പ്രേമം, പ്രേമം സര്‍വത്ര പ്രേമം, ബിഗ്ഗ്ബോസോ അതോ ലവ് ഹൗസോ? കലക്കി കടുക് വറുത്ത് നോബിയും മണിക്കുട്ടനും

രസകരമായൊരു എപ്പിസോഡായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. പഴയകാല കോളേജ് ടാസ്‌ക്കില്‍ ഇത്തവണയും രസകരമായ നിമിഷങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മത്സരാര്‍ത്ഥികള്‍ മിന്നും പ്രകടനങ്ങളാണ് കാഴ്ചവച്ചത്. പലതാരങ്ങളും പ്രതീക്ഷയ്ക്ക് അപ്പുറത്തേക്ക് ഉയര്‍ന്നപ്പോള്‍ മറ്റുചിലരാകട്ടെ പ്രതീക്ഷിച്ചത് പോലെ കിട്ടിയ അവസരം വിനിയോഗിച്ചില്ലെങ്കിലും രസകരമായാണ് ടാസ്‌ക് മുന്നോട്ട് പോകുന്നത്.

എന്തൊരു ഭംഗി, എന്തൊരഴക്; അതിസുന്ദരിയായി നിക്കി ഗല്‍റാണി

പോയ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ചുള്ള വിവരണവുമായി എത്തിയിരിക്കുകയാണ് നടി അശ്വതി. പതിവ് പോലെ സോഷ്യല്‍ മീഡിയയിലൂടെയാണ് അശ്വതിയുടെ വിവരണം. കഴിഞ്ഞ ദിവസത്തെ പ്രണയ രംഗങ്ങളെ കുറിച്ച് മുതല്‍ ടാസ്‌ക്കിലെ പ്രകടനങ്ങളെ വരെ അശ്വതി വിലയിരുത്തുന്നുണ്ട്. ഇതെന്താ ലവ് ഹൗസ് ആണോ എന്നാണ് അശ്വതി ചോദിക്കുന്നത്. മണിക്കുട്ടന്റേയും നോബിയുടേയും പ്രകടനത്തേയും അശ്വതി പ്രശംസിക്കുന്നുണ്ട്. അശ്വതിയുടെ വാക്കുകള്‍ തുടര്‍ന്ന് വായിക്കാം.

ബിഗ്ഗ്ബോസോ അതോ ലവ് ഹൗസോ?

'പ്രേമം, പ്രേമം സര്‍വത്ര പ്രേമം ബിഗ്ഗ്ബോസോ അതോ ലവ് ഹൗസോ? എന്തായാലും ടാസ്‌ക് ഒക്കെ വൃത്തിയില്‍ ചെയ്തു. ഭാഗ്യചേച്ചിടെ പിയൂണില്‍ നിന്നു കോളേജ് ഉടമയിലേക്കുള്ള മാറ്റവും രൂപവും കണ്ട് ഞാന്‍ മാത്രമേ ചിരിച്ചു ഒരു പരുവമായൊള്ളോ ആവോ. 80കളില്‍ കലാലയത്തില്‍ രാജാക്കന്മാരുടെ ഭാഷ ആരുന്നോ പറഞ്ഞോണ്ടിരുന്നത്?' അശ്വതി പറയുന്നു.

മണിക്കുട്ടനും നോബി ചേട്ടനും

മണിക്കുട്ടനും നോബി ചേട്ടനും ഇന്നലേം ഇന്നുമായി കലക്കി കടുക് വറക്കുകയാണ്. അനൂപ് ഇന്നലെ ഒരു മന്ദബുദ്ധിയും വിക്കനുമാരുന്നല്ലോ? മറന്നിരിക്കണു കുട്ടി ക്യാരക്ടര്‍ മറന്നിരിക്കണു. സായി ഇലക്ഷന് ടൈമില്‍ ആ കഴിഞ്ഞ ടാസ്‌കിലെ സ്വഭാവം അങ്ങോട്ട് കയറി നാഗവല്ലി കയറുന്നപോലോ. സായിക്ക് ഏതു കഥാപാത്രം കൊടുത്താലും സ്വന്തം സ്വഭാവമായ കഥാപാത്രത്തെ വിട്ടൊരു കളിയില്ലെന്നു വീണ്ടും തെളിയിച്ചു. ഫിറോസ് സജ്ന പ്രാങ്ക് ടാസ്‌കിനേക്കാളും ഗംഭീരമായിരുന്നു.

 സജ്ന അവിടിരുന്നു കരഞ്ഞപ്പോള്‍

സന്ധ്യ, രമ്യ, ഡിംമ്പല്‍ എന്നിവരല്ലാതെ ഒരു പെണ്ണുപോലും തിരിഞ്ഞു നോക്കിയില്ല സജ്ന അവിടിരുന്നു കരഞ്ഞപ്പോള്‍. റിതു ആണേല്‍ ഇതെന്നെ ബാധിക്കുന്നതല്ലെന്ന ഭാവത്തില്‍ തലങ്ങും വേലങ്ങും നടപ്പുണ്ടാരുന്നു. ഭാഗ്യ ചേച്ചി പ്രാങ്ക് ആണെന്ന് അറിഞ്ഞട്ടാണോ എന്ന് തോന്നണു എന്തായാലും ഇടപെട്ടില്ല. ഇടപെടാതിരുന്ന വ്യക്തികളോട് ഒരല്‍പ്പം നിരാശ എനിക്ക് തോന്നി. പിന്നെ കണ്ടത് അഡോണി എയ്ഞ്ചല്‍ ആയിരുന്നു. ഇലാസ്റ്റിക് പോലെ നീളുന്നത് കണ്ടപ്പോള്‍ ഞാന്‍ ടീവി നിര്‍ത്തിയിട്ടു അടുക്കളേല്‍ ബാക്കി ഉണ്ടാരുന്ന പാത്രം കഴുകി ആ ദേഷ്യം അങ്ങോട്ട് തീര്‍ത്തു എന്നും അശ്വതി പറയുന്നു.

Recommended Video

Bigg Boss Malayalam : ചുറ്റുംകൂടി ആക്രമിച്ചിട്ടും പോരാടുന്ന മണിക്കുട്ടൻ | Filmibeat Malayalam
അശ്വതിയുടെ വിലയിരുത്തലുകള്‍

ബിഗ് ബോസിനെ കുറിച്ചുള്ള അശ്വതിയുടെ വിലയിരുത്തലുകള്‍ ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ച എപ്പിസോഡിലെ ടാസ്‌ക്കില്‍ ഇത്തവണ ചെറിയൊരു ട്വിസ്റ്റുമുണ്ടായിരുന്നു. പോയ ദിവസം കോളേജിലെ മാനേജരായിരുന്ന ഭാഗ്യലക്ഷ്മി കോളേജിന്റെ ഏക ഉടമയായി മാറിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇതെങ്ങനെ ടാസ്‌ക്കിനെ സ്വാധീനിക്കുമെന്നാണ്ടത്. അതേസമയം നോബി, മണിക്കുട്ടന്‍ തുടങ്ങിയവരുടെ പ്രകടനങ്ങള്‍ കൈയ്യടി നേടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X