ചെയ്ത തെറ്റിന് കാലുപിടിച്ച് മാപ്പ് ചോദിച്ച് ഭാഗ്യലക്ഷ്മി; തടഞ്ഞ് അനൂപ്

മനസ് നിറച്ച നിമിഷങ്ങളും അപ്രതീക്ഷിതമായ ട്വിസ്റ്റുകളുമെല്ലാം നിറഞ്ഞൊരു വാരാന്ത്യ എപ്പിസോഡ് കൂടി കഴിഞ്ഞിരിക്കുകയാണ്. സംഭവബഹുലമായിരുന്നു ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡ്. ഒടുവില്‍ ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറഞ്ഞ മത്സരാര്‍ത്ഥിയായി മാറിയത് മജിസിയ ഭാനുവായിരുന്നു. വൈകാരികമായിരുന്നു ഭാനുവിന്റെ പുറത്താകല്‍. വിശ്വസിക്കാനാകാതെ മത്സരാര്‍ത്ഥികളില്‍ പലരും കരഞ്ഞുകൊണ്ടാണ് ഭാനുവിനെ യാത്രയാക്കിയത്.

തെന്നിന്ത്യയാകെ നിറഞ്ഞ മലയാളിപ്പെണ്ണ്; അനുപമയുടെ സ്റ്റെെലന്‍ ചിത്രങ്ങള്‍

അതേസമയം മനോഹരമായ നിമിഷങ്ങള്‍ക്കും ബിഗ് ബോസ് വീട് ഈ ആഴ്ച സാക്ഷ്യം വഹിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു അനൂപ് നിര്‍മ്മിച്ചു നല്‍കിയ വെള്ളിമയിലിനെ ഭാഗ്യലക്ഷ്മി നിരസിച്ചത്. ഇത് തനിക്ക് അവഹേളമായി തോന്നിയെന്നും വലിയ വിഷമമായെന്നും പിന്നീട് അനൂപ് പറഞ്ഞിരുന്നു. താനുണ്ടാക്കിയ മയിലിനെ ബിഗ് ബോസിന് നല്‍കുകയാണെന്നും അനൂപ് പറഞ്ഞിരുന്നു.

മയിലിനെ എനിക്ക് തന്നോളൂ എന്ന് മോഹന്‍ലാല്‍

ഭക്ഷണം കൊണ്ടു വന്ന പേപ്പര്‍ ഉപയോഗിച്ചായിരുന്നു അനൂപ് മയിലിനെ നിര്‍മ്മിച്ചത്. ഇതായിരുന്നു ഭാഗ്യലക്ഷ്മി നിരസിച്ചത്. എന്നാല്‍ ഈ ആഴ്ച മോഹന്‍ലാല്‍ വന്നപ്പോഴായിരുന്നു കഥയില്‍ വന്‍ ട്വിസ്റ്റുണ്ടാകുന്നത്. ഭാഗ്യലക്ഷ്മി വേണ്ടെന്ന് പറഞ്ഞ മയിലിനെ എനിക്ക് തന്നോളൂ എന്ന് മോഹന്‍ലാല്‍ പറയുകയായിരുന്നു. ബിഗ് ബോസ് പ്രേക്ഷകരിലും മത്സരാര്‍ത്ഥികളിലും ആവേശം നിറച്ചതായിരുന്നു സംഭവം. സന്തോഷം അടക്കാനാകാതെ അനൂപ് നിലത്ത് മുട്ടു കുത്തി നില്‍ക്കുന്നതും കണ്ടു.

മാപ്പ് ചോദിച്ച് ഭാഗ്യലക്ഷ്മി

ഈ സംഭവത്തിന് പിന്നാലെ ഇന്നലെ ഭാഗ്യലക്ഷ്മി അനൂപിന് അരികിലെത്തുകയും മാപ്പ് ചോദിക്കുകയും ചെയ്തിരിക്കുകയാണ്. നിന്നെ വേദനിപ്പിച്ചതിന് സോറിയെന്ന് പറഞ്ഞു കൊണ്ട് ഭാഗ്യലക്ഷ്മി അനൂപിന്റെ കാലില്‍ വീഴുകയായിരുന്നു. എന്നാല്‍ അതിന് സമ്മതിക്കാതെ അനൂപ് ഭാഗ്യലക്ഷ്മിയെ തടഞ്ഞു. അതുകൊണ്ട് തനിക്ക് നല്ലൊരു കാര്യമുണ്ടായെന്നും അനൂപ് പറഞ്ഞു. പിന്നീട് ഇരുവരും ഇതേക്കുറിച്ച് പരസ്പരം സംസാരിക്കുകയുണ്ടായി.

പെറുക്കാന്‍ പാടില്ലാത്ത തെറ്റ്

മകനെക്കാളും പ്രായം കുറഞ്ഞ ഒരുത്തന്റെ കാലില്‍ വീഴേണ്ടതുണ്ടോ എന്ന് അനൂപ് ചോദിച്ചു. എന്നാല്‍ ചില കാര്യങ്ങളില്‍ നമ്മള്‍ക്ക് അങ്ങനെ ചെയ്യാമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. പെറുക്കാന്‍ പാടില്ലാത്ത തെറ്റ് ചെയ്താല്‍ കാലില്‍ വീഴുന്നതില്‍ തെറ്റില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അതിന് ചേച്ചി ചെയ്തത് പൊറുക്കാന്‍ പാടില്ലാത്ത തെറ്റാണെന്ന് തോന്നുന്നുണ്ടോ എന്ന് അനൂപ് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അങ്ങനെയാണല്ലോ കറങ്ങി തിരിഞ്ഞ് വന്നിരിക്കുന്നതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.

പറയേണ്ടത് എന്നോട്

''ഞാന്‍ എന്റെ അനിയനായിട്ട് കാണുന്നൊരാള്‍, ഇന്‍ കേസ് എന്റെ ഭാഗത്തു നിന്നുമൊരു തെറ്റുണ്ടായാല്‍ അത് എന്നോടാണ് സംസാരിക്കേണ്ടത്. രൂഷമായിട്ട് എന്നോട് സംസാരിക്കാം. ആ ചെയ്തത് പരമ ബോറായിരുന്നുവെന്ന് പറയാം. പക്ഷെ അതിന് പകരം എന്താണ് സംഭവിച്ചത്. വാസ്തവത്തില്‍ ഞാന്‍ ചെറിയ അനിയന്‍ കുട്ടി പെണങ്ങി പോകുന്നത് മാതിരി, കുറച്ച് കഴിയുമ്പോള്‍ നമുക്കവനെ ചേര്‍ത്ത് പിടിക്കാം എന്നു കരുതി. അതൊന്നും കുഴപ്പമില്ല നമ്മുടെ അനൂപല്ലേ എന്ന്. പക്ഷെ പിന്നെ കാണുന്നത് ഇത് പല ഗ്രൂപ്പിലും ചര്‍ച്ചയാകുന്നതാണ്'' ഭാഗ്യലക്ഷ്മി പറയുന്നു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
വിമര്‍ശനം മുഖത്ത് നോക്കിയും പുകഴ്ത്തല്‍ വല്ലവരോടും

അപ്പോള്‍ എനിക്ക് തോന്നി, എന്നെ വിമര്‍ശിക്കണമെങ്കില്‍ എന്റെ മുഖത്ത് നോക്കി വിമര്‍ശിക്കണം. നമ്മള്‍ എപ്പോഴും പറയാറുണ്ട് വിമര്‍ശനം മുഖത്ത് നോക്കിയും പുകഴ്ത്തല്‍ വല്ലവരോടും പറയണം എന്ന്. എന്നെ വിമര്‍ശിക്കാനുണ്ടെങ്കില്‍ അത് വേറൊരാളുടെ അടുത്ത് പോയി പറയരുതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പിന്നീട് ഇതേക്കുറിച്ച് അനൂപ് മണിക്കുട്ടനോടും റിതുവിനോടും മനസ് തുറന്നു. ഭാഗ്യലക്ഷ്മി അങ്ങനെ ചെയ്തതു കൊണ്ട് തനിക്കൊരു നല്ല കാര്യമുണ്ടായെന്നാണ് അനൂപ് പറയുന്നത്. ഇങ്ങനൊയൊക്കെ ചെയ്യുകയാണെങ്കില്‍ ഭാഗ്യലക്ഷ്മിയോടുള്ള ബഹുമാനം മൊത്തം പോകുമെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X