ബിഗ് ബോസ് വീട്ടിലെ പെരുച്ചാഴിയാണ് മണിക്കുട്ടനെന്ന് ഭാഗ്യലക്ഷ്മി; തഗ്ഗ് മറുപടി നല്‍കി മണിക്കുട്ടന്‍

രസകരമായ മറ്റൊരു എപ്പിസോഡ് കൂടി പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. വാരാന്ത്യത്തില്‍ മത്സരാര്‍ത്ഥികളെ കാണാനായി മോഹന്‍ലാല്‍ എത്തിയ ദിവസമായിരുന്നു ഇന്നലെ. പോയ വാരത്തിലെ ഓരോ കാര്യങ്ങളായി ലാലേട്ടന്‍ എടുത്തു ചോദിക്കുകയും നിയമലംഘനം നടത്തിയവരെ ചീത്ത പറയുകയും ചെയ്തു.

ബോട്ട് സവാരിയില്‍ മയങ്ങി ആന്‍ഡ്രിയ; മനം കവരും ചിത്രങ്ങള്‍

ഇതിനിടെ മത്സരാര്‍ത്ഥികള്‍ക്കായി രസകരമായൊരു ടാസ്‌ക്കും മോഹന്‍ലാല്‍ നല്‍കി. മത്സരരാര്‍ത്ഥികള്‍ക്ക് ഓരോ മൃഗത്തിന്റെ പേര് നല്‍കുന്ന ടാസ്‌ക്കായിരുന്നു മോഹന്‍ലാല്‍ നല്‍കിയത്. രസകരമായ നിമിഷങ്ങള്‍ക്കാണ് ഈ ടാസ്‌ക് വഴിതെളിച്ചത്. ഭാഗ്യലക്ഷ്മി മണിക്കുട്ടനെ പെരുച്ചാഴിയായാണ് തിരഞ്ഞെടുത്തത്. അതേസമയം ഫിറോസ് ഖാനെ റിതു മന്ത്ര കൊതുകയായും തിരഞ്ഞെടുത്തു.

പൂച്ച

സന്ധ്യയായിരുന്നു ആദ്യമെത്തിയത്. സന്ധ്യയ്ക്ക് ലഭിച്ചത് പൂച്ചയായിരുന്നു. സൂര്യയുടെ പേരാണ് പൂച്ചയായി സന്ധ്യ തിരഞ്ഞെടുത്തത്. പൂച്ച എന്ത് ചെയ്യുമെന്ന് പ്രവചിക്കാന്‍ പറ്റില്ല. ഇതുവരെ കലമുടച്ചിട്ടില്ലെങ്കിലും ഇനി എപ്പോഴാണ് കലമുടക്കുന്നത് എന്ന് പറയാന്‍ പറ്റില്ല എന്നും സന്ധ്യ പറഞ്ഞു. ഇതിന് സൂര്യ മറുപടി നല്‍കി. സുന്ദരമായ ജീവിയെന്നും ആക്രമണം വന്നാല്‍ തിരിച്ചും ആക്രമിക്കുമെന്നും സൂര്യ പറഞ്ഞു.

പെരുച്ചാഴി

ഭാഗ്യലക്ഷ്മിയ്ക്ക് ലഭിച്ചത് പെരുച്ചാഴി എന്ന പേരായിരുന്നു. പെരുച്ചാഴിയായി ഭാഗ്യലക്ഷ്മി തിരഞ്ഞെടുത്ത പേര് മണിക്കുട്ടന്റേതായിരുന്നു. പെരുച്ചാഴി വരുന്നുണ്ടോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല. ഒടുവില്‍ വരുമ്പോഴാണ് അറിയുന്നതെന്നും മണിക്കുട്ടനെയാണ് താന്‍ പെരുച്ചാഴിയായി തിരഞ്ഞെടുക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഭയങ്കരമായിട്ട് സൈലന്റായി നിന്നുവെങ്കിലും മനോഹരമായിട്ട് കളിക്കുന്നുണ്ടെന്നും നല്ല പ്ലെയറാണെന്നും നല്ലൊരു പെരുച്ചാഴിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

മറുപടിയുമായി മണിക്കുട്ടന്‍

ഉടനെ മാസ് മറുപടിയുമായി മണിക്കുട്ടന്‍ എത്തി. എനിക്കു വേണ്ടിയുള്ള ആഹാരം ഞാന്‍ എപ്പോഴും തേടിക്കൊണ്ടിരിക്കുമെന്നായിരുന്നു മണിക്കുട്ടന്‍ നല്‍കിയ മറുപടി. പിന്നാലെ റിതു മന്ത്ര എത്തി. കൊതുകിനെ പോലെയാണ് ഫിറോസ് ഖാന്‍ എന്നായിരുന്നു റിതു പറഞ്ഞത്. ഭയങ്കര ശല്യമാണെന്നും റിതു പറഞ്ഞു. ഇതിനെതിരെ ഫിറോസ് എത്തി. കൊതുകാണെങ്കില്‍ താങ്കളുടെ വീട്ടില്‍ മലമ്പനിയുമായി വരുമെന്നും മലമ്പനി വരുത്തിച്ച് കൊല്ലുമെന്നും ഫിറോസ് പറഞ്ഞു.

ആമ

ഇതോടെ ഫിറോസിന് താക്കീതുമായി മോഹന്‍ലാല്‍ എത്തി. കൊല്ലുക എന്നൊക്കെ പറയാനല്ല മാസ്‌ക് ശിക്ഷയായി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ മാസ്‌ക് ധരിച്ചു നില്‍ക്കേണ്ടതിന്റെ കാലാവധി 24 മണിക്കൂറില്‍ നിന്നും 48 മണിക്കൂറിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഇതിന് ശേഷം മോഹന്‍ലാലും ഗെയിമിന്റെ ഭാഗമായി. തന്റെ കൈയ്യില്‍ ആമ എന്ന ബോര്‍ഡ് ബാക്കിയുണ്ടെന്നും ആരാണ് ഇവിടുത്തെ ആമ എന്നും അദ്ദേഹം ചോദിച്ചു.

ആമ എന്ന പേര് തനിക്ക് ചേരുമോ എന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് തനിക്ക് ആ പേര് ചേരുന്നത് എന്ന് മോഹന്‍ലാല്‍ നോബിയോട് ചോദിച്ചു. ആമ ഏറ്റവും കൂടുതല്‍ ആയുസുള്ള ജീവിയാണെന്നും ഇതുപോലെ എന്നും കണ്ടോണ്ടിരിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടാകട്ടെ എന്നും നോബി പറഞ്ഞു. രസകരമായ നിമിഷങ്ങളായിരുന്നു ഈ ടാസ്‌ക് ബിഗ് ബോസ് വീടിന് സമ്മാനിച്ചത്. അതേസമയം ആരായിരിക്കും ഈ ആഴ്ച പുറത്തു പോകുന്നതെന്ന് ഇന്നറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X