അഹങ്കാരം, പറയുന്നത് കേള്‍ക്കാനുള്ള ക്ഷമയില്ല; റംസാനെതിരെ പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി

അക്ഷരാര്‍ത്ഥത്തില്‍ സംഭവബഹുലമായൊരു എപ്പിസോഡായിരുന്നു പോയ ദിവസം ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ അരങ്ങേറിയത്. ആരൊക്കെ തമ്മിലാണ് അടിയുണ്ടായതെന്ന് പോലും കണ്‍ഫ്യൂഷനാകുന്ന അത്രയ്ക്കായി ഇന്നലെ ഉണ്ടായ അടികള്‍. അലക്കു കമ്പനി എന്ന വീക്കിലി ടാസ്‌ക്കിലൂടെ ആരംഭിച്ചതായിരുന്നു അടി. അത് രാത്രിയായിട്ടും അവസാനിച്ചില്ല.

എന്തോ ഒരു മാറ്റമുണ്ടല്ലോ? മിയ ജോർജിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് കണ്ട ആരാധകർ

ടാസ്‌ക്കിനിടെ പലരോടുമായി കയര്‍ക്കുകയും അടിയുടെ വക്കിലെത്തുകയും ചെയ്ത മത്സരാര്‍ത്ഥിയായിരുന്നു റംസാന്‍. കിടിലം ഫിറോസും റംസാനും അടിയുടെ വക്കിലെത്തിയപ്പോള്‍ ബിഗ് ബോസ് ഇരുവരേയും വിളിച്ച് താക്കീത് ചെയ്തിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും അടി ഒതുങ്ങിയില്ല. പുറത്ത് വന്ന റംസാന്‍ ഭാഗ്യലക്ഷ്മിയുമായി കോര്‍ത്തു.

പെെപ്പിന്‍ ചുവട്ടിലെ അടി

തുണി അലക്കാനുള്ള വെള്ളം എടുക്കാനായി പൈപ്പില്‍ ചുവട്ടില്‍ താന്‍ വച്ച ബക്കറ്റ് ഭാഗ്യലക്ഷ്മി മാറ്റിയെന്നും പൈപ്പ് ഓഫാക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു റംസാന്റെ ആരോപണം. എന്നാല്‍ തങ്ങളുടെ ബക്കറ്റാണെന്നായിരുന്നു കരുതിയിരുന്നതെന്ന് ഭാഗ്യലക്ഷ്മിയും വാദിച്ചു. ഇതോടെ രൂക്ഷമായ വാദ പ്രതിവാദങ്ങള്‍ക്കാണ് പിന്നീട് സാക്ഷ്യം വഹിച്ചത്. ഇതോടെ റംസാന്‍ തനിക്കെതിരെ വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

രാത്രി മീറ്റിംഗിലും

ഭാഗ്യലക്ഷ്മിയും റംസാനും തമ്മിലുള്ള പ്രശ്‌നം അവിടെ തീര്‍ന്നില്ല. രാത്രി മീറ്റിംഗിലും ഈ വിഷയം ഉയര്‍ന്നു വന്നു. താനവിടെ സംസാരിച്ചത് വെള്ളത്തിന്റെ കാര്യം മാത്രമാണ്. വ്യക്തിപരമായി ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. വേണമെങ്കില്‍ വീഡിയോ കാണിക്കാന്‍ ബിഗ് ബോസിനോട് ആവശ്യപ്പെടാമെന്നും റംസാന്‍ പറഞ്ഞു. അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഇവിടെ നിന്നും പോകാന്‍ തയ്യാറാണ്. എന്നോട് വ്യക്തിപരമായ പ്രതികരിക്കുമ്പോള്‍ തിരിച്ചു അങ്ങനെ പറയേണ്ടി വരുമെന്നും റംസാന്‍ പറഞ്ഞു. പിന്നാലെ ഭാഗ്യലക്ഷ്മി മറുപടിയുമായെത്തി.

റംസാന്‍ വയലന്റാവുകയായിരുന്നു


ഞാന്‍ ഇവിടെ നില്‍ക്കുമ്പോള്‍ അനൂപ് പൈപ്പിന്റെ അടുത്ത് നില്‍ക്കുകയായിരുന്നു. ഞാന്‍ കരുതിയത് അനൂപ് വെള്ളം പിടിച്ചു കൊണ്ട് നില്‍ക്കുകയാണെന്നാണ്. അനൂപ് എന്നോട് ചേച്ചി ഇത് നോക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു വെള്ളം നോക്കണമെന്നായിരുന്നു. പക്ഷെ കുടം നോക്കണം എന്നാകാം അനൂപ് ഉദ്ദേശിച്ചത്. കാരണം അതിന്റെ അടുത്തു തന്നെ ചുവന്ന കുടം ഇരിക്കുന്നുണ്ടായിരുന്നു. പാത്രം മുക്കാല്‍ ഭാഗം നിറഞ്ഞപ്പോള്‍ എടുക്കാന്‍ വേണ്ടി വലിച്ചപ്പോള്‍ റംസാന്‍ വയലന്റാവുകയായിരുന്നു.

പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ

ഞാന്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ റംസാന്‍ കാണിക്കുന്നില്ല. റെയ്‌സ് ചെയ്യുകയാണ്. ഒ്ന്നുമില്ലെങ്കിലും നിങ്ങളേക്കാളുമൊക്കെ പ്രായമുള്ള സ്ത്രീയല്ലേ ഞാന്‍. നിങ്ങള്‍ക്കൊപ്പം ഗെയിം കളിക്കുന്നൊക്കെയുണ്ട് പക്ഷെ ഞാന്‍ എന്താണ് പറയുന്നത് എന്ന് കേള്‍ക്കാനുള്ള ക്ഷമ പോവും കാണിക്കുന്നില്ല. രണ്ട് മൂന്ന് ദിവസമായിട്ട് വല്ലാത്ത അഹങ്കാരമാണ് കാണിക്കുന്നത്. അലറലാണ്. എന്റെ മോന്റെ പ്രായം പോലുമില്ല. എന്താണ് ഈ സ്ത്രീയ്ക്ക് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ല.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
പരിസരം നഷ്ടപ്പെട്ട പോലെ

എന്താണ് പറയുന്നത് എന്ന് കേള്‍ക്കാനുള്ള ക്ഷമ വേണ്ടേ. അപ്പോള്‍ ഞാന്‍ കരുതി വ്യക്തിപരമാണെന്ന്. അതിലെന്താണ് തെറ്റ്. ഞാന്‍ വീണ്ടും വീണ്ടും വിളിച്ചു പറയുന്നുണ്ടായിരുന്നു എനിക്ക് അറിയില്ലായിരുന്നുവെന്ന്. ആഹാ അറിയില്ലല്ലേ മനസ് പോലെയാണ് മുഖം എന്നൊക്കെ പറഞ്ഞു. പരിസരം നഷ്ടപ്പെട്ട പോലെയാണ് സംസാരിക്കുന്നത്. വേണമെങ്കില്‍ വീഡിയോ പരിശോധിക്കാം. നിനക്ക് ചിലപ്പോള്‍ ഓര്‍മയുണ്ടാകില്ല. പക്ഷെ എനിക്ക് വ്യക്തമായ ഓര്‍മ്മയുണ്ട്. കേള്‍ക്കാനുള്ള ക്ഷമയെങ്കിലും കാണിക്കു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X