'ലാലേട്ടാ കല്ലുവെച്ച നുണയല്ലേ ഇന്നലെ പറഞ്ഞത്'; തുറന്നു പറഞ്ഞ് അശ്വതി
മലയാളികളുടെ പ്രിയപ്പെട്ട അല്‍ഫോണ്‍സാമ്മയാണ് അശ്വതി. പിന്നീട് വില്ലത്തിയായി എത്തിയെങ്കിലും സീരിയല്‍ പ്രേക്ഷകര്‍ അശ്വതിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് എത്തുക അല്‍ഫോണ്‍സാമ്മയായിരിക്കും. വിവാഹത്തിന് പിന്നാലെ അഭിനയത്തില്‍ സജീവമല്ലെങ്കിലും താരം സോഷ്യല്‍ മീഡിയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. തന്റെ ജീവിതത്തിലെ രസകരമായ കാര്യങ്ങളും സിനിമകളെ കുറിച്ചുമെല്ലാം അശ്വതി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോഴിതാ അശ്വതിയുടെ പുതിയ പോസ്റ്റുകളും ശ്രദ്ധ നേടുകയാണ്.
പച്ചയണിഞ്ഞ് സുന്ദിരായി ഷംന കാസിം; പുത്തന്‍ ചിത്രങ്ങള്‍ കാണാം
കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡുകളെ കുറിച്ചായിരുന്നു അശ്വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കഴിഞ്ഞ സീസണുകളേയും മൂന്നാം സീസണിനേയും താരതമ്യം ചെയ്യുകയും പുതിയ സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചുമെല്ലാമാണ് അശ്വതി എഴുതിയിരിക്കുന്നത്. രസകരമായ നിരീക്ഷണങ്ങളാണ് അശ്വതി നടത്തുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

''ബിഗ് ബോസ് മലയാളം തുടങ്ങിയിട്ട് 5 ദിവസം പിന്നിടുമ്പോള്‍, ഇതെന്തൊരു ദുരന്ത കോമരമാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ? കഴിഞ്ഞ കണ്ടെസ്റ്റന്റ്‌സിനെ കണ്ടുപഠിക്കടേയ്. ഈ സമയം കൊണ്ട് എല്ലാം നാല് മൂലക്കായിട്ട് അവരവരുടെ പരിപാടി തൊടങ്ങി കഴിഞ്ഞു'' എന്നാണ് അശ്വതി ഒരു പോസ്റ്റില്‍ പറയുന്നത്. പിന്നാലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള നരീക്ഷണങ്ങളും അശ്വതി പങ്കുവെക്കുന്നുണ്ട്.

ഇത് ഇന്നത്തെ പ്രോമോ കട്ട് എന്ത് പോകണം എന്ന് ചിന്തിച്ചോണ്ടിരിക്കുന്ന ചിലതു. ഒപ്പം ഉപദേശങ്ങളുടെ രായാവും. കഴിഞ്ഞ രണ്ടു സീസണിന്റെയും സ്‌ക്രിപ്റ്റ് പുള്ളിടെ കൈയിലായിരുന്നുവെന്നും അശ്വതി എഴുതുന്നു. എന്നാല്‍ ഇത് ആരെ കുറിച്ചാണെന്ന് മാത്രം അശ്വതി വ്യക്തമാക്കിയില്ല. ''ആരാന്നൊന്നും ഞാന്‍ പറയണില്ല. ഊഹിച്ചെടുത്തോളൂ. ഒരു കുളു തരാം 'വെളിച്ചം പെര പെരാന്നു പരക്കട്ടെ'' എന്നു പറഞ്ഞാണ് ഈ പോസ്റ്റ് അശ്വതി അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ചും അശ്വതി അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. ബിഗ് ബോസ് വീട്ടിലെ ആദ്യ വാരം കഴിഞ്ഞപ്പോള്‍ മത്സരാര്‍ത്ഥികളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരുന്നു. ഈ എപ്പിസോഡിനെ കുറിച്ചാണ് അശ്വതി അഭിപ്രായപ്രകടനം നടത്തുന്നത്.
''ലാലേട്ടാ കല്ലുവെച്ച നുണയല്ലേ ഇന്നലെ എപ്പിസോഡില്‍ പറഞ്ഞത്. കഴിഞ്ഞ സീസനെക്കാളും മികച്ചതാന്നൊക്കെ.. ഒരുപാട് പ്രതീക്ഷയോടെ ഇരുന്ന വീക്കെന്‍ഡ് എപ്പിസോഡ് ആണ് നനഞ്ഞ പടക്കം പോലെ ആക്കിയത്. അറ്റ്‌ലീസ്റ്റ് 'ബോസേട്ടാ' എന്ന വിളി എങ്കിലും ഒഴിവാക്കാന്‍ പറയാമായിരുന്നു'' അശ്വതി പറയുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളെ കുറിച്ചായിരുന്നു അശ്വതി മനസ് തുറന്നത്.

''ഒരുകാര്യം പറയാതെ വയ്യ ലാലേട്ടാ.. കള്ളമാണെങ്കിലും അവര്‍ക്കു കൊടുത്ത ആ ഒരു പ്രോത്സാഹനം അത് ഇഷ്ട്ടായി. ലാലേട്ടന് കണ്ടെസ്റ്റന്റ്‌സ് നല്‍കിയ ആദ്യത്തെ സര്‍പ്രൈസ് വളരെ നന്നായിരുന്നു. പിന്നെ ദൃശ്യം 2ന്റെ കഥകളില്‍ ഭാഗ്യചേച്ചിയുടേത് മികച്ചതെന്നു തോന്നി. മറ്റുള്ളവരുടെ മോശമെന്നല്ല. നോബി ചേട്ടന്‍ തന്റെതായ ശൈലിയില്‍ കോമഡി കലര്‍ത്തി ബാക്കി ഉള്ളവര്‍ നോക്കി വായിച്ചപ്പോള്‍ കാണാപ്പാഠം ആയി അവതരിപ്പിച്ചു'' അശ്വതി പറഞ്ഞു.

എന്തൊക്കെ ആയിരുന്നെങ്കിലും രജിത് സാറും കൂട്ടരും നമ്മള്‍ മലയാളികള്‍ക്ക് തന്ന കോണ്‍ടെന്റിന്റെ തട്ട് താന്നു തന്നെ ഇരിക്കുമെന്നും അശ്വതി അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം രസകരമായൊരു എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നടന്നത്. മത്സരാര്‍ത്ഥികളെ കൊണ്ട് ദൃശ്യം 2വിന്റെ കഥ പ്രവചിപ്പിച്ച മത്സരവും മോഹന്‍ലാലിന്റെ ചോദ്യങ്ങളുമെല്ലാം നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു.


Click it and Unblock the Notifications