ഇങ്ങനെ കരയാന്‍ ആണേല്‍ അവിടുന്നു ഇറങ്ങുന്നത് ആണ് നല്ലത്; ഭാഗ്യലക്ഷ്മിയോട് അശ്വതി
ബിഗ് ബോസ് വീടിന് പുതിയൊരു ക്യാപ്റ്റനെ കിട്ടിയിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായ റംസാന്‍ ആണ് പുതിയ ക്യാപ്റ്റന്‍. മണിക്കുട്ടന്‍, അനൂപ്, കിടിലം ഫിറോസ്, ഫിറോസ്-സജ്‌ന എന്നിവരെ പരാജയപ്പെടുത്തിയാണ് റംസാന്‍ ക്യാപ്റ്റനായത്. രസകരമായ മത്സരത്തിനൊടുവിലാണ് റംസാന്‍ വിജയിച്ചത്. അതേസമയം പൊട്ടിത്തെറികള്‍ക്കും ഇന്നലെ ബിഗ് ബോസ് വീട് സാക്ഷിയായി.
ഗ്ലാമറിന്റെ മറുവാക്ക്; ഹോട്ട് ചിത്രങ്ങളുമായി അലാന പാണ്ഡ
ഇപ്പോഴിതാ പതിവ് പോലെ ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ചുള്ള വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് നടി അശ്വതി. സ്വയം ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ നിന്നും പിന്മാറിയ കിടിലം ഫിറോസിനെയും അനൂപിനേയും വിമര്‍ശിക്കുകയാണ് അശ്വതി. ഭാഗ്യലക്ഷ്മിയുടെ വൈകാരിക പ്രകടനത്തേയും അശ്വതി കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. അശ്വതിയുടെ വാക്കുകള്‍ തുടര്‍ന്ന് വായിക്കാം.

ഇന്നൊരു അടിപൊളി ടാസ്‌ക് കൈയില്‍ കിട്ടിയിട്ട് കിടിലു നിങ്ങള്‍ക്കു വളരെ അധികം നന്നായി പെര്‍ഫോം നടത്താന്‍ കഴിയുമെന്ന് നിങ്ങള്‍ക്കും ഞങ്ങള്‍ പ്രേക്ഷകര്‍ക്കു ഉറപ്പുണ്ടായിട്ടും അതിനെ വെള്ളത്തിലിട്ട പടക്കം പോലാക്കി കളഞ്ഞല്ലോ. വിഷമം ഉണ്ട് എന്ന് അശ്വതി പറയുന്നു. അനൂപ്, നിങ്ങളും എന്തിനു അങ്ങനെ ചെയ്തതെന്നും അശ്വതി ചോദിക്കുന്നു.

നിങ്ങളൊക്കെ വിട്ടുകൊടുത്തു കളിക്കാന്‍ ആണേല്‍ ഗെയിം കളിക്കാന്‍ ആണ് വന്നത് എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്നതില്‍ എന്തര്‍ത്ഥം. മണിക്കുട്ടനെയും ഫിറോസ് സജ്നയെയും പുറത്താക്കാന്‍ കാണിച്ച മിടുക്കിലൊരംശം മതിയാരുന്നല്ലോ പിടിച്ച് നിന്നു മുന്നേറാന്‍. ഒരുപാട് നിരാശപ്പെടുത്തി നിങ്ങള്‍ 'ബിഗ്ബോസിന്റെ ആരാധകരെ എന്നും അശ്വതി പറയുന്നു.
ഭാഗ്യേച്ചി നിങ്ങള്‍ അനുഭവിച്ച അനുഭവങ്ങളുടെ ഒരംശം പോലുമില്ലല്ലോ ഇവരുടെ മെന്റല്‍ ടോര്‍ചര്‍. പിന്നെന്തിനു ഇങ്ങനെ കിടന്നു കരയുന്നു. ഇങ്ങനെ കരയാന്‍ ആണേല്‍ അവിടുന്നു ഇറങ്ങുന്നത് തന്നെ ആണ് നല്ലത് എന്നും അശ്വതി പറയുന്നു. എന്തായാലും ബിഗ്ഗ്ബോസ് സ്‌ക്രൂ മുറുക്കാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ അതിനനുസരിചുള്ള ഗെയ്‌മേഴ്സ് ഫിറോസ് സജ്ന, മണിക്കുട്ടന്‍, റംസാന്‍, പിന്നെ തരക്കേടില്ലാതെ മജിസ്യ എന്നിവര്‍ ഒഴികെ ആരുമേ ഇല്ലാ എന്നാണ് താരത്തിന്റെ അഭിപ്രായം.

എന്റെ ഒരു അഭിപ്രായം ഇവര്‍ക്കിടയിലേക്ക് കഴിഞ്ഞ സീസണില്‍ ഗെയിം മുഴുമിപ്പിക്കാന്‍ കഴിയാതെ ഇറങ്ങിപ്പോയ കോണ്‍ടെസ്റ്റണ്ട്‌സിനെ ഓരോന്നായി കയറ്റി വിടണം എന്നും അശ്വതി കുറിക്കുന്നു. കഴിഞ്ഞ സീസണിലെ ആര്യയെയാണ് ഇതിനായി അശ്വതി നിര്‍ദ്ദേശിക്കുന്നത്. ആര്യമ്മോ എന്റെ ഒരു ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാണ്, ഇവരുടെ ഇമ്മാതിരി ഒള്ള ഒണങ്ങിയ കളി കണ്ടത് കൊണ്ട് എന്നും അശ്വതി കൂട്ടിച്ചേര്‍ക്കുന്നു.
Recommended Video

ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ ഫിറോസ്-സജ്‌ന എന്നിവരാണ് ആദ്യം പുറത്തായത്. ബാക്കിയുളള മൂന്ന് പേരും ഇവരുടെ പേര് പറയുകയായിരുന്നു. ഫിറോസ്-സജ്‌ന ദമ്പതികള്‍ക്ക് പിന്നാലെ കിടിലം ഫിറോസ് സ്വയം പിന്മാറുന്നതായി മണിക്കുട്ടനെയും റംസാനെയും അനൂപിനെയും അറിയിച്ചു. പിന്നാലെ അനൂപും റംസാനും ചേര്‍ന്ന് മണിക്കുട്ടന്റെ പേര് പറഞ്ഞ് പുറത്താക്കി. തുടര്‍ന്ന് എറ്റവുമൊടുവിലായി അനൂപിനെ റംസാന്‍ പരാജയപ്പെടുത്തുകയായിരുന്നു.


Click it and Unblock the Notifications