നടന്നതെല്ലാം ഡിംപല്‍ ഫിറോസിന് പറഞ്ഞു കൊടുക്കുന്നുവെന്ന് ഭാഗ്യലക്ഷ്മി:പരദൂഷണ സിംഹമേ എന്ന് പ്രേക്ഷകര്‍

പുതിയ ക്യാപ്റ്റനെ കണ്ടെത്തുകയും മോശം പ്രകടനം കാഴ്ചവച്ചവരെ ജയിലില്‍ അടക്കുകയും ചെയ്ത ദിവസമായിരുന്നു കഴിഞ്ഞ എപ്പിസോഡില്‍ കണ്ടത്. ഫിറോസ് സജ്‌നയും സൂര്യയുമായിരുന്നു ജയിലില്‍ പോയത്. ജയിലിനുള്ളില്‍ കിടക്കുമ്പോഴും പുതിയ അടിക്കുള്ള മരുന്ന് ഇട്ടിരിക്കുകയാണ് ഫിറോസ്. ക്യാപ്റ്റന്‍സി ടാസ്‌ക്കിന് മുന്നോടിയായി റിതു മന്ത്രയോട് പോയ് തോറ്റ് വാ എന്ന് പറഞ്ഞായിരുന്നു ഫിറോസ് തുടങ്ങി വച്ചത്.

ബോട്ട് സവാരിയില്‍ മയങ്ങി ആന്‍ഡ്രിയ; മനം കവരും ചിത്രങ്ങള്‍

പിന്നീട് ഇതേക്കുറിച്ച് ഭാഗ്യലക്ഷ്മിയും ഡിംപലും തമ്മില്‍ ചര്‍ച്ചയായി. ഫിറോസ് ഖാന്‍ ചെയ്തത് ശരിയായില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ അയാളുടെ സ്വഭാവം അതാണെന്നും അത് തിരുത്താന്‍ പറയേണ്ടതില്ലെന്നുമായിരുന്നു ഡിംപല്‍ പറഞ്ഞത്. എന്നാല്‍ പറയാനുള്ള കാര്യം പറയണം എന്നായി ഭാഗ്യലക്ഷ്മി. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിക്കുകയായിരുന്നു.

അയാള്‍ അങ്ങനെയാണ്

അയാള്‍ അങ്ങനെയാണ്. ചേച്ചിയ്ക്ക് ചേച്ചിയുടെ എക്‌സ്പ്രഷന്‍ ഉണ്ട്. അതുപോലെ അയാള്‍ക്കുമുണ്ട് എന്ന് ഡിംപല്‍ പറഞ്ഞു. എന്നെ സംബന്ധിച്ച്, എനിക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ പെരുമാറിയപ്പോള്‍, എനിക്ക് മാനസിക വിഷമമുണ്ടായതു കൊണ്ട് ആ രീതിയില്‍ പെരുമാറുമ്പോഴും എനിക്ക് ഇഷ്ടമല്ലെന്ന് ഞാന്‍ പറയുന്നു എന്ന് ഭാഗ്യലക്ഷ്മി മറുപടി നല്‍കി. എന്നാല്‍ അറപ്പാണ് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ഡിംപല്‍ പറഞ്ഞു. ഒരാള്‍ ജയിലില്‍ പോകുമ്പോ ആ പോയി വാ എന്ന് പറയുന്ന മാനസികാവസ്ഥയല്ല എന്റേതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

ഡിംപല്‍ പ്രോത്സാഹിപ്പിക്കുന്നു

ഇഷ്ടമല്ല അറപ്പാണെന്ന് പറഞ്ഞ സെറ്റ് സാരി ഭാഗ്യലക്ഷ്മി അലക്കി അയണ്‍ ചെയ്ത് എയ്ഞ്ചലിന് കൊടുത്തു വിട്ടത് ഡിംപല്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ അവര്‍ പറഞ്ഞതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞപ്പോള്‍ ഞാന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് ഡിംപല്‍ മറുപടി കൊടുത്തു. പക്ഷെ ഡിംപല്‍ പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. ഡിംപലിന് ഇഷ്ടമില്ലാത്തത് ചെയ്യുമ്പോള്‍ ഡിംപല്‍ എതിര്‍ക്കുന്നു. ഡിംപലിന് ഇഷ്ടമില്ലാത്തവരെ കുറിച്ച് പറയുമ്പോള്‍ ഡിംപല്‍ സപ്പോര്‍ട്ട് ചെയ്യുന്നുവെന്നും ഭാഗ്യലക്ഷ്മി തിരിച്ചടിച്ചു.

അത് തന്നല്ലേ അയാളും ചെയ്യുന്നത്

അങ്ങനെ തന്നല്ലേ എല്ലാവരും, ചേച്ചിയും ചെയ്യുന്നതെന്ന് ഡിംപല്‍ ചോദിച്ചപ്പോള്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറയും എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. അത് തന്നല്ലേ അയാളും ചെയ്യുന്നത്. അയാള്‍ക്ക് പറയാനുള്ളത് അയാള്‍ പറയുന്നുവെന്ന് ഡിംപല്‍ പറഞ്ഞപ്പോള്‍ ഭാഗ്യലക്ഷ്മി ഇറങ്ങിപ്പോകാന്‍ തുടങ്ങി ഇതോടെ ചേച്ചി പറയുന്നത് കേള്‍ക്കില്ല എന്നായി ഡിംപല്‍.

ഡിംപല്‍ ഫിറോസ് ഖാന് അരികില്‍

ഒരാള്‍ ഈ വീട്ടില്‍ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് നമ്മള്‍ പറഞ്ഞ് കൊടുക്കണമോ. അയാള്‍ പറയുന്നതിനെ നമ്മള്‍ എതിര്‍ക്കുന്നുണ്ട്. കോര്‍ണര്‍ ചെയ്യുന്നുണ്ട്. അറപ്പും കാണിക്കുന്നുണ്ട്. അതുപോലെ തന്നെ അയാളും ചെയ്യുന്നു. അവര്‍ക്ക് ചെയ്യാനുള്ളത് അവര്‍ ചെയ്യട്ടെ എന്ന് ഡിംപല്‍ പറഞ്ഞു. ചെയ്യട്ടെ എന്ന് ഭാഗ്യലക്ഷ്മിയും. ഇവിടെ ഫാമിലി കളിക്കാന്‍ വന്നതല്ല. എന്നോട് മോശമായി പെരുമാറിയപ്പോള്‍ ഞാന്‍ ചോദിക്കാന്‍ വന്നില്ലല്ലോ. ഞാന്‍ ഞാനായിട്ട് നിന്നില്ലേ എന്ന് ഡിംപല്‍ പറഞ്ഞു.

പിന്നീട് ഇതേവിഷയവുമായി ഡിംപല്‍ ഫിറോസ് ഖാന് അരികിലെത്തി. റിതുവിനോട് പറഞ്ഞത് മോശമായെന്ന് ഡിംപല്‍ ഫിറോസിനോട് പറഞ്ഞു. താന്‍ മനസിലുള്ളത് പറഞ്ഞതാണെന്നായിരുന്നു ഫിറോസിന്റെ മറുപടി. എന്തായാലും ചെയ്തത് തെറ്റാണെന്നും റിതുവിനോട് സംസാരിക്കണമെന്നും ഡിംപല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡിംപല്‍ റിതുവിനെ ഫിറോസിന് അരികിലെത്തിക്കുകയും ഇരുവരും തമ്മില്‍ സംസാരിച്ച് പരിഹരിക്കുകയും ചെയ്തു.

Recommended Video

അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല
പരദൂഷണം

ഇതേസമയം അകലെ നോബി, റംസാന്‍, സായ് വിഷ്ണു എന്നിവരോട് ഡിംപലിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. അകത്ത് നടന്നതെല്ലാം അതേപടി ഡിംപല്‍ ഫിറോസിന് പറഞ്ഞു കൊടുക്കുകയാണെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. എന്നാല്‍ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഡിംപല്‍ പറഞ്ഞത് ശരിയാണെന്നും ഭാഗ്യലക്ഷ്മി ഡിംപലിനെതിരെ പരദൂഷണം പറയുകയാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഫിറോസ് പറഞ്ഞ വിഷക്കടല്‍ പ്രയോഗം ശരിയാണെന്നും പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X