മക്കള്‍ വരാന്‍ പറയുകയാണെങ്കില്‍ ഞാന്‍ പോകും; ക്വിറ്റ് ചെയ്യുന്നതിനെ കുറിച്ച് ഭാഗ്യലക്ഷ്മി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് വീട്ടില്‍ അടികളൊ കാര്യമായ വഴക്കുകളോ ഇല്ല. എല്ലാവരും വളരെ ആവേശത്തോടെയും സൗഹൃദത്തോടെയുമാണ് മുന്നോട്് പോയിരുന്നത്. ടാസ്‌ക്കിലും രസകരമായി തന്നെ പങ്കെടുത്തു. മുമ്പ് അടിയുണ്ടാക്കിയവര്‍ പോലും പരസ്പരം ചിരിച്ചുല്ലസിക്കുന്നത് കണ്ടു. എന്നാല്‍ ഇതിനിടയിലേക്കാണ് എല്ലാവരേയും പിടിച്ചുലച്ച വാര്‍ത്ത എത്തിയത്.

മോണിംഗ് ലുക്കിലും ക്യൂട്ട് ആയി ജാന്‍വി; ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് വീട്ടിലെ മുതിര്‍ന്ന അംഗമായ ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് രമേശ് മരിച്ചുവെന്ന വാര്‍ത്ത പ്രേക്ഷകരേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു. വാര്‍ത്തയറിഞ്ഞ ഭാഗ്യലക്ഷ്മി പൊട്ടിക്കരയുകയായിരുന്നു. കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചു വരുത്തിയ ശേഷം ബിഗ് ബോസാണ് മരണവാര്‍ത്ത ഭാഗ്യലക്ഷ്മിയെ അറിയിച്ചത്. മത്സരാര്‍ത്ഥികളെല്ലാം ചേര്‍ന്നാണ് ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിച്ചത്.

മക്കളോട് സംസാരിക്കണം

മരണ വാര്‍ത്ത അറിയിച്ചതിന് പിന്നാലെ ഭാഗ്യലക്ഷ്മിയോട് ഷോ ഉപേക്ഷിച്ച് പുറത്ത് പോകണമോ എന്ന് ബിഗ് ബോസ് ചോദിച്ചിരുന്നു. എന്നാല്‍ താന്‍ പോകുന്നില്ലെന്നും മക്കള്‍ അവിടെയുണ്ടെന്നുമായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. ഇവിടേക്ക് വരും മുമ്പ് തന്നെ എല്ലാ കാര്യങ്ങള്‍ക്കും ഉണ്ടാകണമെന്ന് അവരോട് പറഞ്ഞിരുന്നുവെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു. തനിക്ക് മക്കളോട് സംസാരിക്കണമെന്നും ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടിരുന്നു.

ക്വിറ്റ് ചെയ്യുന്നു

പിന്നീട് താന്‍ ഷോ ക്വിറ്റ് ചെയ്യാന്‍ തീരുമാനിച്ചതായി ഭാഗ്യലക്ഷ്മി കിടിലം ഫിറോസിനോടും സന്ധ്യയോടും പറയുകയുണ്ടായി. താന്‍ ഇവിടെ തുടര്‍ന്നാല്‍ എല്ലാ ഭാഗത്തു നിന്നും ആക്രമണമുണ്ടാകുമെന്നും സോഷ്യല്‍ മീഡിയ ആക്രമണം നേരിടേണ്ടി വരുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം താന്‍ പോകുന്നതുമായി ബന്ധപ്പെട്ട് കിടിലം ഫിറോസ് റംസാന്‍ എന്നിവരോട് ഭാഗ്യലക്ഷ്മി സംസാരിച്ചതും ശ്രദ്ധ നേടുകയാണ്.

അമ്മ വരണം

''അമ്മ വരണം എന്നു പറഞ്ഞാല്‍ ഞാന്‍ പോകണം എന്ന് പറയും. അതല്ല അമ്മ വരണ്ട, ഇവിടെ കുഴപ്പമൊന്നുമില്ല. അമ്മ വന്നാലും ഇവിടെ ഗസ്റ്റ് ആയിട്ട് നില്‍ക്കാം എന്ന് മാത്രമേയുള്ളൂ. വേറൊന്നും ചെയ്യാന്‍ പറ്റില്ല. റിലേഷന്‍ഷിപ്പ് ഇല്ലാത്തതിനാല്‍. പിന്നെ, വന്നാല്‍ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരും. അമ്മയ്ക്ക് വേദനിക്കും അതു കൊണ്ട് വരണ്ടാന്ന് പറയും'' ഭാഗ്യലക്ഷ്മി പറയുന്നു.

''ഞാന്‍ ആലോചിച്ച് നോക്കുകയാണ്. നമ്മള്‍ ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഇതുപോലൊരു സാഹചര്യമുണ്ടാകുമ്പോള്‍ നമ്മള്‍ ആ സിനിമ ഉപേക്ഷിച്ച് പോകാറില്ല. കാരണം അത് നമ്മുടെ കമ്മിറ്റ്‌മെന്റാണ്. റിലേഷന്‍ഷിപ്പിലായിരുന്നുവെങ്കില്‍ ഇതൊക്കെ ഫെയര്‍ ആകും. ഇപ്പോള്‍ ആരുമല്ല. ഞാനീ കരയുന്നത് എന്റെ മനസിന്റെ വികാരമാണ്. അതിനാല്‍ സംസാരിച്ചിട്ട് ബാക്കി കാര്യം തീരുമാനിക്കാം എന്നാണ്''. ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

അതേസമയം ഭാഗ്യലക്ഷ്മിയുടെ തീരുമാനത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച തന്നെ നടന്നിരുന്നു. പിരിഞ്ഞവരാണെങ്കിലും ഭാഗ്യലക്ഷ്മി പോകണമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. എന്നാല്‍ മറ്റൊരു വിഭാഗമാകട്ടെ പോകണോ വേണ്ടയോ എന്നത് ഭാഗ്യലക്ഷ്മിയുടെ മാത്രം തീരുമാനമാണെന്നും പോകേണ്ട എന്നവര്‍ തീരുമാനിക്കുകയാണെങ്കില്‍ അത് അംഗീകരിക്കണമെന്നും പറയുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയ ആക്രമണത്തെ ഭയന്നിട്ടാണ് താന്‍ പോകുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞത് ശരിയായില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X