മണിക്കുട്ടനെ വാനോളം പുകഴ്ത്തി റിതു മന്ത്ര; പിന്നാലെ റിതുവിന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിച്ച് ഭാഗ്യലക്ഷ്മി

ഒരാഴ്ച കൂടി പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. ഇതോടെ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കുകയും നോമിനേഷില്‍ നിന്നും ഒരാളെ പുറത്തേക്ക് അയക്കുകയും ചെയ്തു. മിഷേലായിരുന്നു ഈ ആഴ്ച ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. നോബിയെ പുതിയ ക്യാപ്റ്റനായും തിരഞ്ഞെടുത്തു. ടാസ്‌ക്കിലൂടെയായിരുന്നു ക്യാപ്റ്റനെ കണ്ടെത്തി.

സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച താരങ്ങളുടെ ലീക്കായ ചിത്രങ്ങള്‍

പോയവാരം ബിഗ് ബോസ് വീടിനുള്ളിലെ ക്യാപ്റ്റന്‍ മണിക്കുട്ടനായിരുന്നു. പൊട്ടിത്തെറികളുടെ വാരമായിരുന്നു ബിഗ് ബോസില്‍ കഴിഞ്ഞു പോയിരുന്നത്. എങ്കിലും മണിക്കുട്ടന്റെ ക്യാപ്റ്റന്‍സിയ്ക്ക് പൊതുവെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. മോഹന്‍ലാല്‍ എത്തിയപ്പോള്‍ മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരോടുമായി മണിക്കുട്ടന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് ചോദിച്ചിരുന്നു.

കണ്ടു പഠിക്കാന്‍

സന്ധ്യയും നോബിയുമായിരുന്നു ആദ്യം അഭിപ്രായം പറഞ്ഞത്. രണ്ടു പേരും നല്ല അഭിപ്രായങ്ങളാണ് പറഞ്ഞത്. പിന്നീട് അഭിപ്രായം പറഞ്ഞത് റിതുവായിരുന്നു. നല്ല ക്യാപ്റ്റനായിരുന്നുവെന്നും കണ്ടു പഠിക്കാന്‍ പറ്റിയൊരു ക്യാപ്റ്റനായിരുന്നുവെന്നും റിതു പറഞ്ഞു. ചില പ്രശ്‌നങ്ങള്‍ അവിടെയിവിടെയായി ഉണ്ടായെങ്കിലും അതൊന്നും സാരമില്ലെന്നും റിതു അഭിപ്രായപ്പെട്ടു. എന്നാല്‍ റിതുവിന്റെ അഭിപ്രായത്തെ വിമര്‍ശിക്കുന്നതായിരുന്നു ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍.

നല്ലൊരു കേള്‍വിക്കാരനാണ്

''റിതു ഇവിടെ പറഞ്ഞു വളരെ പെര്‍ഫെക്ട് ആയിരുന്നുവെന്ന്. എന്നാല്‍ ഇതേ റിതു തന്നെ പറഞ്ഞിട്ടുണ്ട് എന്നോട് സംസാരിക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടു പോയിട്ട് അവിടെ ചെല്ലുമ്പോള്‍ നേരെ തിരിഞ്ഞ് അവരുടെ ഭാഗത്തു നിന്ന് സംസാരിച്ചിട്ടുണ്ടെന്ന്. ഇതൊക്കെ ഞാന്‍ കേള്‍ക്കുന്നത്. പക്ഷെ നല്ലൊരു കേള്‍വിക്കാരനാണ്'' എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.

സംശയത്തിന്റെ നിഴലില്‍

റിതു മണിക്കുട്ടനെ പ്രശംസിച്ചു കൊണ്ട് പറഞ്ഞ വാക്കുകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയായിരുന്നു ഭാഗ്യലക്ഷ്മി ചെയ്തത്. മണിക്കുട്ടനേയും റിതുവിനേയും ചേര്‍ത്ത് മോഹന്‍ലാല്‍ തന്നെ തമാശ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് റിതുവിനെതിരെ ഭാഗ്യലക്ഷ്മി ഇങ്ങനൊരു തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. മണിക്കുട്ടനും റിതുവിനും ഇടയില്‍ ഉടലെടുത്ത് വരുന്ന സൗഹൃദത്തേയും ഇത് ബാധിക്കാനുള്ള സാധ്യത പ്രേക്ഷകര്‍ കാണുന്നത്.

കളിയാക്കല്‍

നേരത്തെ മണിക്കുട്ടനേയും റിതുവിനേയും മോഹന്‍ലാല്‍ കളിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം റിതുവിന്റേയും മണിക്കുട്ടന്റേയും മനസമ്മതം അനൂപ് നടത്തിയിരുന്നു. ഇതേക്കുറിച്ചായിരുന്നു മോഹന്‍ലാലിന്റെ കളിയാക്കല്‍. എന്തു ചെയ്യാം ലാലേട്ടാ ഒന്നും ഒത്തുവരുന്നില്ല. വളരെ പുതുമയുള്ള ഡയലോഗാണ് പറയുന്നത്. ചേട്ടന്‍ നല്ല മനുഷ്യനാണ് എന്നൊക്കെയാണ് പറയുന്നതെന്നായിരുന്നു മണിക്കുട്ടന്റെ പ്രതികരണം.

Recommended Video

മിഷേലിനെ ബിഗ്‌ബോസ് മനപ്പൂർവം പുറത്തക്കിയതോ? | FilmiBeat Malayalam
മനസമ്മതം

നേരത്തെ മണിക്കുട്ടനേയും റിതുവിനേയും മോഹന്‍ലാല്‍ കളിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം റിതുവിന്റേയും മണിക്കുട്ടന്റേയും മനസമ്മതം അനൂപ് നടത്തിയിരുന്നു. ഇതേക്കുറിച്ചായിരുന്നു മോഹന്‍ലാലിന്റെ കളിയാക്കല്‍. എന്തു ചെയ്യാം ലാലേട്ടാ ഒന്നും ഒത്തുവരുന്നില്ല. വളരെ പുതുമയുള്ള ഡയലോഗാണ് പറയുന്നത്. ചേട്ടന്‍ നല്ല മനുഷ്യനാണ് എന്നൊക്കെയാണ് പറയുന്നതെന്നായിരുന്നു മണിക്കുട്ടന്റെ പ്രതികരണം.

പിന്നീട് റിതുവും ഇത് ആവര്‍ത്തിച്ചു. മണിക്കുട്ടന്‍ നല്ല മനുഷ്യനാണെന്നും തന്നേക്കാള്‍ നല്ല പെണ്‍കുട്ടികളെ കിട്ടുമെന്നും റിതു പറഞ്ഞു. ഞാന്‍ ജീവിച്ചു പൊയ്‌ക്കോട്ടെയെന്നും റിതു ചിരിച്ചു കൊണ്ട് ലാലേട്ടനോട് പറയുന്നുണ്ട്. രസകരമായ ഈ തമാശയുടെ ഗതി ഭാവിയില്‍ എന്താകും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഇതേ വിഷയത്തെ കുറിച്ച് റിതുവും റംസാനും തമ്മില്‍ സംസാരമുണ്ടായിരുന്നു. റിതുവിനെ മണിക്കുട്ടന്റെ പേര് പറഞ്ഞ് കളിയാക്കുകയായിരുന്നു റംസാന്‍. എന്നാല്‍ തനിക്ക് മണിക്കുട്ടനോട് അങ്ങനൊരു ഇഷ്ടമില്ലെന്ന് റിതു വ്യക്തമാക്കുകയായിരുന്നു.

Read more about: bigg boss bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X