ഇനിയൊരു തിരിച്ചുവരവില്ല, താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി; ബിഗ് ബോസ് ചിത്രീകരണം തുടരില്ല!

ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ചിത്രീകരണം അവസാനിപ്പിച്ച് ഷൂട്ടിംഗ് സെറ്റ് പൂട്ടിയിരുന്നു. ചിത്രീകരണ സംഘത്തിലെ ആറ് പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായതോടെയാണ് സെറ്റിന് പൂട്ട് വീണത്. എന്നാല്‍ ഷോ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചിത്രീകരണം തുടരുമെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതികരിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആ വാര്‍ത്തകളെ നിരാശപ്പെടുത്തുന്നതാണ്.

അതിഥി പൊഹങ്കാറിന്റെ ചൂടുപിടിപ്പിക്കും ഹോട്ട് രംഗങ്ങള്‍

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരങ്ങളെ സെറ്റില്‍ നിന്നും പുറത്ത് കൊണ്ടു വന്നുവെന്നും ഇവരില്‍ മിക്കവരേയും നാട്ടിലേക്ക് മടക്കി അയച്ചുവെന്നുമാണ്. നേരത്തെ താരങ്ങളെ ഹോട്ടലിലേക്ക് മാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ഇവിപി ഫിലിം സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം നടന്നിരുന്നത്. താരങ്ങള്‍ക്ക് പുറമെ ധാരാളം അംഗങ്ങളുള്ള ക്രൂവും ഇവിടെയുണ്ടായിരുന്നു. ഇതില്‍ ആറ് പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ക്രൂവിലുള്ളവര്‍ പുറത്തു നിന്നുമായിരുന്നു ഭക്ഷണം കഴിച്ചിരുന്നതും മറ്റും. ഇതിനിടെയാണ് ആറു പേര്‍ക്ക് കൊവിഡ് ബാധിക്കുന്നത്.

നിരാശപ്പെടുത്തുന്ന വാര്‍ത്തകള്‍

കൊവിഡ് ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമം 2005 ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഷോയുടെ ക്രിയേറ്റര്‍മാര്‍ക്കെതിരെ കേസെടുക്കുകയും ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തതാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഷോ അവസാനിക്കില്ലെന്നും ഫിനാലെ ചിത്രീകരിക്കുമെന്നുമുള്ള വാര്‍ത്തയില്‍ ആശ്വസിച്ചിരിക്കുകയായിരുന്നു പ്രേക്ഷകര്‍. പക്ഷെ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അവരെ നിരാശപ്പെടുത്തുന്നതാണ്.

ക്വാറന്റീനില്‍

ഷോയിലുണ്ടായിരുന്നൊരു താരം പറയുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മത്സരാര്‍ത്ഥികളോട് അവരുടെ സാധനങ്ങളും മറ്റും എടുത്ത ശേഷം പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്നും ഇത് പ്രകാരം അവര്‍ പോയെന്നുമാണ്. ഇവരില്‍ ചിലരെ സമീപത്ത് തന്നെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറുപതിലധികം വരുന്ന ചിത്രീകരണ സംഘാംഗങ്ങളും ക്വാറന്റീനിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവിലുള്ള ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ ചിത്രീകരണം സാധ്യമാകില്ല. അതിനാല്‍ ചില താരങ്ങള്‍ ഇ-പാസ് എടുക്കുകയും കേരളത്തിലേക്ക് മടങ്ങുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

പാതിവഴിയില്‍ നിര്‍ത്തി

കൊവിഡ് പ്രതിസന്ധി ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിനേയും തുടക്കം മുതല്‍ തന്നെ ബാധിച്ചിരുന്നു. ഷോ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയായിരുന്നു. ഇതിനിടെ ഷോ രണ്ടാഴ്ച കൂടി നീട്ടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷവും കൊവിഡ് പ്രതിസന്ധി മൂലം ഷോ പാതിവഴിയില്‍ നിര്‍ത്തിവച്ചിരുന്നു. ഈ വര്‍ഷവും വിജയിയെ കണ്ടെത്താനാകാതെ വരുമെന്ന സങ്കടത്തിലാണ് ബിഗ് ബോസ് ആരാധകര്‍.

Recommended Video

Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam
ആരാധകര്‍ക്ക് നിരാശ

ബിഗ് ബോസ് വീടിനുള്ളില്‍ ശക്തമായ മത്സരമായിരുന്നു നടന്നുവന്നിരുന്നത്. ഷോയില്‍ നിന്നും പോയ മണിക്കുട്ടനും ഡിംപലും തിരികെ വന്നതോടെ മത്സരം കൂടുതല്‍ ആവേശകരമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താരങ്ങള്‍ക്കിടയിലുണ്ടായ വഴക്കുകളും വര്‍ധിച്ച മത്സര വീര്യവും ആരാധകര്‍ക്ക് ആവേശം പകരുന്ന കാഴ്ചയായിരുന്നു. ഷോ രണ്ടാഴ്ച കൂടി നീട്ടിയതിന്റെ സന്തോഷത്തിലുമായിരുന്നു ആരാധകര്‍. എന്നാല്‍ പുതിയ സംഭവങ്ങള്‍ ആരാധകര്‍ക്ക് നിരാശ പകരുന്നതാണ്. എന്താണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഭാവി എന്നത് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X