കിടിലുവിന്റെ ഓണവില്ല് ലാലേട്ടന്‍ ഒടിച്ചു നാലാക്കി; എന്ത് ന്യായം പറഞ്ഞാലും തെറ്റ് ഭാഗ്യ ചേച്ചിയുടേതില്‍

അങ്ങനെ വാരാന്ത്യ എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. പതിവ് പോലെ മോഹന്‍ലാലിന്റെ വരവ് തന്നെയായിരുന്നു കഴിഞ്ഞ എപ്പിസോഡിലേയും സവിശേഷത. കഴിഞ്ഞ ആഴ്ചയിലെ സംഭവങ്ങള്‍ ഓരോന്നായി ചോദിച്ചു കൊണ്ട് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളുമായി ഇടപെട്ടു. കിടിലം ഫിറോസിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള വിമര്‍ശനങ്ങളായിരുന്നു മിക്കവര്‍ക്കും പറയാനുണ്ടായിരുന്നത്.

പൂക്കള്‍ക്കിടയിലെ അതിസുന്ദര പുഷ്പമായി നൈറ ബാനര്‍ജി; ചിത്രങ്ങള്‍

വന്‍ വരവേല്‍പ്പായിരുന്നു മത്സരാര്‍ത്ഥികള്‍ മോഹന്‍ലാലിന് നല്‍കിയത്. മരക്കാറിന് ദേശീയ അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തില്‍ മോഹന്‍ലാലിന്റെ സിനിമാജീവിതം അവതരിപ്പിച്ചു കൊണ്ടായിരുന്നു മത്സരാര്‍ത്ഥികള്‍ താരത്തെ സ്വീകരിച്ചത്. സംഭവബഹുലമായ വീക്കെന്റ് എപ്പിസോഡിനെ കുറിച്ചുള്ള വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് നടി അശ്വതി. താരത്തിന്റെ വാക്കുകളിലേക്ക്.

സിനിമയുടെ ട്രെയിലര്‍ കണ്ട പ്രതീതി

''കഴിഞ്ഞാഴ്ചത്തെ മോമെന്റ്‌സ് എല്ലാം അടിപൊളി ബാക്ക്ഗ്രൗണ്ട് സ്‌കോറിംഗോഡ് കൂടെ കാണിച്ചു ഇന്നത്തെ എപ്പിസോഡ് ആരംഭിചിരിക്കുവാണ്, എല്ലാം കൂടെ കോര്‍ത്തിണക്കി കാണിച്ചപ്പോള്‍ ഒരു സിനിമയുടെ ട്രെയിലര്‍ കണ്ട പ്രതീതി ആയിരുന്നു, അത് കണ്ടപ്പോള്‍ ഒറക്കം തൂങ്ങിയൊരു ആഴ്ച ആയിരുന്നു കഴിഞ്ഞു പോയത് എന്നു കരുതിയിരുന്ന ഞാന്‍ അന്തംവിട്ടു. കണ്ടവര്‍ക്ക് അറിയാന്‍ പറ്റും. Yes,The king has arrived..Buckle your seats'' അശ്വതി പറയുന്നു.

കിടിലുവിന്റെ ഓണവില്ല്

ലാലേട്ടനുള്ള ഹൌസ് മേറ്റ്സിന്റെ സമ്മാനം കിടുക്കി. അദ്ദേഹത്തിന്റെ സിനിമകളിലെ പ്രശസ്ത ഡയലോഗ്കള്‍ ചേര്‍ത്ത് വെച്ചു, മരിക്കാറിന് നാഷണല്‍ അവാര്‍ഡ് കിട്ടിയതിനുള്ള ഒരു കിടുക്കന്‍ സമ്മാനം കോര്‍ഡിനേഷന്‍, പ്രസന്റേഷന്‍ എല്ലാം ഗംഭീരം. കിടിലുവിന്റെ ഓണവില്ലു ലാലേട്ടന്‍ ഇന്ന് ഒടിച്ചു നാലാക്കി, മണിക്കുട്ടനും പൊളി ഫിറോസും മിക്‌സിയിലിട്ട് പൊടിച്ചും കൊടുത്തു. ലാലേട്ടാ സൂപ്പര്‍ബ്. അനൂപിനെ സന്തോഷിപ്പിച്ചതില്‍. ഭാഗ്യ ചേച്ചി എന്ത് ന്യായം പറഞ്ഞാലും ഞങ്ങള്‍ കണ്ടതില്‍ തെറ്റ് ചേച്ചിയുടേത് ആയിരുന്നു അതിനുള്ള നല്ല മറുപടി തന്നെയാണ് കൊടുത്തത്.

ജയില്‍ നോമിനേഷന്‍

അങ്ങനെ ഒളിച്ചിരുന്നു നോമിനേഷനില്‍ വരാതെ വഴുതി വഴുതി പോകുന്നവരെ അങ്ങ് പിടിച്ചു. സന്ധ്യ, നോബി മാര്‍ക്കോസ്, ഭാഗ്യലക്ഷ്മി, കിടിലന്‍ ഫിറോസ് എന്നിവര്‍ ആണ് പിടിക്കപ്പെട്ടവര്‍. ഒരു കസേരയില്‍ ഇരുത്തി ഉള്ള വിചാരണ ആയിരുന്നു. ആ കസേര കണ്ടപ്പോള്‍ ഷോക്ക് അടിപ്പിക്കുന്ന കസേര ആയിട്ടാണ് തോന്നിയത്. പക്ഷെ, അവരെ ലാലേട്ടന് തന്നെ ചോദ്യങ്ങള്‍ കൊണ്ടു കൈകാര്യം ചെയ്യാമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. കാരണം നല്ല ലാഗിംഗ് ആയിരുന്നു ട്ടോ.
ജയില്‍ നോമിനേഷന്‍ തമാശ ആക്കിയതിനാല്‍ അടുത്ത വട്ടം എല്ലാരും ഒന്ന് കറങ്ങും.
നോമിനേഷന്‍ ഇന്ന് നടന്നില്ല. എന്ത് തോന്നുന്നു നിങ്ങള്‍ക്കെല്ലാവര്ക്കും ആര് ആയിരിക്കും പോകുക എന്നതില്‍ എന്നു ചോദിച്ചാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

ആരാകും  വിട പറയുക

അതേസമയം ആരാകും ബിഗ് ബോസ് വീടിനോട് വിട പറയുക എന്ന് ഇന്ന് അറിയാനാകും. അനൂപ്, മജിസിയ ഭാനു, ഡിംപല്‍, ഫിറോസ് സജ്‌ന, സായ് വിഷ്ണു, സൂര്യ എന്നിവരാണ് നോമിനേഷനിലുള്ളത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അനൂപും ഭാനുവും പുറത്തായി എന്നാണ് അറിയാന്‍ സാധിക്കുന്നത്. എന്നാല്‍ ഇത് ശരിയാണോ എന്ന് വ്യക്തമാകണമെങ്കില്‍ ഇന്നത്തെ എപ്പിസോഡ് കഴിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X