എല്ലാവരും പറഞ്ഞതാണ് പണി കിട്ടുമെന്ന്; സായ് പിന്നില്‍ നിന്നും കുത്തിയെന്ന് ഭാഗ്യലക്ഷ്മി
മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ നടന്ന മാന്ത്രികക്കസേര ടാസ്‌ക് ബിഗ് ബോസ് വീട്ടിലെ സകല സമവാക്യങ്ങളേയും മാറ്റിയെഴുതിയിരിക്കുകയാണ്. ഇതുവരെയും അടുത്ത സുഹൃത്തുക്കളായിരുന്നു പലരും ഇപ്പോള്‍ ശത്രുതയിലാണ്. ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, സന്ധ്യ, നോബി എന്നിവരായിരുന്നു കസേരയിലിരുന്നത്. ഇവര്‍ക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ചത് റംസാന്‍, സായ് വിഷ്ണു, റിതു, അഡോണി എന്നീ അടുപ്പമുള്ളവരായിരുന്നു എന്നത് ശ്രദ്ധേയമാണ്.
എന്തോ ഒരു മാറ്റമുണ്ടല്ലോ? മിയ ജോർജിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് കണ്ട ആരാധകർ
ഇതിനിടെ ഇന്നലെ നോമിനേഷന്‍ എത്തി. പ്രതീക്ഷിച്ചത് പോലെ മാന്ത്രികക്കസേരയില്‍ ഇരുന്നവരെല്ലാം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. തന്നെ ലോകത്തിന് മുന്നില്‍ മോശമായി ചിത്രീകരിച്ച അനൂപിനെ ഭാഗ്യലക്ഷ്മി നോമിനേറ്റ്‌ചെയ്തിരുന്നു. തുടക്കത്തില്‍ തന്നോട് ഒരു അമ്മയോടെന്ന പോലെയായിരുന്നു അനൂപ് പെരുമാറിയിരുന്നതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാണിച്ചു. പിന്നാലെ സായ് വിഷ്ണുവിനെതിരേയും ഭാഗ്യലക്ഷ്മി വിമര്‍ശനം ഉന്നയിച്ചിരുന്നു.

നോമിനേഷന് ശേഷം രാത്രി ഭാഗ്യലക്ഷ്മിയും സായ് വിഷ്ണുവും തങ്ങള്‍ക്കിടയിലെ പ്രശ്‌നത്തെ കുറിച്ച് സംസാരിച്ചു. എന്താണ് നിന്റെ പ്രശ്‌നം എന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. എനിക്കൊരു പ്രശ്‌നവുമില്ലെന്നും ചെയറുമായി ബന്ധപ്പെട്ടതാണോ എന്നും സായ് തിരിച്ചു ചോദിച്ചു. ചെയറിന്റെ മാത്രമല്ല നീ പറഞ്ഞ വാക്കുകള്‍ എന്തായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ എന്ന് ഭാഗ്യലക്ഷ്മി തിരക്കി. ഇത് ഞാന്‍ ചേച്ചിയോട് പറയണം എന്ന് കരുതിയിരുന്നതാണ് എന്നാല്‍ നേരത്തെ സാധിച്ചില്ലെന്ന് സായ് പറഞ്ഞു.

ഇന്നലെ അവര്‍ പറഞ്ഞത് മാറി നില്‍ക്കുന്നുവെന്ന് തോന്നുന്നവരോട് നിങ്ങള്‍ക്ക് എന്താണ് ചോദിക്കാനുള്ളത് എന്നായിരുന്നു. മാറി നില്‍ക്കുന്നവരെ മുന്നോട്ട് കൊണ്ടു വരികയായിരുന്നു ലക്ഷ്യം. അപ്പോള്‍ എനിക്ക് അറിയണമെന്നുണ്ടായിരുന്ന കാര്യങ്ങള്‍ ഞാന്‍ ചോദിച്ചു എന്നു മാത്രം. എന്ന് സായ് പറഞ്ഞു. നാല് ദിവസം മുമ്പ് നടന്ന മോണിംഗ് ടാസ്‌ക്കില്‍ നീ പറഞ്ഞത് ഞാനും ഫിറോസും തമ്മിലൊരു സൈലന്റ് കമ്യൂണിക്കേഷന്‍ നടക്കുന്നതായി നിനക്ക് ഫീല്‍ ചെയ്യുന്നുവെന്നാണ്. നിനക്ക് അങ്ങനെ തോന്നിയാല്‍ എനിക്കൊന്നും ചെയ്യാനാകില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

''നിന്നെ എന്ന് വിളിക്കാന്‍ വരെ എനിക്ക് മടിയായി തുടങ്ങി. ഇവിടെ വന്ന നാള്‍ നല്ല അടുപ്പമുണ്ടായിരുന്നു. എന്റെ മൂത്ത മകന്റെ ഛായ നിനക്കുണ്ട. നിന്നോട് ഞാന്‍ അടുപ്പം കാണിച്ചിട്ടുണ്ട്. എന്നോട് ഇവിടെ പലരും പറഞ്ഞിട്ടുണ്ട് ചേച്ചിയ്ക്ക് ഇതിന് കിട്ടുമെന്ന്. കിട്ടുമ്പോള്‍ ചേച്ചി പഠിക്കുമെന്ന്. അപ്പോഴും ഇതായിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നോട് പറയാനുള്ളത് എന്നോട് പറയാതെ ഒരു പൊതു വേദിയില്‍ പറയുമ്പോള്‍ അത് എങ്ങനെ പോകുമെന്ന് നിനക്ക് അറിയില്ലേ'' ഭാഗ്യലക്ഷ്മി പറയുന്നു.
Recommended Video

''അതില്‍ കൂടെ നിങ്ങള്‍ ഉദ്ദേശിച്ചത് സമൂഹം മുഴുവന്‍ ഈ സ്ത്രീയെ ആക്രമിക്കട്ടെ എന്നാണ്. പക്ഷെ എന്നെ എനിക്ക് നന്നായിട്ട് അറിയാം സായ്. അതുകൊണ്ട് തന്നെ, ഞാന്‍ നിങ്ങളോട് ഈ സംസാരിക്കുന്നത് പോലും പണ്ടുണ്ടായിരുന്ന ബന്ധം വച്ചു കൊണ്ട് മാത്രമാണ്. നിങ്ങളെന്റെ മുന്നിലൊരു കത്തിയുമായി വന്ന് നിന്ന് കുത്താന്‍ പോവുകയാണെന്ന് പറഞ്ഞോളൂ ഞാന്‍ അതിനെ നേരിടും. പക്ഷെ ഞാന്‍ അറിഞ്ഞിരുന്നില്ല നിങ്ങളെന്റെ പിന്നില്‍ ഒരു കത്തിയുമായി നില്‍ക്കുകയാണെന്ന്. അതെന്നെ വല്ലാതെ വേദനിപ്പിച്ചു'' ഭാഗ്യലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications