മനസിലൊരു വിജയി ഉണ്ട്, ബിഗ് ബോസ് റിവ്യു എഴുത്തിന് പിന്നില്‍; അശ്വതി മനസ് തുറക്കുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ആരാധകരെല്ലാം ഒരു ഇടവേളയും വരുത്താതെ വായിച്ചു പോന്നതായിരുന്നു അശ്വതിയുടെ റിവ്യുകള്‍. എപ്പിസോഡ് കഴിഞ്ഞാല്‍ ഉടനെ അശ്വതിയുടെ പേജിലേക്ക് എത്തുന്നതായിരുന്നു ആരാധകരുടെ ശീലം. ബിഗ് ബോസ് മത്സരാര്‍ത്ഥികളെ കുറിച്ചും അന്നന്ന് നടന്ന സംഭവങ്ങളെ കുറിച്ചുമെല്ലാമുള്ള അശ്വതിയുടെ വാക്കുകള്‍ വായിക്കാനായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു.

കടലിനെ തോല്‍പ്പിക്കും അഴകില്‍ ദീപിക; കിടിലന്‍ ഫോട്ടോഷൂട്ട് കാണാം

ഇപ്പോഴിതാ തന്റെ എഴുത്തിനെ കുറിച്ചും ബിഗ് ബോസിനെ കുറിച്ചുള്ള അഭിപ്രായങ്ങളുമെല്ലാം തുറന്നു പറയുകയാണ് അശ്വതി. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ബിഗ് ബോസിന്റെ ആദ്യ സീസണ്‍ താന്‍ കണ്ടിരുന്നില്ലെന്നാണ് അശ്വതി പറയുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ചില സുഹൃത്തുക്കളുണ്ടായിരുന്നതിനാല്‍ കണ്ടു. അതോടെ ഇന്ററസ്റ്റിംഗ് ആവുകയായിരുന്നുവെന്നും അശ്വതി പറയുന്നു.

റിവ്യു ചെയ്താലോ

സീസണ്‍ 3 വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ റിവ്യു ചെയ്താലോ എന്ന് ചിന്തിച്ചിരുന്നു. അതേക്കുറിച്ച് അച്ചായനോടും ആലോചിച്ചു. ചിലപ്പോള്‍ നെഗറ്റീവ് കമന്റ്‌സ് വരുമെന്ന് പറഞ്ഞു. എന്നാല്‍ അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞ് തുടങ്ങുകയായിരുന്നു. സീസണ്‍ 3യുടെ ഒന്നാമത്തെ എപ്പിസോഡ് മുതല്‍ 96-ാം എപ്പിസോഡ് വരെ റിവ്യു ഇട്ടിരുന്നുവെന്നാണ് അശ്വതി പറയുന്നത്. എന്നാല്‍ പ്രതികരണം എങ്ങനെയായിരിക്കുമെന്ന സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ചുവെന്നും താന്‍ ആര്‍ക്കു വേണ്ടിയും പിആര്‍ വര്‍ക്ക് ചെയ്തിട്ടില്ലെന്നും അശ്വതി വ്യക്തമാക്കി.

ഒരു വ്യക്തിയ്ക്ക് വേണ്ടി എഴുതിയിട്ടില്ല

താന്‍ ഒരു വ്യക്തിയ്ക്ക് വേണ്ടിയും എഴുതിയിട്ടില്ല. മത്സാര്‍ത്ഥികളെ വലിച്ച് കീറിയിട്ടുമില്ലെന്നും താന്‍ ആരേയും വ്യക്തിപരമായി പരാമര്‍ശിച്ചിട്ടില്ലെന്നും അശ്വതി പറയുന്നു. അവരിലെ ഗെയിമറെ മാത്രമാണ് വിമര്‍ശിക്കാറുളളത്. ഈ സീസണില്‍ വളരെ കുറച്ച് പേരെ മാത്രമേ തനിക്കറിയുവെന്നും എന്നാല്‍ താന്‍ പ്രതീക്ഷിച്ചവരൊക്കെ തന്നെ ഫൈനലിലുണ്ടെന്നും അശ്വതി പറയുന്നു. ആര് ജയിക്കുമെന്നത് കണ്ടറിയേണ്ടതാണെന്നും നടി പറയുന്നു.

മനസിലൊരു വിജയി

വോട്ടിംഗില്‍ താന്‍ വിശ്വസിക്കുന്നുണ്ടെന്നും ഷോ സ്‌ക്രിപ്പറ്റഡ് ആണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അശ്വതി പറയുന്നു. യുഎഇയില്‍ ആയതിനാല്‍ അശ്വതിയ്ക്ക് വോട്ട് ചെയ്യാനാകില്ല. അതേസമയം തന്റെ മനസിലൊരു വിജയിയുണ്ടെന്നും അത് ആരാണെന്ന് പക്ഷെ തുറന്നു പറയില്ലെന്നും അശ്വതി പറഞ്ഞു. എല്ലാവരും നല്ല രീതിയില്‍ തന്നെയാണ് ഗെയിം കളിച്ചതെന്നും ആരും പിന്നോട്ട് പോയിട്ടില്ലെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.

Recommended Video

ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam
വോട്ടിംഗ്

ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ കണ്ടെത്താനുള്ള വോട്ടിംഗ് ഇന്നലെ രാത്രിയോടെ അവസാനിച്ചിരുന്നു. ഷോ നിര്‍ത്തേണ്ടി വന്നപ്പോള്‍ ഉണ്ടായിരുന്ന മത്സരാര്‍ത്ഥികളാണ് കിരീടത്തിനായി മത്സരിക്കുന്നത്. മണിക്കുട്ടന്‍, കിടിലം ഫിറോസ്, ഡിംപല്‍, സായ് വിഷ്ണു, റിതു മന്ത്ര, അനൂപ്, റംസാന്‍, നോബി എന്നിവരാണ് വിജയിയാകാന്‍ മത്സരിക്കുന്നത്. ആരാകും വിജയി എന്നറിയാനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യ്ക്ക് പൂട്ട് വീണത്. തുടര്‍ന്ന് ഇവരെ നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. വോട്ടിംഗില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X