നീ മന്ദബുദ്ധിയോ അതോ മന്തബുദ്ധിയായി അഭിനയിക്കുകയോ? എയ്ഞ്ചലിനോട് അശ്വതി

അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ആദ്യ എലിമിനേഷന്‍ എപ്പിസോഡ് പിന്നിട്ടിരിക്കുകയാണ്. ഗായിക ലക്ഷ്മി ജയനാണ് ബിഗ് ബോസ് വീട്ടില്‍ നിന്നും ആദ്യം പുറത്തായ മത്സരാര്‍ത്ഥി. ബിഗ് ബോസ് വീട്ടിലെ അംഗങ്ങളുടേയും പ്രേക്ഷകരുടേയും മനസ് കീഴടക്കിയയാണ് ലക്ഷ്മി പുറത്താകുന്നത്. കരഞ്ഞ കണ്ണുകളോടെയായിരുന്നു ലക്ഷ്മിയെ അവര്‍ യാത്രയാക്കിയത്. മത്സരാര്‍ത്ഥികളിലെല്ലാവരുടേയും മുഖത്ത് ലക്ഷ്മിയെ പിരിയുന്നതിന്റെ വിഷമമുണ്ടായിരുന്നു.

ഭാവിയിലെ സൂപ്പര്‍ നായിക റെഡി; കിടിലന്‍ ഫോട്ടോഷൂട്ടുമായി അനിഖ

ഇപ്പോഴിതാ ബിഗ് ബോസ് എലിമിനേഷന്‍ എപ്പിസോഡിനെ കുറിച്ചുള്ള നടി അശ്വതിയുടെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസിനെ കുറിച്ച് സ്ഥിരമായി അഭിപ്രായം അറിയിക്കുന്ന താരമാണ് ലക്ഷ്മി. നേരത്തെ മോഹന്‍ലാലിന്റെ അവതരണത്തെ കുറിച്ചും താരങ്ങളുടെ പ്രകടനത്തെ കുറിച്ചുമെല്ലാം അശ്വതി മനസ് തുറന്നിരുന്നു. ലക്ഷ്മിയുടെ പുറത്താകലിനെ കുറിച്ചും അശ്വതി മനസ് തുറക്കുന്നുണ്ട്. അശ്വതിയുടെ വാക്കുകളിലേക്ക്.

ഒരാഴ്ച കൂടെ കൊടുക്കാരുന്നു

ലക്ഷ്മിക്ക് ഒരാഴ്ച കൂടെ കൊടുക്കാരുന്നു. ഇമ്പ്രൂവ് ചെയ്യാന്‍ സാധ്യത ഉണ്ടാകുമായിരുന്നു. ഹാ പറഞ്ഞിട്ട് കാര്യമില്ല ഇനി. ആര്‍ക്കും ഒരു വിരോധമോ ദേഷ്യമോ തോന്നിപ്പിക്കാതെ ഇങ്ങോട്ട് ഇറങ്ങി. എന്നാണ് അശ്വതി പറയുന്നത്. ആ വാക്കുകള്‍ അക്ഷരാര്‍ത്ഥില്‍ ശരിയായിരുന്നു എന്ന് ലക്ഷ്മിയുടെ പുറത്താകലിന് പിന്നാലെ നടന്ന സംഭവങ്ങള്‍ പറഞ്ഞു. റിതു മന്ത്ര, നോബി, ഡിംപല്‍, തുടങ്ങിയവരെല്ലാം കരഞ്ഞ കണ്ണുകളോടെയായിരുന്നു ലക്ഷ്മിയെ യാത്രയാക്കിയത്.

മോഹന്‍ലാലിന്റെ അവതരണത്തെ കുറിച്ചും

ആദ്യ വാരത്തില്‍ നിന്നും ഏറെ ഇംപ്രൂവ് ആയിട്ടുണ്ട് ലക്ഷ്മി ഇപ്പോള്‍ എന്നാണ് ബിഗ് ബോസ് ഫാന്‍സ് ഗ്രൂപ്പുകൡും ആരാധകര്‍ പറയുന്നത്. മികച്ച മത്സരാര്‍ത്ഥിയായി മാറിയപ്പോഴെക്കും ലക്ഷ്മിയ്ക്ക് മുന്നില്‍ പുറത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു. ഒരുപക്ഷെ വൈല്‍ഡ് കാര്‍ഡിലൂടെ ലക്ഷ്മി തിരികെ വന്നേക്കാമെന്നും പ്രേക്ഷകര്‍ പറയുന്നു. മോഹന്‍ലാലിന്റെ അവതരണത്തെ കുറിച്ചും അശ്വതി അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്.

സംതൃപ്തി ആയി

എന്തായാലും ലാലേട്ടാ ചോദിക്കേണ്ടതെല്ലാം ചോയിച്ചു. സംതൃപ്തി ആയി ഞങ്ങള്‍ക്കെല്ലാം എന്നാണ് അശ്വതി പറയുന്നത്. പുതിയ മത്സരാര്‍ത്ഥിയായ എയ്ഞ്ചലിനെ കുറിച്ചും അശ്വതി എഴതുന്നുണ്ട്. മോളെ എയ്ഞ്ചലേ രമ്യ ചോദിച്ച പോലെ നീ മന്ദബുദ്ധിയോ അതോ മന്തബുദ്ധിയായി അഭിനയിക്കുകയോ എന്നാണ് അശ്വതി എഴുതിയിരിക്കുന്നത്. എന്തായാലും കുട്ടിക്ക് ഒരു പൂവ് കൊടുത്താ മതി ഒരു പൂക്കാലം അല്ലേല്‍ ഒരു മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ തന്നെ ഇങ്ങോട്ട് തന്നോളുമെന്നും അശ്വതി പറയുന്നു.

വീടിന് അകത്തേക്ക്

ലക്ഷ്മി പുറത്തേക്ക് പോയപ്പോള്‍ രണ്ടു പേരാണ് ബിഗ് ബോസ് വീടിന് അകത്തേക്ക് കടന്നു വന്നിരിക്കുന്നത്. മോഡല്‍ എയ്ഞ്ചല്‍ തോമസ്, നടി രമ്യ പണിക്കര്‍ എന്നിവരാണ് പുതിയ മത്സരാര്‍ത്ഥികള്‍. നേരത്തെ മിഷേല്‍, ഫിറോസ്-സജ്‌ന ദമ്പതികളും വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസിലെത്തിയിരുന്നു. പുതിയ ആളുകളുടെ വരവോടെ എന്തൊക്കെയായിരിക്കും ബിഗ് ബോസ് വീട്ടില്‍ സംഭവിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

Recommended Video

Bigg Boss Malayalam : Firoz khan and sajna scolded by bigg boss
മോഹന്‍ലാല്‍

അതേസമയം, പതിവില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് ഈ വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ എത്തിയത്. പുറത്തു നിന്നുമുള്ള കാര്യങ്ങള്‍ അകത്ത് പറയരുതെന്ന നിയമം ലംഘിച്ച മിഷേല്‍, ഫിറോസ്-സജ്‌ന എന്നിവര്‍ക്ക് അദ്ദേഹം ശിക്ഷ നല്‍കി. മൈക്ക് പൊത്തിപ്പിടിക്കുകയും ഊരി വെക്കുകയും ചെയ്തതിന് മത്സരാര്‍ത്ഥികളോട് രൂഷമായ സംസാരിക്കുകയും ചെയ്തു മോഹന്‍ലാല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X