ഇത് പ്രേക്ഷകരെ മണ്ടന്മാരാക്കുന്നതിന് തുല്യം! കിടിലം ഫിറോസിന്റെ ശബ്ദസന്ദേശം വൈറല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയകിരീടം ആരാകും ചൂടുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇന്നലെ അര്‍ദ്ധ രാത്രിയോടെ വോട്ടിംഗ് അവസാനിച്ചിരുന്നു. ഇനി മത്സരഫലം പുറത്തു വരുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും. തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ആയ സാഹചര്യത്തിലാണ് ഷോയുടെ ചിത്രീകരണം നിര്‍ത്തി വെക്കേണ്ടി വന്നതും താരങ്ങളെ തിരികെ നാട്ടില്‍ എത്തിക്കേണ്ടി വന്നതും.

ചുവപ്പ് സാരിയില്‍ റെഡ് ഹോട്ടായി സാക്ഷി; ചിത്രങ്ങള്‍

ഷോയില്‍ അവശേഷിച്ച മത്സരാര്‍ത്ഥികളില്‍ നിന്നും വോട്ടിംഗിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്. മണിക്കുട്ടന്‍, കിടിലം ഫിറോസ്, ഡിംപല്‍, സായ് വിഷ്ണു, റിതു മന്ത്ര, നോബി, അനൂപ്, റംസാന്‍ എന്നിവരില്‍ ഒരാളാകും വിജയിയാവുക. അതാരായിരിക്കും അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍ എല്ലാം. കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങള്‍ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് മത്സരാര്‍ത്ഥികള്‍ എല്ലാവരും രംഗത്ത് എത്തിയിരുന്നു.

ഫിറോസിന്റെ ശബ്ദ സന്ദേശം


ഇതിനിടെ ഇപ്പോഴിതാ കിടിലം ഫിറോസിന്റെ ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. തന്റെ സുഹൃത്തിന് കിടിലം ഫിറോസ് അയച്ച സന്ദേശമാണ് വൈറലായി മാറിയിരിക്കുന്നത്. സിങ്കം സിംഗിള്‍ ആയി വരും എന്ന് പറയുന്നത് പോലെ നീ മാത്രം മതിയായിരുന്നു എനിക്കു വേണ്ടി വര്‍ക്ക് ചെയ്യാന്‍ എന്നാണ് ഇവിടെ പിള്ളേര്‍ പറയുന്നത്. അത്രയും വോട്ട് നീ എനിക്ക് വേണ്ടി നേടിയത്രേ. ജീവിതകാലം മുഴുവന്‍ ഉള്ള സ്‌നേഹം ഉണ്ടെടാ. നമുക്ക് നേരിട്ട് കാണാം. വിട്ടീല്‍ എല്ലാവരോടും അന്വേഷണം പറയൂ, ചെയ്ത് തന്നതിന് ഒക്കെയും ഒരുപാട് സന്തോഷം എന്നാണ് കിടിലം പറയുന്നത്.

ചര്‍ച്ചയായി മാറി

വരാന്‍ ഇരിക്കുന്ന ദിവസങ്ങളില്‍ നമ്മള്‍ എന്തിനാണോ ബിഗ് ബോസില്‍ പോയത് അതിനെ സാധ്യമാക്കി എടുക്കുക എന്നതാണ് നമ്മുടെ പ്ലാന്‍. അപ്പോള്‍ അതിന്റെ വിശേഷങ്ങളും മറ്റും വഴിയെ അറിയിക്കാമെന്നും ഫിറോസ് പറയുന്നുണ്ട്. ഈ ശബ്ദ സന്ദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് കിട്ടിയ വിവരം അനുസരിച്ച് നമ്മുടെ ടീം നന്നായി വര്‍ക്ക് ചെയ്യുന്നുണ്ടെന്നാണ് അവര്‍ പറയുന്നതെന്നും കിടിലം പറയുന്നുണ്ട്. ആ പേര് നമുക്ക് കളയണ്ടെന്നും നമുക്ക് നന്നായി തന്നെ വര്‍ക്ക് ചെയ്യാമെന്നും അദ്ദേഹം പറയുന്നുണ്ട്.

പിആര്‍

അതേസമയം ഓഡിയോ പുറത്ത് വന്നതോടെ പ്രേക്ഷകര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എങ്ങനെയാണ് ഒരാള്‍ക്ക് വിവരങ്ങള്‍ കൈമാറുക എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഫിറോസിന് ലഭിക്കുന്ന വോട്ടുകള്‍ക്ക് പിന്നിലെ പിആര്‍ വര്‍ക്കാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ചിലര്‍ പറയുന്നു. നേരത്തെ തന്നെ ഇത്തരത്തിലുള്ള ആരോപണം ഫിറോസിനെതിരെ ഉയര്‍ന്നിരുന്നു. പ്രചരിക്കുന്ന ശബ്ദസന്ദേശം സത്യമാണെങ്കില്‍ അത് പ്രേക്ഷകരെ പൊട്ടന്മാരാക്കുന്നതിന് തുല്യമാണെന്നും ചിലര്‍ പറയുന്നു.

Recommended Video

ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam
പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് കിടിലം ഫിറോസ്. വോട്ടിംഗിലും കിടിലം ഫിറോസ് മുന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിട്ടുള്ളത് മണിക്കുട്ടനാണ്. പിന്നാലെ തന്നെ ഫിറോസുമുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വോട്ടിംഗ് അവസാനിച്ചതോടെ ഫല പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X