For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എയ്ഞ്ചല്‍ മറന്നു പോയി മണിക്കുട്ടനെ വളക്കാനാ വന്നതെന്ന്; സായിയുടെ ഷോ ഓഫിന് പിന്നില്‍

  |

  മൂന്നാം വാരത്തിലേക്ക് എത്തിയപ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 പൊട്ടിത്തെറികള്‍ക്കും വഴക്കുകള്‍ക്കും സാക്ഷ്യം വഹിക്കുകയാണ്. സംഭവബഹുലമായൊരു എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ദോശയുടെ പേരില്‍ ഫിറോസിനും ഡിംപലിനും ഇടയില്‍ ഉയര്‍ന്നു വന്ന വഴക്കായിരുന്നു ആദ്യത്തെ പ്രശ്‌നം. പിന്നാലെ സായിയും മണിക്കുട്ടനും തമ്മിലുള്ള വാക്ക് തര്‍ക്കം തല്ലിന്റെ വക്കോളം എത്തിയാണ് അവസാനിച്ചത്.

  മനം നിറച്ച് മന്നാറ; ചിത്രങ്ങള്‍ ഇതാ

  ഇപ്പോഴിതാ ബിഗ് ബോസിന്റെ പുതിയ എപ്പിസോഡിനെ കുറിച്ചുള്ള നടി അശ്വതിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മുന്‍ എപ്പിസോഡുകളെ കുറിച്ചും അശ്വതി സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. മണിക്കുട്ടന്റെ പ്രകടനത്തെ അഭിനന്ദിക്കുന്ന അശ്വതി സായ് വിഷ്ണുവിനെ പരിഹസിക്കുന്നുണ്ട്. അതേസമയം എയ്ഞ്ചലിനെ കുറിച്ചും അ്ശ്വതി തുറന്നെഴുതുന്നുണ്ട്. അശ്വതിയുടെ വാക്കുകള്‍ വായിക്കാം.

  'സായി,ജയിലില്‍ കിടന്നപ്പോ ചാര്‍ജിനു കുത്തിയിട്ട ആ പയ്യന്റെ മൊബൈലില്‍ ആരോ വിളിച്ചു ചോയ്‌ച്ചെന്ന് തോന്നണു 'മോഞ്ഞേ നീ ആ വീട്ടില്‍ ഒണ്ടോ കാണാനില്ലല്ലോ' എന്ന് അതിന്റെ തീര്‍ത്തത് ആണെന്ന് തോന്നുന്നു ഇന്നത്തെ ഷോ ഓഫ്'' അശ്വതി പറയുന്നു. മണിക്കുട്ടന്‍ എത്ര ഭംഗിയായിട്ടാണ് ആ വഴക്ക് ഹാന്‍ഡില്‍ ചെയ്തത് എന്നും അശ്വതി ചോദിക്കുന്നു. ഇരുവരും തമ്മിലുള്ള വാക്‌പോര് വലിയ പ്രശ്‌നമായി മാറാതെ പോയത് മണിക്കുട്ടന്‍ നിയന്ത്രണം പാലിച്ചതിനാലായിരുന്നു.

  ഡിമ്പല്‍ എയ്ഞ്ചലിനു ദോശ നല്‍കിയിട്ടു ആ വര്‍ത്തമാനം പറയരുതായിരുന്നുവെന്നും ഫിറോസ് ഖാന്‍ നോക്കി നടക്കുവാണ് എവടെ കേറി കൊളുത്തണം എന്നും അശ്വതി പറയുന്നു. എയ്ഞ്ചല്‍ മറന്നു പോയി മണിക്കുട്ടനെ വളക്കാനാ വന്നതെന്ന്. ആ മണ്ടികൊച്ചിനെ ഒന്ന് ഓര്‍മിപ്പിച്ചു കൊട് ബിഗ്ബോസ്സേ കേറി വന്നപ്പോള്‍ പറഞ്ഞത് ഇങ്ങനല്ലെന്നു എന്നും തമാശ രൂപേണ അശ്വതി പറയുന്നു.

  ''പിന്നെ നോമിനേഷനില്‍ ചിലരുടെ കാരണങ്ങള്‍ കേട്ടു സിരിച് സിരിച് എന്റെ സിവനേ. പിന്നെ അങ്ങോട്ട് പൂ കൊടുക്കുന്നു ഒരു ദിവസത്തേക്ക് പ്രേമിക്കാന്‍ പറയുന്നു. പ്രേമത്തിന് ഞാന്‍ എതിരല്ല പക്ഷെ 24 മണിക്കര്‍ പ്രേമിച്ചു നിര്‍ത്തലിന് ഞാന്‍ എതിരാണ്. ഇത്രയൊക്കെ ആയപ്പോ ഞാനെന്റെ റിമോട്ട് കൈയിലെടുത്തു ആ പവര്‍ ബട്ടണ്‍ അങ്ങോട്ട് ഞെക്കി ഓഫ് ആക്കി. ഹല്ലപിന്നെ. പക്ഷെ നാളെ ഞാന്‍ കാണും ട്ടോ''എന്നു പറഞ്ഞാണ് അശ്വതി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  Bigg Boss Malayalam : ഈ ഊളനെ ആരാ ബിഗ്‌ബോസിൽ എടുത്തേ..എന്തൊരു ദുരന്തം

  എലിമിനേഷനിലേക്കുള്ള നോമിനേഷന്‍ നടന്ന ദിവസമായിരുന്നു ഇന്നലെ. നിയമലംഘനം നടത്തിയതിനാല്‍ ഫിറോസ് സജ്‌ന മിഷേല്‍ എന്നിവര്‍ ഡയറക്ട് നോമിനേഷനില്‍ എത്തുകയായിരുന്നു. ഡിംപല്‍ (7 വോട്ട്), സൂര്യ (6 വോട്ട്), അനൂപ് , നാല് വോട്ടുകളുമായി ഭാഗ്യലക്ഷ്മിയും സായി വിഷ്ണുവും എന്നിവരാണ് നോമിനേഷനില്‍ എത്തിയിരിക്കുന്നത്. ക്യാപ്റ്റനായത് കൊണ്ട് മണിക്കുട്ടന്‍ ഇക്കുറി നോമിനേഷന്‍ ഉള്‍പ്പെട്ടിരുന്നില്ല. കൂടാതെ വൈസ്ഡ് കാര്‍ഡ് എന്‍ട്രിയില്‍ എത്തിയ രമ്യ പണിക്കര്‍, എയ്ഞ്ചലും ഇത്തവണ നേമിനേഷനില്‍ ഇല്ല.

  English summary
  Bigg Boss Malayalam Season 3 Aswathy Writes About Sai Vishnu Manikuttan And Angel, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X