മണിക്കുട്ടന്‍ വിളിച്ചു, എയര്‍പോര്‍ട്ടില്‍ പിക്ക് ചെയ്യാന്‍ വരണമെന്ന് പറഞ്ഞു; സഹോദരന്റെ ഓഡിയോ!
ബിഗ് ബോസ് മലയാളം സീസണ്‍ അവസാനഘട്ടമെത്തി നില്‍ക്കെ നിര്‍ത്തേണ്ടി വന്നതിന്റെ നിരാശയിലാണ് ആരാണ്. ഷോയുടെ ഭാവി എന്താണെന്ന് അറിയാനുള്ള ആകാംഷയും ആരാധകര്‍ക്കിടയിലുണ്ട്. ഇതുവരേയും ബന്ധപ്പെട്ടവരില്‍ നിന്നും യാതൊരു തരത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നതാണ് ആരാധകരുടെ ആശങ്ക വളര്‍ത്തുന്നത്.
ഇതിനിടെ ഷോ വീണ്ടും വരുമെന്നും വരില്ലെന്നുമെല്ലാമുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഫിനാലെ മാത്രമായി ചിത്രീകരിക്കുമെന്നും അഞ്ച് എപ്പിസോഡിലൂടെ ഷോ നിര്‍ത്തുമെന്നുമെല്ലാം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഒന്നും സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനിടെ മണിക്കുട്ടന്റെ സഹോദരന്റെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

നേരത്തെ താരങ്ങളെല്ലാം വീട്ടിലേക്ക് വിളിച്ചുവെന്ന വിവരം പുറത്ത് വന്നിരുന്നു. സ്വന്തം ഫോണുകള്‍ നല്‍കിയിട്ടില്ലെങ്കിലും ഒഫീഷ്യല്‍ ഫോണിലൂടെയായിരുന്നു ഇവര്‍ വീട്ടുകാരുമായി ബന്ധപ്പെട്ടത്. തന്നെ വിളിച്ച മണിക്കുട്ടന്‍ പറഞ്ഞ വിവരങ്ങളാണ് സഹോദരന്‍ പങ്കുവെക്കുന്നത്. ഇതിന്റെ ഓഡിയോ ക്ലിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. മണിക്കുട്ടന്‍ ആരാധകരുടെ ഗ്രൂപ്പുകളിലാണ് ഓഡിയോ പ്രചരിക്കുന്നത്.
രണ്ട് മൂന്ന് ദിവസം മുമ്പ് വിളിച്ചിരുന്നു. ഒഫീഷ്യലായിട്ടാണ് വിളിച്ചതെന്നും ഫോണൊന്നും ഇതുവരെ തന്നിട്ടില്ലെന്നുമാണ് സഹോദരന്‍ പറയുന്നത്. അതേസമയം തങ്ങള്‍ സേഫ് ആണെന്ന് അറിയിച്ചുവെന്നും വീട്ടുകാരെല്ലാം സേഫ് അല്ലേയെന്ന് ചോദിച്ചതായും സഹോദരന്‍ പറയുന്നു. കാര്യങ്ങളൊക്കെ നോക്കണമെന്നും പറഞ്ഞതായി അദ്ദേഹം പറയുന്നു. എന്നാല്‍ അപ്പോഴും ഷോ നടക്കുമെന്നായിരുന്നു തന്റെ പ്രതീക്ഷയെന്നാണ് അദ്ദേഹം പറയുന്നത്.
ടീഷര്‍ട്ടില്‍ ഹോട്ടായി സാക്ഷി അഗര്‍വാള്‍: ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം
Recommended Video
എന്നാല്‍ ഫോണൊന്നും തന്നിട്ടില്ലെന്നും കിട്ടിയാല്‍ വിളിക്കാമെന്നും നീ എയര്‍പ്പോര്‍ട്ടില്‍ തന്നെ പിക് ചെയ്യാന്‍ വരണമെന്നും മണിക്കുട്ടന്‍ പറഞ്ഞതായി സഹോദരന്‍ പറയുന്നു. എല്ലാവരോടും തന്നെ പിന്തുണച്ചതിന് നന്ദി പറയാന്‍ ആവശ്യപ്പെട്ടുവെന്നും തിരിച്ചെത്തിയാല്‍ മണിക്കുട്ടനെ കൊണ്ട് വോയ്‌സ് അയപ്പിക്കാമെന്നും സഹോദരന്‍ ഓഡിയോയില്‍ പറയുന്നുണ്ട്. ഫിനാലെ നടന്നേക്കുമെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


Click it and Unblock the Notifications