'ലുക്ക് ഒണ്ടന്നേയുള്ളു ഞാന്‍ വെറും കൂതറയാണ്'; ഇനി ചോദിക്കാനോ പറയാനോ നിക്കില്ല തൂക്കി എടുത്ത് ദൂരെ എറിയും

സംഭവബഹുലമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിനിടെ സജ്‌നയെ സായ് വിഷ്ണു മര്‍ദ്ദിച്ച സംഭവം ഇപ്പോഴും ബിഗ് ബോസ് വീട്ടിനുള്ളില്‍ കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആരംഭിച്ചത് മുതല്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയായി. മോണിംഗ് ടാസ്‌ക്കിനിടെ താന്‍ ആരെയെങ്കിലും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു കൊണ്ട് സായ് വിഷ്ണു തന്നെ രംഗത്ത് എത്തുകയായിരുന്നു.

ക്ഷമയോടെ ഷമ സിക്കന്ദറിന്റെ യോഗ; ചിത്രങ്ങള്‍

ഇന്നലെയും ഇതേ വിഷയത്തില്‍ ബിഗ് ബോസിന് ഇടപെടേണ്ടി വന്നു. സായ് വിഷ്ണുവിനെതിരെ പരാതിയുമായി സജ്‌നയും ഫിറോസുമെത്തിയതോടെയായിരുന്നു ബിഗ് ബോസ് ഇടപെട്ടത്. എന്നാല്‍ സജ്‌നയോട് ബിഗ് ബോസ് വീടിനുള്ളിലെ മാനസിക ആക്രമണങ്ങള്‍ താങ്ങാന്‍ പറ്റില്ലെങ്കില്‍ വീട്ടിലേക്ക് പോകാം എന്നാണ് ബിഗ് ബോസ് പറഞ്ഞത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ച് തുറന്നെഴുതുകയാണ് നടി അശ്വതി.

ചോദിക്കാനോ പറയാനോ നിക്കത്തില്ല

സജ്നാ ഇനി ബിഗ്ബോസ് ചോദിക്കാനോ പറയാനോ നിക്കത്തില്ല തൂക്കി എടുത്തു ദൂരെ എറിയും പറഞ്ഞേക്കാം എന്നാണ് അശ്വതി പറയുന്നത്. ഇന്നലെ സജ്‌നയേയും ഫിറോസിനേയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചിരുന്നു. വീടിനുള്ളിലെ പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കാന്‍ നോക്കണമെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്.

സായ് വീണ്ടും മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന പരാതിയാണ് സജ്ന മുന്നോട്ട് വെച്ചത്. കണ്‍ഫെഷന്‍ റൂമിന് രണ്ട് വാതിലുകളുണ്ട്. ഒരെണ്ണം വീടിന് അകത്തേക്കും മറ്റൊന്ന് നിങ്ങളുടെ വീട്ടിലേക്കും. മാനസികമായ ആക്രമണങ്ങളെ നേരിടാന്‍ കഴിയുന്നില്ലെങ്കില്‍ ഇടതുവശത്തുള്ള വാതിലൂടെ വീട്ടിലേക്ക് പോകാമെന്ന് ഇരുവരോടും ബിഗ് ബോസ് പറയുന്നു.

ലുക്ക് ഒണ്ടന്നേയുള്ളു

സായ് ആകെ ടെന്‍ഷനിലാണ്. കുട്ടി സ്ത്രീകളെ വളരെ അധികം ബഹുമാനിക്കും പക്ഷെ ദേഷ്യം വന്നാ നമ്മടെ രാജുവേട്ടന്‍ പറഞ്ഞപോലെ 'ലുക്ക് ഒണ്ടന്നേയുള്ളു ഞാന്‍ വെറും കൂതറയാണ് ' എന്ന പോലെയാണ് എന്നും അശ്വതി പറയുന്നു. സായ് ദേഷ്യം നിയന്ത്രിക്കണമെന്ന് ബിഗ് ബോസ് തന്നെ ആവശ്യപ്പെട്ടിരുന്നു. സായിയുടെ പെരുമാറ്റത്തിനെതിരെ പ്രേക്ഷകര്‍ക്കിടയില്‍ തന്നെ വിമര്‍ശനം ശക്തമായി ഉയരുന്നുണ്ട്.

 ലവ് ട്രാക്ക്

ഇതിനിടെ ബിഗ് ബോസ് വീട്ടില്‍ ഒരു ലവ് ട്രാക്ക് ഒരുങ്ങുന്നുണ്ടെന്നും അശ്വതി പറയുന്നു. പക്ഷെ ഞങ്ങള്‍ പ്രേക്ഷകരെ അങ്ങനെ പറ്റിക്കന്നൊന്നും കരുതണ്ടാ. ഈ സീനൊക്കെ കഴിഞ്ഞ സീസണില്‍ പലരും വിട്ടതാണെന്നു പറയാന്‍ പറഞ്ഞു എന്നും അശ്വതി പറയുന്നു. മോര്‍ണിങ് ടാസ്‌ക് കുളമായതില്‍ അനൂപ് ആകെ അസ്വസ്ഥന്‍ ആണെന്നും പറ്റാവുന്നതിന്റെ മാക്‌സിമം എണ്ണ മണിക്കുട്ടന്‍ കോരി ഒഴിക്കുന്നുണ്ടെന്നും എവിടേലും വെച്ചു അത് സായിക്ക് കിട്ടിക്കോളും എന്നും അശ്വതി പറയുന്നു.

Recommended Video

Bigg Boss Malayalam : Bhagyalakshmi's pathetic performence
കിളിപ്പോയ സൂര്യ


ഇന്നലെ തൊട്ടു കിളിപ്പോയ സൂര്യ അവിടെ അവിടെ പ്രാഞ്ചി പ്രാഞ്ചി നടപ്പുണ്ട്. കുട്ടി ഏതു സമയവും കണ്ണാടിയില്‍ നോക്കി പിച്ചും പേയും പറയും. ലാലേട്ടന്‍ വരുമ്പോ നമ്മടെ കാട്ടുപറമ്പന്‍ ചേട്ടനെ (നമ്മടെ മണിച്ചിത്രത്താഴിലെ ) കൊണ്ട് ഒരു തകിട് ജപിച്ചു കെട്ടിക്കണം. ലേശം ലക്ക് കെട്ട മട്ടാ എന്നും അശ്വതി കൂട്ടിച്ചേര്‍ക്കുന്നു. ബിഗ് ബോസിനെ കുറിച്ചുള്ള അശ്വതിയുടെ വിലയിരുത്തലുകള്‍ ശ്രദ്ധ നേടാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X