പൊളി ഫിറോസ് ഊന്നി ഊന്നി പറഞ്ഞ ആ 'മാസ്‌ക്' കിടിലന്‍ ഊരി എറിഞ്ഞിയിരിക്കുകയാണ്: അശ്വതി

അടിപിടികളുടെ ദിവസമായിരുന്നു ഇന്നലെ ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍. അലക്കു കമ്പനി എന്ന വീക്കിലി ടാസ്‌ക് ആരംഭിച്ച ദിവസം. തുടക്കം മുതല്‍ അടി തുടങ്ങി. ടാസ്‌ക് കഴിഞ്ഞ് രാത്രിയായിട്ടും അടിയ്ക്ക് യാതൊരു കുറവുമുണ്ടായില്ലെന്നതാണ് വാസ്തവം. റംസാനേയും കിടിലം ഫിറോസിനേയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച് താക്കീത് നല്‍കിയെങ്കിലും അടിയ്ക്ക് പഞ്ഞമുണ്ടായിരുന്നില്ല.

നോക്കിയാല്‍ കണ്ണെടുക്കാനാകില്ല ഹോട്ട് ചിത്രങ്ങളുമായി മാളവിക മോഹനന്‍

പതിവ് തെറ്റിക്കാതെ തന്റെ ബിഗ് ബോസ് റിവ്യുവുമായി എത്തിയിരിക്കുകയാണ് നടി അശ്വതി. എന്ത് പറഞ്ഞാണ് തുടങ്ങുക എന്നാണ് അശ്വതി തന്നെ ചോദിക്കുന്നത്. റംസാന് തീരെ ക്ഷമയില്ലെന്ന് അശ്വതി പറയുന്നു. അശ്വതിയുടെ വാക്കുകള്‍ വായിക്കാം.

കാക്ക കൂട്ടില്‍ കല്ലെറിഞ്ഞ കണക്കു

എന്ത് പറഞ്ഞാണ് തുടങ്ങുക. ആദ്യമേ തന്നെ വീക്കിലി ടാസ്‌ക്കോട് കൂടി ആണ് തുടക്കം. തുണി വൃത്തിയായി അലക്കിതേച്ചു കൊടുക്കുക ഒപ്പം തുണി മോഷണം പോകാതെ ശ്രെദ്ധിക്കണം. ഏതോ ലോണ്ടറിയില്‍ കെട്ടികിടന്ന തുണി ആണെന്ന് തോന്നണു. കാക്ക കൂട്ടില്‍ കല്ലെറിഞ്ഞ കണക്കു ആയിരുന്നു. സത്യം പറഞ്ഞാല്‍ എന്തൊക്കെ എഴുതണം എന്നു അറിയാന്‍ പാടില്ല.. അങ്ങനെ നമ്മടെ കിടിലു ഇത്രനാള്‍ ഇട്ടുനടന്ന പൊളി ഫിറോസ് ഊന്നി ഊന്നി പറഞ്ഞ ആ 'മാസ്‌ക്' ഊരി എറിഞ്ഞു ഇറങ്ങിയിരിക്കുകയാണ്.

അടിയോടടി

പിന്നങ്ങോട്ട് അടിയോടടി ആയിരുന്നു എന്റെ തമ്പുരാനേ. എഴുത്തിലൊന്നും തീരില്ല. സന്ധ്യയും നോബിചേട്ടനും സേഫ് ആയി ക്വാളിറ്റി ഇന്‍സ്ട്രുക്ടറുടെ റോളില്‍ ആരുന്നു. അതാകുമ്പോള്‍ അടിയും വേണ്ടാ തള്ളും വേണ്ടാ അതിനിടയില്‍ സന്ധ്യ മണിക്കുട്ടന്റെ കാലില്‍ വലിക്കുന്ന കണ്ടു എന്തിനാണോ എന്തോ? മണിക്കുട്ടന്‍ പറയുന്നുണ്ട് നിങ്ങള് ക്വാളിറ്റി ഇന്‍സ്ട്രക്ടര്‍ ആണ് എന്റെ കാലേല്‍ വലിക്കാന്‍ പാടില്ല എന്നു ആര് കേള്‍ക്കാന്‍. സായീടെ ഉടുമുണ്ട് വരെ പറിച്ചോണ്ട് അലക്കാന്‍ കൊണ്ടുപോയി. മണിക്കുട്ടന്‍ എന്നതേം പോലെ വെല്‍ മാനേര്‍ട് ഗെയിം ആണ് കളിച്ചതു. അടിപിടിക്കൊന്നും ഇല്ലാ എന്നാല്‍ ചെയ്യേണ്ടത് വൃത്തിക്കു കൂടെ നിന്നു ചെയ്യുന്നുമുണ്ട്.

എല്ലാം പേര്‍സണല്‍ ആക്കി എടുക്കുന്നു

''ഭാഗ്യേച്ചി എല്ലാം പേര്‍സണല്‍ ആക്കി എടുക്കുന്നുണ്ടു, അത് ചേച്ചി ശ്രദ്ധിച്ചേ മതിയാകൂ. റംസാനുമായി ഒന്ന് ഏറ്റുമുട്ടി. അപ്പോള്‍ ഉടനെ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നു പറഞ്ഞാരുന്നു തര്‍ക്കം. പക്ഷെ പിന്നീട് എന്താണ് യഥാര്‍ത്ഥമായി സംഭവിച്ചത് എന്നു പറഞ്ഞപ്പോളാണ് റംസാന്‍ അനാവശ്യ ഷോ ഓഫ് ആണ് കാണിച്ചത് എന്നു മനസ്സിലായത്.ഒട്ടുമേ ക്ഷമയില്ലാതെ എന്തൊക്കെയാണ് ആ കുട്ടി കാണിച്ചു കൂട്ടിയത്. പറയാതെ വയ്യ, എന്ത് കണ്ടിട്ടാണോ എന്തോ?'' അശ്വതി പറയുന്നു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
സായി എന്തൊക്കെയാ പറഞ്ഞത്?

അല്ലപ്പാ നൈറ്റ് ഒഫീഷ്യല്‍ മീറ്റിംഗില്‍ സായി എന്തൊക്കെയാ പറഞ്ഞത്.'സ്ത്രീശാക്തീകരണം,മുണ്ടുപോയി,നാരോ ലൈന്‍,ഞാന്‍ ഒരു ക്യാപ്റ്റന്‍ ആണ്, എന്റെ മുണ്ട് താ'എന്നൊക്കെ. മീറ്റിങ്ങും ലാസ്റ്റ് അടിയിലാണ് അവസാനിച്ചത്.

''പ്ലസ്സില്‍ ആകെ ഇന്റെരെസ്റ്റഡ് ആയി തോന്നിയത് മോര്‍ണിംഗ് ആക്റ്റീവിറ്റി ആയിരുന്നു അതായതു നിങ്ങള്‍ ബിഗ്ബോസ് വിജയി ആണെങ്കില്‍ കൂടെ ഫസ്റ്റ് റണ്ണര്‍ അപ്പ് ആരാകണം, അതില്‍ സ്‌കോര്‍ ചെയ്തത് പൊളി ഫിറോസ് തന്നെ 'എല്ലാവരും ഔട്ട് ആയി അവസാനം ഞാനും സജ്നയും മാത്രം ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ സജ്ന വിജയി ആയിട്ട് ഞാന്‍ ഒപ്പം റണ്ണര്‍ അപ്പ് ആയി കൂടെ ഉണ്ടാകും'പൊളിയല്ലേ. ഈ ഒരു പോസ്റ്റില്‍ എഴുതിയലൊന്നും തീരാത്ത അത്രേം കോണ്‍ടെന്റ് ഉണ്ടായിരുന്നു ഇന്നത്തെ ഡേ. എല്ലാരും അങ്ങനെ ഇറങ്ങി കളിക്കട്ടെ.ബാക്കി അടി നാളെ തുടരും,അനൂപും റംസാനും തമ്മില്‍'' അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X