ഇതാണ് കാത്തിരുന്നത്, ലാലേട്ടന്‍ കിടുക്കി; ബിഗ് ബോസിനെ കുറിച്ച് വീണ്ടും അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് അശ്വതിയുടേത്. അല്‍ഫോണ്‍സാമ്മയായി എത്തിയ അശ്വതി വില്ലത്തിയായും കൈയ്യടി നേടിയിട്ടുണ്ട്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് അശ്വതി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. കഴിഞ്ഞ ദിവസം ബിഗ് ബോസ് മലയാളത്തെ കുറിച്ചുള്ള അശ്വതിയുടെ കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് വീണ്ടുമൊരു വൈറല്‍ പോസ്റ്റുമായി എത്തിയിരിക്കുകയാണ് അശ്വതി.

ചൂടുപിടിപ്പിച്ച് രൂഹിക; ഗ്ലാമറസ് ചിത്രങ്ങള്‍

ഫെയ്‌സ്ബുക്കിലൂടെയാണ് അശ്വതി ബിഗ് ബോസിനെ കുറിച്ചെഴുതിയത്. കഴിഞ്ഞ ദിവസത്തെ വീക്ക്എന്‍ഡ് എപ്പിസോഡിനെ കുറിച്ചാണ് അശ്വതി അഭിപ്രായ പ്രകടനം നടത്തിയത്. ഇതോടൊപ്പം താന്‍ കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയും നല്‍കുന്നുണ്ട് അശ്വതി. താരത്തിന്റെ വിലയിരുത്തലുകളെ സോഷ്യല്‍ മീഡയയും ബിഗ് ബോസ് പ്രേക്ഷകരും ഏറ്റെടുത്തിട്ടുണ്ട്. അശ്വതിയുടെ വാക്കുകള്‍ വായിക്കാം.

മേളം കൊഴുക്കാന്‍ പോകുന്നു

അപ്പൊ ഈ ആഴ്ച തൊട്ടു മേളം കൊഴുക്കാന്‍ പോകുന്നു അല്ലെ? ഇതാണ് കാത്തിരുന്നത്. അപ്പോളല്ലേ അതിന്റെ ഒരു ബൂട്ടി. ഇന്നത്തെ എപ്പിസോഡ് ലാലേട്ടന്‍ കിടുക്കി. എന്നാണ് അശ്വതി പറയുന്നത്. താരത്തിന്റെ പോസ്റ്റിന് കമന്റുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. അശ്വതി പറഞ്ഞത് പോലെ തന്നെ പുതിയ എപ്പിസോഡ് കിടുക്കിയെന്നാണ് അവര്‍ പറയുന്നത്. പിന്നാലെ തന്റെ കുറിപ്പിനെ വിമര്‍ശിച്ചവര്‍ക്കും അശ്വതി മറുപടി നല്‍കുന്നുണ്ട്.

ഭിപ്രായങ്ങള്‍ എന്റേത് മാത്രമാകുന്നു

''ഇതില്‍ ഞാന്‍ പറയുന്നതായ അഭിപ്രായങ്ങള്‍ എന്റേത് മാത്രമാകുന്നു എന്നും, ആരെയും പോയിന്റ് ഔട്ട് ചെയ്യാനുള്ള നീക്കമല്ല എന്നുള്ളതും, വീഡിയോ ആയിട്ട് റിവ്യൂ ചെയ്യാന്‍ അറിയാത്തതു കൊണ്ട് എഴുതി ഇടുന്നു എന്നുള്ളതും ഏതേലും ആര്‍മികള്‍ക്ക് ഞാനാല്‍ നൊന്തെങ്കില്‍, പാവം കൊച്ചു സ്വന്തം അഭിപ്രായം അല്ലെ അത് പറഞ്ഞിട്ട് പൊയ്‌ക്കോട്ടേ എന്നുകരുതി എന്നോട് സ്‌നേഹം മാത്രമേ ഉണ്ടാകാന്‍ പാടൂ എന്നുള്ളതും ഇതിനാല്‍ ഞാന്‍ അറിയിക്കുന്നു'' അശ്വതി പറയുന്നു.

കല്ലുവെച്ച നുണ

മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ കാണാനായി എത്തിയ ആദ്യത്തെ എപ്പിസോഡിനെ കുറിച്ചുള്ള അശ്വതിയുടെ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
''ലാലേട്ടാ കല്ലുവെച്ച നുണയല്ലേ ഇന്നലെ എപ്പിസോഡില്‍ പറഞ്ഞത്. കഴിഞ്ഞ സീസനെക്കാളും മികച്ചതാന്നൊക്കെ. ഒരുപാട് പ്രതീക്ഷയോടെ ഇരുന്ന വീക്കെന്‍ഡ് എപ്പിസോഡ് ആണ് നനഞ്ഞ പടക്കം പോലെ ആക്കിയത്. അറ്റ്ലീസ്റ്റ് 'ബോസേട്ടാ' എന്ന വിളി എങ്കിലും ഒഴിവാക്കാന്‍ പറയാമായിരുന്നു'' എന്നായിരുന്നു അശ്വതി പറഞ്ഞത്.

ഇതെന്തൊരു ദുരന്ത കോമരമാണ്

ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള തന്റെ അഭിപ്രായവും അശ്വതി തുറന്നു പറഞ്ഞിരുന്നു. ''ബിഗ് ബോസ് മലയാളം തുടങ്ങിയിട്ട് 5 ദിവസം പിന്നിടുമ്പോള്‍, ഇതെന്തൊരു ദുരന്ത കോമരമാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ? കഴിഞ്ഞ കണ്ടെസ്റ്റന്റ്സിനെ കണ്ടുപഠിക്കടേയ്. ഈ സമയം കൊണ്ട് എല്ലാം നാല് മൂലക്കായിട്ട് അവരവരുടെ പരിപാടി തൊടങ്ങി കഴിഞ്ഞു'' എന്നായിരുന്നു അശ്വതി ഒരു പോസ്റ്റില്‍ പറഞ്ഞത്.

Recommended Video

Bigg Boss Malayalam : അമിട്ട് പൊട്ടിച്ച് മിഷേൽ.. ഇനി അടിയുടെ പൂരം
വീക്കെന്‍ഡ് എപ്പിസോഡില്‍

അതേസമയം രസകരമായ നിമിഷങ്ങളാണ് വീക്കെന്‍ഡ് എപ്പിസോഡില്‍ അരങ്ങേറിയത്. പുതിയ മൂന്ന് പേരാണ് വീട്ടിനുള്ളിലേക്ക് എത്തിയത്. താരദമ്പതികളായ ഫിറോസ് ഖാനും സജ്‌നയുമായിരുന്നു ആദ്യമെത്തിയത്. അഡാര്‍ ലവ് സിനിമയിലെ താരം മിഷേല്‍ ആന്‍ ഡാനിയേലാണ് ബിഗ് ബോസ് വീട്ടിലെത്തിയ മൂന്നാമത്തെയാള്‍. ഇതോടെ ബിഗ് ബോസ് വീട്ടിലെ ഡയനാമിക്‌സ് ആകെ മാറി മറിയുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X