ബിഗ് ബോസ് വീട്ടില്‍ ഭാഗ്യലക്ഷ്മിയുടെ സത്യാഗ്രഹം; അപമാനിച്ചത് തന്നെയെന്ന് സജ്‌ന

ഒന്നിന് പിറകെ ഒന്നായി ബിഗ് ബോസില്‍ അടികളുണ്ടായ സംഭവമായിരുന്നു ഈ ആഴ്ചയിലെ വീക്കിലി ടാസ്‌ക്. അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ പരസ്പരം വാക് പോരിലേര്‍പ്പെടുന്നതും ഇതുവരെ ശാന്തത പാലിച്ചിരുന്നവര്‍ നിയന്ത്രണം വിട്ട് പെരുമാറുന്നതിനും എന്തിന് കയ്യാങ്കളിയ്ക്ക് വരെ അലക്കുകമ്പനി ടാസ്‌ക് കാരണമായി. ഇതിനിടെ പലരും വഴക്കിനെ വ്യക്തിപരമായി എടുക്കുകയും ചെയ്തു.

കടല്‍ കടന്ന് വന്ന സുന്ദരി; സോഷ്യല്‍ മീഡിയ ഇളക്കിമറിച്ച് ശ്രീലങ്കന്‍ നടി

ടാസ്‌ക്കിനിടെ റംസാനുമായും പൊളി ഫിറോസുമായി കോര്‍ത്ത വ്യക്തിയാണ് ഭാഗ്യലക്ഷ്മി. റംസാന്‍ വ്യക്തി വിരോധം തീര്‍ക്കുകയാണെന്നായിരുന്നു ആദ്യ ദിവസം ഭാഗ്യലക്ഷ്മി ഉന്നയിച്ച പരാതി. പിന്നീട് രാത്രി മീറ്റിംഗിലാണ് ഇത് പരിഹരിക്കപ്പെട്ടത്. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നതാണ്. എന്നാല്‍ അവര്‍ക്കിടയിലുണ്ടായ വഴക്ക് വലിയ പൊട്ടിത്തെറിയാണ് സൃഷ്ടിച്ചത്.

നാരങ്ങാ വെള്ളം

കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിനിടെ ഭാഗ്യലക്ഷ്മിയും പൊളി ഫിറോസും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. നാരങ്ങാ വെള്ളവുമായി ബന്ധപ്പെട്ട് പൊളി ഫിറോസ് നടത്തിയ പരാമര്‍ശമാണ് ഭാഗ്യലക്ഷ്മിയെ വേദനിപ്പിച്ചത്. ഇതേച്ചൊല്ലി തര്‍ക്കം ആരംഭിച്ച ഭാഗ്യലക്ഷ്മി തനിക്ക് വെള്ളം വേണ്ടെന്നു പറഞ്ഞിരുന്നു. സായ് വിഷ്ണുവായിരുന്നു വെള്ളം തയ്യാറാക്കിയത്. എന്നാല്‍ വെള്ളം കുടിക്കാതെ വന്നതോടെ സായ് തനിക്ക് സങ്കടം തോന്നിയതായി അറിയിക്കുകയായിരുന്നു.

സത്യാഗ്രഹം

ഈ പ്രശ്‌നം ഇന്നും തുടരുമെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. ഫിറോസിന്റെ വാക്കുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ഇതിനൊരു പരിഹാരം കാണുന്നത് വരെ താന്‍ ജലപാനം കഴിക്കില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നതായി കണ്ടിരുന്നു. ഇതേ തുടര്‍ന്ന് ബിഗ് ബോസ് വീട്ടില്‍ ഭാഗ്യലക്ഷ്മി സത്യാഗ്രഹം ആരംഭിച്ചതായാണ് പുതിയ വീഡിയോ വ്യക്തമാക്കുന്നത്. നേരത്തേയും സമാനമായ രീതിയില്‍ ഭാഗ്യലക്ഷ്മി ഭക്ഷണം വേണ്ടെന്ന് വച്ചിരുന്നു.

സ്ഥിരം പരിപാടി

കിടിലം ഫിറോസിനോട് ആപ്പിള്‍ ചോദിക്കുന്ന ഭാഗ്യലക്ഷ്മിയാണ് വീഡിയോയിലുള്ളത്. സത്യാഗ്രഹമെന്നാല്‍ ഭക്ഷണം കഴിക്കാതിരിക്കലാണെന്ന സജ്‌ന പറയുന്നു. ഇത് വന്ന നാള്‍ മുതല്‍ ഇവരുടെ സ്ഥിരം പരിപാടിയാണെന്നാണ് പൊളി ഫിറോസ് പറയുന്നത്. ഏറ്റവും സെന്‍സിറ്റീവായ ഏരിയയാണ് ഭക്ഷണം. അതിനാലാണ് അതില്‍ കയറിപ്പിടിച്ചിരിക്കുന്നതെന്നും പൊളി ഫിറോസ് പറയുന്നുണ്ട്. ഭക്ഷണത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടുവെന്ന് തോന്നുന്നത് കൊണ്ടാണ് ഭാഗ്യലക്ഷ്മി അങ്ങനെ പ്രതിഷേധിക്കുന്നതെന്ന് പറയുന്ന ക്യാപ്റ്റന്‍ സായിയും വീഡിയോയിലുണ്ട്.

അപമാനിച്ചത് തന്നെയെന്ന് സജ്‌ന

താനുണ്ടാക്കിയ വച്ച ഭക്ഷണം കഴിക്കാതെ വേറെ എടുത്ത് കഴിക്കുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറയുന്ന സജ്‌നയേയും കാണാം. ഈ വിഷയത്തില്‍ സജ്‌ന ഇനി സംസാരിക്കരുതെന്ന് പൊളി ഫിറോസ് താക്കീത് നല്‍കുന്നുമുണ്ട്. തങ്ങള്‍ക്ക് മുന്നില്‍ നടക്കുന്ന കാര്യങ്ങളില്‍ അമ്പരന്ന് മറ്റ് മത്സരാര്‍ത്ഥികളും നില്‍ക്കുന്നതായി വീഡിയോയില്‍ കാണാം. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയാന്‍ കാത്തിരിക്കണം.

ബിഗ് ബോസ് വീട്ടില്‍ ഇതിന് മുന്‍പും ഭാഗ്യലക്ഷ്മിയും ഫിറോസ് ഖാനും തമ്മില്‍ വാക്കേറ്റമുണ്ടായിട്ടുണ്ട്. എന്നാല്‍ അടുത്തിടെയായി പൊളി ഫിറോസിനോട് അധികം സംസാരിക്കാന്‍ ഭാഗ്യലക്ഷ്മി തയ്യാറായിരുന്നില്ല. മുന്‍പ് നടന്ന പ്രശ്നങ്ങള്‍ തന്നെയാണ് ഇതിന് കാരണം. നേരത്തെ ഫിറോസ് സജ്‌ന ദമ്പതികളോട് വഴക്കുണ്ടായ സാഹചര്യത്തിലും അവരുണ്ടാക്കുന്ന ഭക്ഷണം ഞാന്‍ കഴിക്കില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെ വൈകാരികമായാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X