'എനിക്ക് ഗെയിം കളിക്കാനറിയില്ല'; ബിഗ് ബോസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി
കയ്യാങ്കളിയിലേക്ക് വരെ എത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. കഴിഞ്ഞ ദിവസത്തെ പൊന്നു വിളയും മണ്ണ് എന്ന ടാസ്‌ക്കിനിടെ തുടക്കം മുതല്‍ തന്നെ പലര്‍ക്കിടയിലും പൊട്ടിത്തെറികളും സംഘര്‍ഷവും ഉടലെടുത്തിരുന്നു. പിന്നാലെ അത് കയ്യാങ്കളിയിലേക്കും തല്ലിലേക്കും വരെ എത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബിഗ് ബോസ് ടാസ്‌ക് നിര്‍ത്തിവെക്കുകയായിരുന്നു ചെയ്തത്.
തനി നാടന്‍ സുന്ദരിയായി മണിചന്ദന
ടാസ്‌ക്കിനിടെ മജിസിയ ഭാനുവും ഭാഗ്യലക്ഷ്മിയും തമ്മിലുണ്ടായ പോര് ചര്‍ച്ചാവിഷയമായിരുന്നു. ഒരേ ടീമിന്റൈ ഭാഗമായിട്ടും മജിസിയ തന്നെ വഞ്ചിച്ചു വെന്നാണ് ഭാഗ്യലക്ഷ്മി ആരോപിച്ചത്. താന്‍ നല്‍കിയ കല്ലുകളുമായി മജിസിയ എതിര്‍ടീമിലെ ഡിംപലിനെ സമീപിച്ചുവെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. പിന്നാലെ ഇരുവരും തമ്മില്‍ വാക് പോര് നടക്കുകയും മറ്റുള്ളവര്‍ ഇടപെട്ട് പരിഹരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മജിസിയ നടത്തിയ കളി നെറികേടാണെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. ഇതേതുടര്‍ന്ന് വളരെ വൈകാരികമായായിരുന്നു ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. ക്യാപ്റ്റനായ മണിക്കുട്ടനടക്കമുള്ളവര്‍ ഇടപെട്ടിട്ടും വാശി വിടാന്‍ ഭാഗ്യലക്ഷ്മി കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന് ഭാഗ്യലക്ഷ്മിയെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുകയായിരുന്നു. ഇവിടെ വച്ച് ഭാഗ്യലക്ഷ്മി പൊട്ടിക്കരഞ്ഞു.

''എന്റെ ഭാഗത്തായിരിക്കാം ഒരുപക്ഷെ തെറ്റ്. എനിക്ക് ഗെയിം കളിക്കാനറിയില്ല. അത്രയേയുള്ളൂ. ഗെയിം കളിക്കാന്‍ അറിയാത്തവര്‍ ഇവിടെ നില്‍ക്കരുത്. ഗെയിം അറിഞ്ഞോണ്ട് കളിക്കണം. എല്ലാവരും മനോഹരമായി കളിക്കുന്നുണ്ട്. ഞാനത് തെറ്റായിട്ട് പറയുകയല്ല. എനിക്ക് ഒരാളേയും കുറ്റം പറയാനില്ല'' എന്നാണ് ഭാഗ്യലക്ഷ്മി കരഞ്ഞു കൊണ്ട് പറയുന്നത്.

ഞാനിപ്പോള്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോടെങ്കിലും ഉള്ള വിഷമം കൊണ്ടല്ല. ഇന്നലെ കഴിക്കാതിരുന്നത് എന്റെ പ്രതിഷേധമാണെന്ന് പറഞ്ഞിരുന്നു. ഭക്ഷണം തനിക്ക് സ്‌നേഹമാണെന്നും അത് ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. കരഞ്ഞുകലങ്ങിയ കണ്ണുകളോടെയായിരുന്നു ഭാഗ്യലക്ഷ്മി സംസാരിച്ചത്.
Recommended Video

''പക്ഷെ എന്താണ് പറ്റിയതെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പൊട്ടും. കുറേ നേരമായി ഞാന്‍ പിടിച്ചു വെക്കുന്നു. ഞാന്‍ മനസില്‍ ശപഥം ചെയ്ത് വന്നത് ഈ ഗെയിമില്‍ ഞാന്‍ കരയില്ല എന്നാണ്. ഇതിനേക്കാള്‍ വലിയ വലിയ കാര്യങ്ങളില്‍ പോരാടിയാണ് ഞാന്‍ വന്നത്. സാരമില്ല. ചിലപ്പോള്‍ ശരിയാകും. എന്റെ മനസിലാക്കായ്കയാണ് ഞാനിപ്പോള്‍ കടന്നു പോകുന്ന അവസ്ഥ. സാരമില്ല''.
ഭാഗ്യലക്ഷ്മി നിങ്ങള്‍ നിങ്ങളായിരിക്കുക തന്നെയാണ് ഈ ബിഗ് ബോസിലെ ആദ്യ പടി. ആത്യന്തികമായി ഇതൊരു ടിവി ഷോയാണ്. മത്സരമാണ്. നിങ്ങളെ പോലെയുള്ളൊരാള്‍ക്ക് അത് പറഞ്ഞ് തരേണ്ടതില്ല. അത് മനസില്‍ ഓര്‍ക്കുക. പ്രതിഷേധമായാലും സങ്കടം ആയാലും അതിനുള്ള പ്രതിവിധി ഭക്ഷണം ഉപേക്ഷിക്കുകയല്ല. നന്നായി ഭക്ഷണം കഴിച്ച് മത്സര ബുദ്ധിയോടെ മുന്നേറുക എന്നു പറഞ്ഞാണ് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിച്ചത്.
പിന്നാലെ നന്ദി പറഞ്ഞുകൊണ്ട് ഭാഗ്യലക്ഷ്മി തിരികെ പോയി. വീണ്ടും ഭാഗ്യലക്ഷ്മി മത്സരത്തില്‍ സജീവമായി. അതേസമയം, ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തിനെതിരെ ബിഗ് ബോസ് വീടിനുള്ളില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ഡിംപല്‍, മണിക്കുട്ടന്‍, സന്ധ്യ തുടങ്ങിയവര്‍ ഈ അതൃപ്തി അറിയിച്ചവരാണ്.


Click it and Unblock the Notifications