For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്‍ ഭര്‍ത്താവിന്റെ മരണം അറിഞ്ഞ നിമിഷം, ഭാനുവിന്റെ ആരോപണം; മറുപടികളുമായി ഭാഗ്യലക്ഷ്മി

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ശക്തമായ മത്സരമാണ് ബിഗ് ബോസില്‍ കാഴ്ചവച്ചിരുന്നു. എന്നാല്‍ താരത്തിന് അധികനാള്‍ ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ധാരാളം വിവാദ സംഭവങ്ങളുടെ ഭാഗമാവുകയും ചെയ്തു ഭാഗ്യലക്ഷ്മി.

  സാരിയണിഞ്ഞ് കുസൃതി കാട്ടി പ്രിയങ്ക; പുത്തന്‍ ചിത്രങ്ങളിതാ

  ഇപ്പോഴിതാ തന്റെ ബിഗ് ബോസ് യാത്രയെക്കുറിച്ച് ഭാഗ്യലക്ഷ്മി മനസ് തുറന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ബിഗ് ബോസ് ഷോയെ കുറിച്ചുള്ള ആകാംഷയാണ് തന്നെ ഷോയില്‍ പങ്കെടുക്കാന്‍ തീരുമാനിപ്പിച്ചതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ലോക്ക്ഡൗണിന്റെ അനശ്ചിതത്വവും കാരണമായെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

  ബിഗ് ബോസ് വീട്ടില്‍ താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് പാചകവും ടാസ്‌ക്കുകളുമാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അവരെല്ലാം തനിക്ക് മക്കളെ പോലെയാണെന്നും അതിനാല്‍ അവര്‍ക്കായി പാചകം ചെയ്യുന്നത് താന്‍ ഒരുപാട് ആസ്വദിച്ചിരുന്നുവെന്നും ടാസ്‌ക്കുകള്‍ ഒരേസമയം വെല്ലുവിളി നിറഞ്ഞതും ആസ്വാദ്യകരവുമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ബിഗ് ബോസ് വീട്ടില്‍ നടത്തിയ സത്യാഗ്രഹത്തെ കുറിച്ചും ഭാഗ്യലക്ഷ്മി മനസ് തുറന്നു.

  ''അപ്പ്‌സെറ്റ് ആയിരിക്കുമ്പോള്‍ ഞാന്‍ സാധാരണ ഭക്ഷണം കഴിക്കാറില്ല. പൊന്നുവിളയും നാട് ടാസ്‌ക്കിനിടെ മജിസിയ ഭാനു ഒരു പ്രശ്‌നവുമായി വന്നപ്പോഴായിരുന്നു ഞാന്‍ ആദ്യം ഭക്ഷണം ഒഴിവാക്കിയത്. ആ പ്രതികരണം എന്നെ അസ്വസ്ഥമാക്കി. രണ്ടാം തവണ ഫിറോസ് അപമാനിക്കുകയായിരുന്നു. സത്യാഗ്രഹം എന്റെ പ്രതിഷേധ മാര്‍ഗമായിരുന്നു. എന്നെ പിന്തുണയ്ക്കണമെന്ന് ഞാന്‍ ആരോടും ആവശ്യപ്പെട്ടിരുന്നില്ല''. ഭാഗ്യലക്ഷ്മി പറയുന്നു.

  ഭാഗ്യലക്ഷ്മിയുടെ ബിഗ് ബോസ് വീട്ടിലെ പ്രധാന സംഭവമായിരുന്നു അനൂപിന്റെ വെള്ളി മയില്‍ വിഷയം. ഇതേക്കുറിച്ചും ഭാഗ്യലക്ഷ്മി മനസ് തുറന്നു. തുടക്ക ദിവസങ്ങളില്‍ തന്നോട് വളരെ അടുപ്പം കാണിച്ച വ്യക്തിയായിരുന്നു അനൂപ് എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നു. പിന്നീട് അവന്‍ പോയി. കുറച്ച് കഴിഞ്ഞ്, കൈയ്യിലെന്തോ കൊണ്ട് അവന്‍ വന്നു. അവന്‍ ചെയ്ത ആര്‍ട്ട് വര്‍ക്കായിരുന്നുവെന്ന് എനിക്ക് മനസിലായില്ല. ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നത് പോലെയാണ് ഞാന്‍ അവനെ കളിയാക്കിയത്. അതൊരു വലിയ വിഷയമായി മാറിയത് സങ്കടമായി. ചിലപ്പോള്‍ എല്ലാം ഗെയിമിന്റെ ഭാഗമായിരിക്കാം എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.

  മുന്‍ ഭര്‍ത്താവിന്റെ മരണത്തെ കുറിച്ച് അറിഞ്ഞ നിമിഷം തന്നെ പഴയ കാലത്തിലേക്ക് കൊണ്ടുപോയെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. 21 വര്‍ഷത്തിലധികമായി പിരിഞ്ഞിരിക്കുകയായിരുന്നു. വാര്‍ത്ത അറിഞ്ഞതോടെ ആ ഓര്‍മ്മകളെല്ലാം വന്നു. നഷ്ടപ്പെടുമ്പോഴാണ് ബന്ധത്തിന്റെ വില തിരിച്ചറിയുന്നത്. എന്റെ കുടുംബം പോലും തകര്‍ന്നു പോയി വാര്‍ത്ത കേട്ടിട്ട്. വാര്‍ത്ത കേട്ടപ്പോള്‍ എന്റെ മക്കളെ കുറിച്ചായിരുന്നു ആശങ്ക. അവരെങ്ങനെ നേരിടുമെന്നായിരുന്നു ചിന്തയമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

  സഹതാപം കൊണ്ട് മാത്രമാണ് ഡിംപലിനെ ബിഗ് ബോസിലെടുത്തത് | FilmiBeat Malayalam

  ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം മജിസിയ ഭാനു നടത്തിയ ആരോപണങ്ങള്‍ക്കെതിരേയും ഭാഗ്യലക്ഷ്മി പ്രതികരിക്കുന്നുണ്ട്. അവള്‍ എന്റെ പേര് ഉപയോഗിച്ച രീതി എനിക്ക് ഇഷ്ടമായില്ല. ഒരു കായികതാരം എങ്ങനെയാണ് ഇങ്ങനെ ചിന്തിക്കുകയെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ ഫൈനലിലുണ്ടാകുമെന്ന് കരുതിയവരാണ് അവര്‍. അവരെ ഒരു ടാസ്‌ക്കില്‍ നോമിനേറ്റ് ചെയ്താല്‍ അവരുടെ ഷോയിലെ ഭാവിയെ അത് നിശ്ചയിക്കില്ല. ബിഗ് ബോസ് വീട്ടില്‍ സ്ഥിരം ശത്രുക്കളില്ല. ഒപ്പം തന്റെ പി്ന്തുണയെ കുറിച്ച് ഭാനുവിന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ഷോയില്‍ തന്നെ പലവട്ടം പറഞ്ഞിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

  English summary
  Bigg Boss Malayalam Season 3: Bhagyalakshmi About Her Husband News And Give A Befitting Reply To Majiziya, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X