ഈ വീട്ടിലെ ഏറ്റവും വലിയ വിഷം ചേച്ചിയാണെന്ന് ഫിറോസ്; കരച്ചില്‍ അടക്കാനാകാതെ ഭാഗ്യലക്ഷ്മി
ബിഗ് ബോസ് മലയാളം സീസണ്‍ 3 ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച എപ്പിസോഡുകളിലൂടെയാണ് ഈ വാരം കടന്നു പോയത്. എണ്‍പതുകളിലെ കോളേജ് പുനരവതരിപ്പിക്കാനുള്ള ടാസ്‌ക് അതിമനോഹരമായാണ് ഓരോരുത്തരും ചെയ്തത്. മണിക്കുട്ടന്‍, നോബി, റംസാന്‍, ഫിറോസ് തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ റോളുകള്‍ അതിഗംഭീരമാക്കിയവരാണ്. മണിക്കുട്ടനും നോബിയുമായിരുന്നു ഏറ്റവും അടിപൊളി എന്നാണ് പ്രേക്ഷകര്‍.
ഗ്ലാമറിന്റെ മറുവാക്ക്; ഹോട്ട് ചിത്രങ്ങളുമായി അലാന പാണ്ഡ
തുടക്കത്തില്‍ ബിഗ് ബോസ് വീടിനുള്ളില്‍ കാര്യമായ ഇടപെടലുകളൊന്നും നടത്താത്തവരായിരുന്നു മണിക്കുട്ടനും നോബിയും. എന്നാല്‍ ഇപ്പോള്‍ രണ്ടാളും ട്രാക്കിലെത്തിയിരിക്കുകയാണ്. ആദ്യത്തെ വാരം പരുക്കിനെ തുടര്‍ന്ന് മാറി നിന്ന മണിക്കുട്ടന്‍ പിന്നീടിങ്ങോട്ട് സടകുടഞ്ഞ് എഴുന്നേല്‍ക്കുകയായിരുന്നു. നിലവില്‍ മറ്റാരേക്കാളും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് മണിക്കുട്ടനാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

എന്നാല്‍ ആദ്യവാരങ്ങളില്‍ മുന്നിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി ഇപ്പോള്‍ ഇത്തിരി പിന്നിലായിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. തനിക്ക് നേരെ വന്ന വിമര്‍ശനങ്ങളെ പോലും ഭാഗ്യലക്ഷ്മി അവഗണിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത. ഗ്രൂപ്പിസത്തിലേക്ക് കടന്നിരിക്കുകയാണ് ഭാഗ്യലക്ഷ്മിയെന്നും പ്രേക്ഷകര്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ എപ്പിസോഡ് മുതല്‍ വീണ്ടും ഭാഗ്യലക്ഷ്മി മുഖ്യധാരയിലേക്ക് കടന്നുവരുന്നതായാണ് കാണുന്നത്. സജ്‌നയുമായുണ്ടായ പ്രശ്‌നവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇപ്പോഴിതാ ഇന്നത്തെ എപ്പിസോഡില്‍ ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ ഫിറോസ് ഖാന്‍ രംഗത്ത് എത്തുന്നതായാണ് വ്യക്തമാകുന്നത്. കഴിഞ്ഞ എപ്പിസോഡിന്റെ അവസാന ഭാഗത്ത് ഇത് കാണിക്കുകയായിരുന്നു. മോണിംഗ് ടാസ്‌ക്കിനിടെയാണ് ഫിറോസ് ഖാന്‍ ഭാഗ്യലക്ഷ്മിക്കെതിരെ രംഗത്ത് എത്തുന്നത്. ഭാഗ്യലക്ഷ്മിയെ വിഷം എന്നാണ് പ്രൊമോ വീഡിയോയില്‍ ഫിറോസ് ഖാന്‍ വിളിക്കുന്നത്.

ഈ വീട്ടില്‍ ഒരുപാട് പൊയ്മുഖങ്ങളുണ്ട്. ഒരുപാട് വിഷം നിറഞ്ഞ ആളുകളുണ്ട്. അതില്‍ ഏറ്റവും വലിയ വിഷം ഭാഗ്യലക്ഷ്മി ചേച്ചിയാണെന്നായിരുന്നു ഫിറോസ് ഖാന്‍ പറഞ്ഞത്. ഇതിന് ശേഷം നോബിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ഭാഗ്യലക്ഷ്മിയേയും കാണാം. എന്തുവേണമെങ്കിലും വിമര്‍ശിച്ചു കൊള്ളട്ടെ പക്ഷെ വിഷം എന്നൊന്നും പറയരുതായിരുന്നുവെന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി പൊട്ടിക്കരയുന്നു. എന്താണ് ഫിറോസിനെ ഇത്തരത്തിലൊരു പ്രതികരണത്തിലേക്ക് നയിച്ചതെന്ന് ഇന്നത്തെ എപ്പിസോഡില്‍ അറിയാം.
Recommended Video

ഇന്നലെ തന്നെ ഫിറോസ് സജ്‌നയും ഭാഗ്യലക്ഷ്മിയുമായി ഉരസലുകളുണ്ടായിരുന്നു. തങ്ങളുടെ ആക്ട് പൊളിക്കാനായി ഭാഗ്യലക്ഷ്മി ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഫിറോസ് ആരോപിച്ചിരുന്നു. തന്നെ കോളേജ് ടാസ്‌ക്കില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് ഫിറോസ് ആരോപിച്ചത്. പിന്നാലെ ഇന്നലെ രാവിലെ ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലി സജ്‌നയും ഭാഗ്യലക്ഷ്മിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഭാഗ്യലക്ഷ്മി സ്വന്തമായി തീരുമാനങ്ങളെടുക്കുകയാണെന്നായിരുന്നു സജ്‌നയുടെ ആരോപണം.
അതേസമയം തന്നെ അവര്‍ ടാര്‍ജറ്റ് ചെയ്യുകയാണെന്നും ഈ ആഴ്ച തന്നെ ജയിലിലേക്ക് അയക്കാനാണ് ലക്ഷ്യമെന്നും ഭാഗ്യലക്ഷ്മി ആരോപിക്കുകയും ചെയ്തിരുന്നു. നോബി, കിടിലം ഫിറോസ്, സായ് വിഷ്ണു, അഡോണി, റംസാന്‍ തുടങ്ങിയവരുടെ പിന്തുണയും ഭാഗ്യലക്ഷ്മിയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ഇതിനിടെ ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് പ്രേത്യക താല്‍പര്യം കാണിക്കുന്നുണ്ടെന്നും പരിഗണന നല്‍കുന്നുണ്ടെന്നും പ്രേക്ഷകര്‍ക്കിടയില്‍ വിമര്‍ശനം ശക്തമായിട്ടുണ്ട്. കോളേജ് ടാസ്‌ക്കില്‍ ഭാഗ്യലക്ഷ്മിയെ കോളേജിന്റെ ഉടമയാക്കിയ ട്വിസ്റ്റിനെതിരെയാണ് വിമര്‍ശനം.


Click it and Unblock the Notifications