twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഡോണിയുടെ 'ഭയങ്കര പെര്‍ഫോമന്‍സ്' എപ്പോഴാ ടെലികാസ്റ്റ്? റിതുവിനായി കിടിലം മാറിക്കൊടുക്കുമോ?

    |

    സംഭവബഹുലമായ മറ്റൊരു എപ്പിസോഡ് കൂടി പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. വീക്കിലി ആക്ടിവിറ്റിക്കിടെ ഉരസിയ അനൂപും ഫിറോസ് ഖാനും തമ്മില്‍ വലിയ വഴക്കിലേക്ക് എത്തിയതായിരുന്നു പോയ ദിവസത്തെ പ്രധാന ദിവസം. വെല്ലുവിളികളും ആരോപണങ്ങളുമായി വഴക്ക് കൈവിട്ടു പോയതോടെ ബിഗ് ബോസ് ഇരുവരേയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുകയും ചെയ്തു.

    സ്റ്റൈലിഷ് ലുക്കില്‍ പ്രിയങ്കരിയായി പ്രിയാമണി; എന്തൊരു മാറ്റമെന്ന് സോഷ്യല്‍ മീഡിയ

    വീക്കിലി ടാസ്‌ക്കിലേയും പോയവാരത്തിലേയും മികച്ച പ്രകടനം കാഴ്ചവച്ചവരെ ക്യാപ്റ്റന്‍സിയിലേക്ക് തിരഞ്ഞെടുക്കുന്നതിയും കഴിഞ്ഞ എപ്പിസോഡ് സാക്ഷ്യം വഹിച്ചു. മണിക്കുട്ടന്‍, റിതു, കിടിലം ഫിറോസ് എന്നിവരാണ് ക്യാപ്റ്റനാകാനുള്ള മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പതിവ് പോലെ തന്നെ ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ചുള്ള തന്റെ വിലയിരുത്തലുമായി അശ്വതി എത്തിയിരിക്കുകയാണ്.

    അനൂപ് പൊളിച്ചു

    ബീപ്... ബീപ്... ബീപ് ബീപ് ബീപ്. അടിപൊളി! എന്നു പറഞ്ഞാണ് അശ്വതി കുറിപ്പ് ആരംഭിക്കുന്നത്. 'ബിഗ്ബോസ് ചോദിച്ചപോലെ ഇതൊക്കെ ഇത്രേം പ്രശ്‌നം ആക്കാനുള്ളതായിരുന്നോ? പൊളി ഫിറോസ് താങ്കള്‍ക്കു എവിടെയോ താളം പിഴക്കുന്നുണ്ടോ? അതേ എവിടെയോ കൈവിട്ടു പോകുന്നുണ്ട്, പക്ഷെ അനൂപ് പൊളിച്ചു, അത്രേം വഴക്കിനിടക്ക് 'ആ വള എന്റെയാടാ'എന്ന അനൂപിന്റെ ഡയലോഗ്. രമ്യയും ഇന്ന് പൊളിച്ചു. ഇങ്ങനെ കട്ടക്ക് കട്ടക്ക് നില്‍ക്കണം' അശ്വതി പറയുന്നു.

    അഡോണി

    എന്റെ ദൈവമേ ശനിയാഴ്ച വരെ കാത്തിരിക്കാന്‍ വയ്യല്ലോ. ലാലേട്ടന്‍ എന്തൊക്കെ പറയുമെന്ന് കാണാന്‍. ശേഷം നടന്ന നോബിചേട്ടന്‍ മണിക്കുട്ടന്‍ കോണ്‍വെര്‍സേഷന്‍ കിടുക്കി. അഡോണി ഭയങ്കര പെര്‍ഫോമന്‍സ് കാഴ്ചവെച്ചു എന്നു ചിലര്‍ പറഞ്ഞു, എവടെ ഞാന്‍ കണ്ടില്ലല്ലോ ചെയ്തത്. വേറെ എപ്പോളെങ്കിലും ബിഗ്ബോസിന്റെ ടെലികാസ്റ്റിംഗ് ഒണ്ടോ? ഇനി അതിലെങ്ങാനും കാണിച്ചിട്ടുണ്ടെങ്കിലോ? അതുപോലെ കിടിലുവിനെക്കാള്‍ നന്നായിട്ടു ഡിമ്പല്‍ അല്ലെ ടാസ്‌ക് ചെയ്തത്. നോട്ട് ഫെയര്‍.

    കിടിലുവിന്റെ ത്യാഗം

    ങ്ഹാ ക്യാപ്റ്റന്‍ ആയി ഋതുവിനെ കാണാന്‍ കിടിലുവിനു ആഗ്രഹം ഉള്ളതുകൊണ്ട് ടാസ്‌കില്‍ റിതു മണിക്കുട്ടനെ മാത്രം നേരിട്ടാല്‍ മതിയായിരിക്കുമല്ലോ ല്ലെ? അല്ലാ കിടിലുവിന്റെ ത്യാഗം നമ്മളാരും മറന്നിട്ടില്ലല്ലോ. സ്‌പോണ്‍സര്‍ ടാസ്‌ക് ആദ്യത്തെ രണ്ടു ടീം ഗംഭീരം ആക്കി. മൂന്നാമത്തെ ടീം അല്‍പ്പം പുറകില്‍ ആരുന്നു. എന്തായാലും സന്ധ്യയുടെ ജഡ്ജിങ് കറക്റ്റ് ആയി തോന്നി അല്ലാതെ കഴിഞ്ഞ സ്‌പോണ്‍സര്‍ ടാസ്‌കില്‍ മറ്റൊരാള്‍ ജഡ്ജ് ചെയ്ത പോലെ അല്ലാരുന്നു (ആരാണെന്നൊന്നും ചോയ്ക്കണ്ട പറയില്ല)

    Recommended Video

    അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല
    'ഞാന്‍ ഇങ്ങനാണ്'

    ബി ബി പ്ലസ്, മജിസ്യക്കു കൊടുത്ത മോര്‍ണിംഗ് ടാസ്‌ക് ആ കുട്ടിക്ക് മനസിലാകാഞ്ഞിട്ടാണോ അതോ എനിക്ക് മനസിലാകാഞ്ഞിട്ടാണോ ആഹ്! ബിഗ്ഗ് ബോസ്സ് ഉദ്ദേശിച്ചത് അതല്ല എന്നൊരു തോന്നല്‍. റംസാന്‍ നല്ലൊരു കാര്യം ചെയ്തു ഏതു ടീമില്‍ നിന്നു പ്രോബ്ലം വന്നോ ആ ടീമിനെ ഒന്നിച്ചു ഇരുത്തി സംസാരിപ്പിച്ചു. അഭിനന്ദനീയം. രമ്യ പറഞ്ഞപോലെ സൂര്യ എന്തേലും പറയുമ്പോള്‍ 'ഞാന്‍ ഇങ്ങനാണ്' എന്നു പറഞ്ഞു കഴിഞ്ഞാല്‍ കാര്യം തീരുമോ? സൂര്യ ഇന്ന് വേറൊരു ഡ്രാമ ഇറക്കിയിട്ടുണ്ട് ഹ്‌മ്മ് അതിനെ ഞാന്‍ എടുത്തു പറയുന്നില്ല. കുട്ടികളെ...എനിക്ക് പ്രേമ സ്ട്രാടജിയില്‍ നില്‍ക്കാനേ അറിയൂ നിങ്ങളോടൊന്നും സംസാരിച്ചു എതിര്‍ത്തു നില്‍ക്കാന്‍ അറിയൂല. പിന്നങ്ങോട്ട് ഓരോരുത്തരും മൂലകളില്‍ ഒതുങ്ങി ഗ്രൂപ്പ് സംസാരവും തള്ളും. കിടിലു ഇടയ്ക്കിടയ്ക്ക് ജനങ്ങള്‍ക്ക് വിവരമുണ്ട് ജനങ്ങള്‍ക്ക് വിവരമുണ്ട് എന്നു പറയുന്നുണ്ട്.. അതെ കിടിലു ഞങ്ങള്‍ക്ക് നല്ല വിവരം ഉണ്ട്. ഞങ്ങളെല്ലാം കാണുന്നുമുണ്ട്.

    English summary
    Bigg Boss Malayalam Season 3 Aswathy Writes About Anoop Firoz Fight Adony And Kidilam Firoz, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X