twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്തിനാണ് അമ്മ ഇവിടെ കൊണ്ടാക്കിയത്, ഇത് അനാഥമന്ദിരമാണല്ലോ'; പൊട്ടിക്കരഞ്ഞ് ജീവിതകഥ പറഞ്ഞ് ഭാഗ്യലക്ഷ്മി

    |

    ബിഗ് ബോസ് സീസണ്‍ ത്രീ ആദ്യ വാരത്തിലൂടെ കടന്നു പോവുകയാണ്. പ്രേക്ഷകര്‍ക്ക് വളരെയധികം പരിചിയമുള്ളവരും പരിചയമില്ലാത്തവരും ഉണ്ട് ഇത്തവണ ബിഗ് ബോസില്‍. ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ ഇവരില്‍ പലര്‍ക്കും സാധിച്ചിട്ടുണ്ട്. ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥികളിലൊരാളാണ് ഭാഗ്യലക്ഷ്മി. ഷോയിലേക്ക് അവസാനമായാണ് എത്തിയതെങ്കിലും മുന്‍നിര പോരാളിയാണ് ഭാഗ്യലക്ഷ്മി.

    ക്രോപ്പ് ടോപ്പ് അണിഞ്ഞ് ഹീന പഞ്ചല്‍; ഹോട്ട് ചിത്രങ്ങളിതാ

    മലയാള സിനിമയിലെ മുതിര്‍ന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. അതോടൊപ്പം തന്നെ സാമൂഹിക വിഷയങ്ങളില്‍ നിരന്തരം നിലപാടുകള്‍ അറിയിക്കുകയും ഇടപെടുകയും ചെയ്യുകയും ചെയ്യുന്ന വ്യക്തിയുമാണ്. ബിഗ് ബോസിലെത്തിയത് മുതല്‍ മറ്റുള്ളവര്‍ക്കൊരു മാര്‍ഗ്ഗനിര്‍ദ്ദേശിയായി മാറിയിട്ടുണ്ട് ഭാഗ്യലക്ഷ്മി. കരുത്തുറ്റ സ്ത്രീയായാണ് ഭാഗ്യലക്ഷ്മിയെ എല്ലാവരും വിലയിരുത്തുന്നത്.

    ജീവിത കഥ

    എന്നാല്‍ കരുത്തുള്ള ഈ സ്ത്രീയായി മാറാന്‍ ധാരാളം കഷ്ടതകള്‍ അതിജീവിച്ചിട്ടുണ്ട് ഭാഗ്യലക്ഷ്മി. തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളെ കുറിച്ച് നേരത്തേയും ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസില്‍ തന്റെ ജീവിത കഥ പറയുകയാണ് ഭാഗ്യലക്ഷ്മി. ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പങ്കുവച്ചിരിക്കുന്ന പ്രൊമോ വീഡിയോയിലാണ് സിനിമാക്കഥയെ വെല്ലുന്ന തന്റെ ജീവിതകഥ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നത്.

    കുട്ടിക്കാലം

    തന്റെ ബാല്യകാലത്തെ കുറിച്ചാണ് ഭാഗ്യലക്ഷ്മി മനസ് തുറക്കുന്നത്. മുറിഞ്ഞു പോയ ഫിലിം തുണ്ടുകളെ പോലെയായിരുന്നു കുട്ടിക്കാലം എന്നാണ് ഭാഗ്യലക്ഷമി പറയുന്നത്. അനാഥ മന്ദിരത്തില്‍ ജീവിക്കേണ്ടി വന്നതിനെ കുറിച്ചും ഭാഗ്യലക്ഷ്മി മനസ് തുറക്കുന്നുണ്ട്. ഒരിക്കല്‍ തന്നോട് അമ്മ നമുക്കൊരു സ്ഥലം വരെ പോകാം എന്നു ചോദിക്കുകയായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി ഓര്‍ക്കുന്നു.

    കുറേ കരഞ്ഞു

    അവിടെ എത്തിയപ്പോള്‍ തനിക്കുണ്ടായ അമ്പരപ്പിനെ കുറിച്ചും അവര്‍ പറയുന്നു. എന്തിനാണ് അമ്മ ഇവിടെ കൊണ്ടാക്കിയതെന്നായിരുന്നു ചിന്ത. കാരണം അതൊരു അനാഥ മന്ദിരമായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. തുടര്‍ന്ന് അവിടെക്കിടന്ന് താന്‍ കുറേ കരഞ്ഞുവെന്നും ഭാഗ്യലക്ഷി പറഞ്ഞു. കരഞ്ഞു കൊണ്ടായിരുന്നു ഭാഗ്യലക്ഷ്മി തന്റെ കുട്ടിക്കാലത്തെ കുറിച്ച് മനസ് തുറന്നത്. ബിഗ് ബോസ് വീട്ടിലെ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയാണ് ഭാഗ്യലക്ഷമി. അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മിയുടെ കണ്ണുനീര്‍ മറ്റുള്ളവരേയും ഈറനണിയിച്ചു.

    അനൂപുമൊത്തൊരുക്കിയ പ്രാങ്ക

    കരഞ്ഞു കൊണ്ടാണ് മിക്കവരും ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ കേട്ടത്. പെങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി തലയിണയുടെ അടിയില്‍ കത്തി വച്ചിരിക്കുന്നൊരു ഏട്ടന്‍ എനിക്കില്ലായിരുന്നുവെന്നും വിതുമ്പിക്കൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളായ ഡിംപല്‍, നോബി, സൂര്യ തുടങ്ങിയവരും ടാസ്‌ക്കിനിടെ വൈകാരികമായി പ്രതികരിച്ചിരുന്നു. രോഗത്തെ അതജീവിച്ചതിനെ കുറിച്ചും സുഹൃത്തിന്റെ മരണത്തിന് സാക്ഷ്യം വഹിച്ചതിനെ കുറിച്ചുമായിരുന്നു ഡിംപല്‍ മനസ് തുറന്നത്.

    അതേസമയം രസകരമായ മൂഹൂര്‍ത്തങ്ങള്‍ക്കും ഇന്നലെ ഭാഗ്യലക്ഷ്മി കാരണമായി. സീരിയല്‍ താരം അനൂപുമൊത്തൊരുക്കിയ പ്രാങ്കിലൂടെയാണ് ഭാഗ്യലക്ഷ്മി രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചത്. തന്റെ ദേഹത്ത് അനൂപ് വെള്ളം ഒഴിച്ചുവെന്ന ആരോപണവുമായി രംഗത്ത് എത്തുകയായിരുന്നു ഭാഗ്യലക്ഷ്മി. മജ്‌സിയ ഭാനുവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

    Recommended Video

    Bigg Boss Malayalam Season 3 : ഇനി എലിമിനേഷൻ നാളുകളാണോ? | FilmiBeat Malayalam
    ഇതിന് മുമ്പും

    ഇതിന് മുമ്പും അനൂപ് ഇത്തരം പ്രാങ്ക് ഒപ്പിച്ചിട്ടുള്ളതിനാല്‍ ആരും ആദ്യം വിശ്വസിച്ചിരുന്നില്ല. എന്നാല്‍ വഴക്ക് കടുത്തതോടെ മറ്റുള്ളവര്‍ ഇടപെടുകയായിരുന്നു. രണ്ടു പേരേയും അനുനയിപ്പിക്കാന്‍ മറ്റുള്ളവര്‍ കുറേനേരം ശ്രമിച്ചു. പിന്നീട് മജ്‌സിയ ചിരിച്ചതോടെയാണ് പ്രാങ്ക് പൊളിയുന്നത്. രസകരമായ സന്ദര്‍ഭമായിരുന്നു ഇത് ബിഗ് ബോസ് വീടിന് സമ്മാനിച്ചത്.

    English summary
    Bigg Boss Malayalam Season 3 Bhagyalakshmi Reveals Her Childhood Life And Bursts Into Tears. Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X