ബിഗ്ബോസേ താങ്കള്‍ ഉറങ്ങുകയാണോ? ഭാര്യയ്ക്കും ഭര്‍ത്താവിനും എതിരെ നടപടി വേണം; സജ്‌ന ഫിറോസിനെതിരെ അശ്വതി
കഴിഞ്ഞ ദിവസത്തെ അടിയുടെ അലയൊലികള്‍ ബിഗ് ബോസ് വീട്ടില്‍ ഇന്നലെയും അവസാനിച്ചിരുന്നില്ല. ഇത്തവണ ടാസ്‌ക്കിനിടെയായിരുന്നു അടി. ഫിറോസും സജ്‌നയും ഒന്നാം റാങ്കിനായി രംഗത്ത് വന്നിരുന്നു. പിന്നാലെ സായിയും രമ്യയും തങ്ങള്‍ക്ക് ഒന്നാം സ്ഥാനം വേണമെന്ന് പറഞ്ഞതോടെ ശക്തമായ വാദ പ്രതിവാദമാണ് നടന്നത്. വാദത്തിനിടെ ഫിറോസും സജ്‌നയും നടത്തിയ ആരോപണങ്ങളെ കുറിച്ച് രമ്യയും സൂര്യയും രംഗത്ത് എത്തി. മറ്റുള്ളവരും പിന്തുണയുമായെത്തി.
ഹോട്ട്‌ലുക്കില്‍ ഞെട്ടിച്ച് പൂനം രജ്പുത്
പതിവ് പോലെ തന്റെ ബിഗ് ബോസ് റിവ്യുവുമായി എത്തിയിരിക്കുകയാണ് നടി അശ്വതി. അവര്‍ ഇന്ന് കാണിച്ച ഭീഷണി നാടകം വളരെ മോശം. ഇതിനു അവര്‍ക്കുള്ള ശിക്ഷ മാസ്‌ക് കൊടുത്തു ഞങ്ങള്‍ പ്രേക്ഷകരെ വിഡ്ഢികള്‍ ആക്കരുതേ ബിഗ്ബോസ്സേ എന്നാണ് അശ്വതി പറയുന്നത്. അശ്വതിയുടെ കുറിപ്പ് വായിക്കാം.

''ശ്യേ പൊളി ഫിറോസേ ഇതുവരെ വിട്ടില്ലേ നിങ്ങള്‍ കഴിഞ്ഞ ദിവസത്തെ കാര്യങ്ങള്‍? ആ ഭാഗ്യ ചേച്ചിയേ ഒക്കെ നിങ്ങള്‍ എല്ലാ ദിവസവും ടോര്‍ച്ചര്‍ ചെയ്തപ്പോള്‍ അവരത് എങ്ങനെ സഹിച്ചിട്ടുണ്ടാകും? ഋതു പറഞ്ഞ കാര്യത്തില്‍, ഒന്നും തര്‍ക്കിക്കാന്‍ ഇല്ലാത്തത്‌കൊണ്ട് ആവശ്യമില്ലാത്ത ഷോ ആരുന്നു പൊളി നിങ്ങള്‍ കാണിച്ചത്.രാവിലെ ഋതുവിനെ ആണ് ഇര ആക്കിയിരിക്കുന്നത്. ആദ്യം മലയാളം അല്ലാതെ വേറൊരു ഭാഷ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം കൊണ്ടുവരണം''.

പ്രോമോ കണ്ടു പ്രതീക്ഷിച്ചിരുന്ന ടാസ്‌ക്, റാങ്കിങ്
കഴിഞ്ഞ വര്‍ഷത്തിന്റെ പകുതിടെ പകുതി പോലും വന്നില്ല ഈ സീസണ്‍ റാങ്കിങ് എന്നു എനിക്ക് തോന്നി. ഒന്നാം സ്ഥാനത്തിന് ആണ് ആദ്യം തര്‍ക്കം. പൊളി, സായി, രമ്യ എന്നിവര്‍ക്കാണ് ഒന്നാം സ്ഥാനം വേണ്ടത്. രണ്ടാം സ്ഥാനത്തിന് ഋതു, അഡോണി. മൂന്നിന് മണിക്കുട്ടന്‍, റംസാന്‍ തര്‍ക്കം വന്നെങ്കിലും, മറ്റേ കോയിന്‍ ഇല്ലേ നീതിബോധം, മനസാക്ഷി അത് കൂട്ടി വെക്കുന്നത്‌കൊണ്ട് 3 വിട്ടുകൊടുത്തു ഒഴിഞ്ഞു കിടന്ന 10 എടുത്തു.
എന്നിട്ടൊരു ഡയലോഗും 'സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ നമ്പര്‍ 10 ആണത്രേ. റംസാന്‍ അതിനുള്ള കറക്ട് കൊട്ട് കൊടുത്തു മണിക്കുട്ടന്. നീക്കുപോക്കില്ല എന്നു കണ്ടപ്പോള്‍, ബിഗ്‌ബോസ് അന്നൗന്‍സ് ചെയ്തു ഭൂരിപക്ഷം തീരുമാനിക്കുന്നത് പോലെ സ്ഥാനം തീരുമാനിക്കാന്‍. അങ്ങനെ പേര്‍സണല്‍ ഇഷ്യൂസ് എടുത്തിടാന്‍ തുടങ്ങി പൊളി ഫിറോസ് രമ്യയെക്കുറിച്ചു. സന്ധ്യ കുറച്ചു പെട്രോള്‍ കൂടി കോരി ഒഴിച്ച് എന്താണ് സംഭവം എന്നറിയാന്‍.

ഒരു സ്ത്രീയെ രഹസ്യങ്ങള്‍ വെച്ചു ഭീഷണിപെടുത്തി മത്സരിക്കുന്നത് തെറ്റാണ്. ഇതിനു ബിഗ്ബോസ് ആക്ഷന്‍ എടുത്തേ മതിയാകൂ. കളികള്‍ ആകാം എന്നാല്‍ ഇത് തീര്‍ത്തും സമ്മതിക്കാന്‍ പറ്റില്ല. സജ്ന പോലും ഭീഷണിപെടുത്തുക ആയിരുന്നു. ബിഗ്ബോസ്സേ താങ്കള്‍ ഉറങ്ങുകയാണോ? നിയമത്തിനു എതിരെ ആണ് ആ ഭാര്യയും ഭര്‍ത്താവും ചെയ്യുന്നത്. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നത് പോലെ ആണ് അവര്‍ രണ്ടും ചെയ്തു കൂട്ടിയത്. നിവര്‍ത്തിയില്ലാതെ കളം മാറ്റി ചവിട്ടി, എന്റെ പേര്‍സണല്‍ കാര്യം പറഞ്ഞാലേ പറയൂ എന്നു. അങ്ങനെയല്ല പൊളി ഫിറോസ് പറഞ്ഞു തുടങ്ങിയത്. സൂര്യയെയും ഇതുപോലെ ഭീഷണി പെടുത്തുന്നുണ്ട്.

പൊളി ഫിറോസ് സ്വന്തം ജീവിതത്തില്‍ നടന്നൊരു സംഭവം പബ്ലിക്കില്‍ പറഞ്ഞത് തന്നെ ആണ് രമ്യ പിന്നീടൊരിക്കല്‍ സംസാരിച്ചത്. അതിനെ ആണ് ആ കുട്ടി തന്റെ പേര്‍സണല്‍ കാര്യം പറഞ്ഞു എന്നു പൊളി ആരോപിക്കുന്നത്. വീണ്ടും ബിഗ്ബോസ് അനൗണ്‍സ് ചെയ്തു വോട്ടിങ്ങോടു കൂടി തീരുമാനിക്കാന്‍. രമ്യക്ക് ഒന്നാം സ്ഥാനം കിട്ടി. അഡോണി സെക്കന്റ് പൊസിഷന്‍ എടുത്തു. പൊളി വിട്ടുകൊടുക്കുന്നില്ല അവരും ഒന്നാം സ്ഥാനം എന്നു പറഞ്ഞു നില്‍ക്കുകയാണ്. സജ്ന ഫിറോസ് ഗെയിമിങ്ങില്‍ നല്ല മത്സരബുദ്ധി കാണിച്ചു. ബാക്കിയുള്ളവരേക്കാള്‍ വളരെ നന്നായിട്ടു തന്നെ. പക്ഷെ ഒരു ഭീഷണി നടത്തി നാടകം കളിച്ചതില്‍ എനിക്ക് നിങ്ങളോട് വിയോജിപ്പുണ്ട്. ആദ്യത്തെ മൂന്നു സ്ഥാനങ്ങള്‍ക്ക് മത്സര ബുദ്ധിയോടെ കളിച്ചതിനു സമ്മാനം ലഭിച്ചു. പക്ഷെ ഒന്നാം സ്ഥാനത്തിന് വേണ്ടി മാത്രമേ അവിടെ യഥാര്‍ത്ഥ പോരാട്ടം നടന്നുള്ളു എന്നാണ് എനിക്ക് തോന്നിയത്.
Recommended Video

സായി ഇടക്കൊരു സംഭവം ചെയ്തു. പൊളിയെ നോക്കിയിട്ട്വേ. വേറാരും കണ്ടതുമില്ല. അതുകൊണ്ട് തര്‍ക്കിക്കാന്‍ പറ്റില്ലാന്നു അറിയുന്നത് കൊണ്ട് സായി 'ബാക്കിയുള്ളവര്‍ മത്സരബുദ്ധിയില്ലാ' എന്നു പറഞ്ഞത് എടുത്തു പറഞ്ഞു വഴക്കുണ്ടാക്കാന്‍ നോക്കി. മണിക്കുട്ടന്‍ പെണ്ണുങ്ങളെ ഭീഷണിപ്പെടുത്തരുത് എന്ന വാണിംഗുമായി പൊളി ഫിറോസിന്റെ അടുത്തേക്ക് ചെന്നു. സൂര്യയെ കുറിച് പറഞ്ഞതാണ് മെയിന്‍ വിഷയം..ഭയങ്കര തര്‍ക്കം. അന്യോന്യം വിട്ടു കൊടുക്കാത്ത തര്‍ക്കം ആയിരുന്നു.
ഇന്നാണ് യഥാര്‍ത്ഥത്തില്‍ സജ്ന ഫിറോസ് ഒറ്റപ്പെട്ടത്. ഇവര്‍ എന്താണ് മണി സൂത്രന്‍, അനൂപ് ഷേരു ഇങ്ങനെയൊക്കെ ഓരോരുത്തരെ പറയുന്നത്? ഇവര്‍ക്ക് സൂത്രങ്ങള്‍ ഇല്ലേ? ഇവര്‍ക്കും ഗെയിം കളിക്കാനുള്ള സ്ട്രടെജീസ് ഇല്ലേ? മോശമായി പോയി, അവര്‍ ഇന്ന് കാണിച്ച ഭീഷണി നാടകം വളരെ മോശം. ഇതിനു അവര്‍ക്കുള്ള ശിക്ഷ മാസ്‌ക് കൊടുത്തു ഞങ്ങള്‍ പ്രേക്ഷകരെ വിഡ്ഢികള്‍ ആക്കരുതേ ബിഗ്ബോസ്സേ!


Click it and Unblock the Notifications