ഭാഗ്യലക്ഷ്മിയുടെ കണക്കില്‍ ഫൈനലില്‍ എത്തുക ആരെല്ലാം? ആരും പ്രതീക്ഷിക്കാത്തൊരു പ്രവചനം

ബിഗ് ബോസ് ആരാധകരേയും പ്രേക്ഷകരേയും ഒരുപോലെ അമ്പരപ്പിച്ചതായിരുന്നു ഈ ആഴ്ചയിലെ എവിക്ഷന്‍. ബിഗ് ബോസ് വീട്ടിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയും ശക്തയായ മത്സരാര്‍ത്ഥിയുമായ ഭാഗ്യലക്ഷ്മിയാണ് ഈ ആഴ്ച പുറത്തായത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഇങ്ങനൊരു പുറത്താകല്‍. എന്നാല്‍ പുറത്താകലിനെ ചിരിച്ചു കൊണ്ടാണ് ഭാഗ്യലക്ഷ്മി നേരിട്ടത്.

ആകാശനീലിമയില്‍ നിക്കി ഗല്‍റാണി; പുത്തന്‍ ചിത്രങ്ങള്‍ കാണാം

പുറത്ത് വരണമെന്ന് താന്‍ ആഗ്രഹിച്ചപ്പോഴാണ് എവിക്ഷന്‍ സംഭവിച്ചതെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. അതേസമയം ബിഗ് ബോസ് വീട്ടിനുള്ളില്‍ പലപ്പോഴും അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സാധിച്ചിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വീണ്ടും മത്സരാര്‍ത്ഥികളെ കാണിക്കുകയും അവരോട് ഓരോരുത്തരോടുമായി ഭാഗ്യലക്ഷ്മി യാത്ര പറയുകയും ചെയ്തു.

അഭിപ്രായങ്ങള്‍ പറയാന്‍ പറ്റുന്നില്ല

വീട്ടില്‍ കലഹം ഉണ്ടാകാതിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താന്‍. നമ്മള്‍ ക്യാപ്റ്റന്‍സിയെ കുറിച്ചൊരു അഭിപ്രായം പറഞ്ഞാല്‍ അതനുസരിച്ചാണ് നമ്മളോട് പെരുമാറുന്നത്. നമുക്ക് വ്യക്തമായ അഭിപ്രായങ്ങള്‍ പറയാന്‍ പറ്റുന്നില്ല. നിയന്ത്രണം വിട്ടിട്ടുള്ള വാക്കുകളുണ്ടാകുമെന്നും ഭാഗ്യലക്ഷ്മി മോഹന്‍ലാലിനോട് പറഞ്ഞു.

ഫൈനലിസ്റ്റുകളായി കണക്കാക്കുന്നത്

തുടക്കത്തില്‍ തന്നെ പലരും ബിഗ് ബോസ് മലയാലം സീസണ്‍ 3യുടെ ഫൈനലിസ്റ്റുകളില്‍ ഒരാളായി പലരും പറഞ്ഞിരുന്ന പേരായിരുന്നു ഭാഗ്യലക്ഷ്മി. എന്നാല്‍ 49-ാം നാള്‍ ഭാഗ്യലക്ഷ്മി ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുകയാണ്. പിന്നാലെ തന്റെ കാഴ്ചപ്പാടില്‍ ആരെല്ലാം ഫൈനലിലുണ്ടാകുമെന്ന് ഭാഗ്യലക്ഷ്മി മനസ് തുറക്കുകയാണ്. നാല് പേരെയാണ് ഭാഗ്യലക്ഷ്മി ഫൈനലിസ്റ്റുകളായി കണക്കാക്കുന്നത്.

എന്തായാലും മണിക്കുട്ടന്‍ വരാന്‍ നൂറ് ശതമാനം സാധ്യതയുണ്ട്. സാധ്യതയല്ല എനിക്ക് നല്ല ഉറപ്പാണ് മണിക്കുട്ടന്‍ ഫൈനലിലുണ്ടാകുമെന്ന്. ഡിംപല്‍ ഉറപ്പായിട്ടും വരുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. റംസാനും വരുമെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. റംസാന്റ ദേഷ്യം തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നും അത് ജനങ്ങള്‍ വിമര്‍ശിക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നാലാമതായി ഭാഗ്യലക്ഷ്മി പറയുന്ന പേര് സന്ധ്യയുടേതാണ്.

ബോള്‍ഡായ സ്ത്രീ

സന്ധ്യ വളരെ ബോള്‍ഡായ സ്ത്രീയാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഒട്ടും വൈകാരികമാകാതെ കാര്യങ്ങള്‍ പറയാനുള്ള മനക്കരുത്ത് സന്ധ്യയ്ക്കുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ബിഗ് ബോസ് വീടിന് പുറത്തേക്ക് പോകുമ്പോഴും ഭാഗ്യലക്ഷ്മി ഇത് സന്ധ്യയോട് പറഞ്ഞിരുന്നു. നിങ്ങളൊരു ബോള്‍ഡായ സ്ത്രീയാണെന്നും ധെര്യമായിട്ട് ഇതേപോലെ കളിക്കണമെന്നും സന്ധ്യയോട് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

സായ് വിഷ്ണുവും അനൂപും

നേരത്തെ സായ് വിഷ്ണുവും അനൂപും പിന്നില്‍ നിന്നും കുത്തുന്നവരാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. സജ്‌നയും ഫിറോസും അങ്ങനെയല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അനൂപും സായിയും ചേച്ചിയാണ് അമ്മയാണെന്നൊക്കെ പറയുകയും കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും. എന്നാല്‍ പിന്നില്‍ കൂടി നല്ല പണി തന്നുവെന്നും അതൊക്കെ തന്നെ വേദനിപ്പിച്ചുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

അതേസമയം ഈസ്റ്റര്‍ പ്രമാണിച്ച് ഗംഭീര സര്‍പ്രൈസാണ് മോഹന്‍ലാല്‍ ബിഗ് ബോസ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലാലേട്ടന്‍ നേരിട്ട് ബിഗ് ബോസ് വീട്ടിലേക്ക് വരുന്നതായും പ്രൊമോ വീഡിയോയില്‍ കാണിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയ്ക്കുള്ള സാധ്യതയും പ്രൊമോ വീഡിയോ നല്‍കുന്നുണ്ട്. എന്തൊക്കെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി കരുതിയിരിക്കുന്നതെന്ന് ഇന്നറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X