For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിംപല്‍ അത്രേം കിടന്ന് റെയ്സ് ആയപ്പോ മജിസിയയെ ആ ഭാഗത്തു എവിടേലും കണ്ടോ? അശ്വതി ചോദിക്കുന്നു

  |

  അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ 3 ഒരു ദിവസം കൂടി പിന്നിട്ടിരിക്കുകയാണ്. വീണ്ടും പൊട്ടിത്തെറികള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് ബിഗ് ബോസ് വീട്. ഇന്നലെ രാവിലെ ബിഗ് ബോസ് നല്‍കിയ മോണിംഗ് ആക്ടിവിറ്റിയില്‍ നിന്നും ആരംഭിച്ച ഡിംപല്‍-സായ് വിഷ്ണു പ്രശ്‌നം പിന്നീട് വലിയ പൊട്ടിത്തെറിയായി മാറി. പിന്നീട് ബിഗ് ബോസ് വീട്ടിലെ പാവം എന്ന് പൊതുവെ കരുതപ്പെടുന്ന സൂര്യയുടെ പൊട്ടിത്തെറിക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.

  തട്ടത്തിന്‍ മറയത്തെ സുന്ദരിയായി രമ്യ പാണ്ഡ്യന്‍; ചിത്രങ്ങളിതാ

  ഇപ്പോഴിതാ പതിവ് പോലെ തന്റെ ബിഗ് ബോസ് വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് നടി അശ്വതി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അശ്വതിയുടെ വിലയിരുത്തല്‍. സായ്-ഡംപല്‍ വഴക്കിനെ കുറിച്ചും കഴിഞ്ഞ ദിവസത്തെ നോമിനേഷനെ കുറിച്ചുമെല്ലാം അശ്വതി എഴുതുന്നുണ്ട്. അശ്വതിയുടെ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

  ''ഇന്നത്തെ സായി-ഡിംപല്‍ വഴക്കില്‍ ആരുടെ ഭാഗത്തു ന്യായം? എന്റെ അഭിപ്രായത്തില്‍ രണ്ടും കണക്കാണ്. ഞാന്‍ ശ്രേദ്ധിച്ചത് മറ്റൊന്നാണ്. ഡിംപല്‍ അത്രേം കിടന്ന് റെയ്സ് ആയപ്പോ മജിസിയയെ ആ ഭാഗത്തു എവിടേലും കണ്ടോ? ഞാന്‍ കണ്ടില്ല അതെ സമയം തിരിച്ചു മജിസിയക്കു ആണ് എന്തേലും പറ്റിയതെങ്കില്‍ ഡിംപല്‍ മജിസിയക്കു ചുറ്റിനും ഉണ്ടാകുമാരുന്നു അല്ലേ?'' അശ്വതി ചോദിക്കുന്നു.

  നോമിനേഷനില്‍ ചിലരുടെ നോമിനേഷന്‍ ന്യായം ആയിരുന്നു ചിലരുടെത് വ്യക്തി വൈരാഗ്യം ആണ്. ചിലരുടെത് ഇന്ന് രാവിലെ നടന്ന ഉടക്ക്. ഇന്ന് രാവിലെ ടാസ്‌ക് ചെയ്തതില്‍ വന്ന പാളിച്ചകള്‍ എന്നൊക്കെ വെച്ചു നോമിനേറ്റ് ചെയ്തത്. അതെന്തു ന്യായം? മണിക്കൂറുകള്‍ മുന്‍പ് നടന്ന സംഭവങ്ങള്‍ വെച്ചുള്ള നോമിനേറ്റിംഗ് ഒരു ശരിയായ കാര്യമായിട്ട് തോന്നിയില്ല?

  ഉള്ളില്‍ പറഞ്ഞ നോമിനേഷന്‍ കാരണങ്ങള്‍ ബിഗ്ഗ്ബോസ് വിളിച്ച് പറഞ്ഞത് ഇഷ്ട്ടായി. ആരും അത് പ്രതീക്ഷിച്ചില്ല. ആരൊക്കെ പറഞ്ഞു എന്നൂടെ പറയാമായിരുന്നു ബോസേട്ടാ. ഒരു കൂട്ടയടി ജസ്റ്റ് മിസ്സ്. ഹാ സമയം ഉണ്ടല്ലോ. ന്റെ കിടിലു രണ്ട് മിനുറ്റ് കൊണ്ട് വായിച് തീരേണ്ട സാധനം ഇങ്ങനെ മോഡ്‌ലേഷന്‍ ഇട്ടു വലിച്ചു നീട്ടണോ? ഭാഗ്യയേച്ചിയും ഋതുവും സൂര്യയുടെ കവിത ഗംഭീരമായി ട്യൂണ്‍ ചെയ്തു റംസാനും സന്ധ്യയും അതിനനുസരിച്ചു ചുവടുകളും വെച്ചു. ഭംഗിയായിരുന്നു. അതൊന്നു പ്രോത്സാഹിപ്പിക്കാന്‍ അവിടെ ആരെയും കണ്ടില്ല. വല്ല പ്രാങ്കോ അടിയോ ആണേല്‍ മാത്രം ജില്ല മൊത്തം ഇളകി വരും എന്നും അശ്വതി പറയുന്നു.

  ബിഗ്ബോസ് ഒരു അപേക്ഷ, സംസാരിക്കുന്നോര്‍ക്കുപോലും മനസിലാവാത്ത രീതിയില്‍ ഉള്ള കോണ്‍വെര്‍സേഷന്‍സ് നടക്കുമ്പോള്‍ അത് ഞങ്ങള്‍ പ്രേക്ഷകരെ കാണിച്ചു ബോര്‍ അടിപ്പിക്കരുത് (റിതു, റംസാന്‍, അഡോണി, സായി) ഒരു കോണ്‍ടെന്റും ഇല്ലെങ്കില്‍ ഒരല്‍പ്പം നേരത്തെ പ്രോഗ്രാം നിര്‍ത്തിക്കോളൂ, ഞങ്ങള്‍ക്ക് അതില്‍ വിഷമം ഉണ്ടാകില്ല. പകരം സ്‌നേഹമേ ഉണ്ടാവൂ. സത്യായിട്ടും എന്നു പറഞ്ഞാണ് അശ്വതി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  Bigg Boss Malayalam : പൊളി ഫിറോസിന്റെ ഫാൻസെ..ചെയ്തത് ചെറ്റത്തരമാണ് | FilmiBeat Malayalam

  ഈ ആഴ്ചയിലെ നോമിനേഷന്‍ എപ്പിസോഡായിരുന്നു ഇന്നലെ നടന്നത്. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ വോട്ടിംഗ്. മജിസിയ ഭാനു ആദ്യമായി വോട്ടിംഗില്‍ വന്നു. രമ്യും ആദ്യമായാണ് എലിമിനേഷനെ നേരിടുന്നത്. ഈ ആഴ്ചത്തെ നോമിനേഷനില്‍ കിടിലന്‍ ഫിറോസ്, സായ് വിഷ്ണു, രമ്യാ പണിക്കര്‍,ഋതു മന്ത്ര. മജ്‌സിയ, ഡിംപല്‍ , ഫിറോസ് - സജ്‌ന എന്നിവരാണ എത്തിയിരിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3 Aswathy Asks Where Was Majiziya When Dimpal is Fighting WIth Sai Vishnu, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X