റിതുവിന്റെ യക്ഷി അത്ര പോരെന്ന് ഭാനുവും രമ്യയും; ഇതിന്റെ പേരാണ് അസൂയ എന്ന് പ്രേക്ഷകര്‍, ട്രോള്‍ പൂരം

മനോഹരമായൊരു വീക്കിലി ടാസ്‌ക്കിന് കഴിഞ്ഞ ദിവസം ബീഗ് ബോസ് മലയാളം സീസണ്‍ 3യില്‍ വിരാമമായിരിക്കുകയാണ്. വീക്കിലി ടാസ്‌ക്കിലേയും പോയവാരത്തിലേയും മികച്ച പ്രകടനം കാഴ്ചവച്ചവരെന്ന നിലയില്‍ മൂന്ന് പേരെയാണ് ഇത്തവണ ക്യാപ്റ്റന്‍സി ടാസ്‌ക്കിനായി തിരഞ്ഞെടുത്തത്. മീശമാധവനായി തിളങ്ങിയ മണിക്കുട്ടന്‍, രാജ്യമാണിക്യം ആയ കിടിലം ഫിറോസ്, യക്ഷിയായ റിതു മന്ത്ര എന്നിവരാണ് ക്യാപ്റ്റന്‍സിക്കായി മത്സരിക്കുക.

കുട്ടിയുടുപ്പണിഞ്ഞ് ജിനല്‍; സെക്‌സി ലുക്കിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

ഈ ആഴ്ചയിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് പൊതുവെ റിതുവിന്റെ പ്രകടനത്തെ വിലയിരുത്തുന്നത്. പോയവാരം പിന്നില്‍ നിന്ന റിതു യക്ഷിയായി നടത്തിയ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാണ് വോട്ടിങ്ങിലും റിതുവിന്റെ പേര് ഉയര്‍ന്നു വരാന്‍ കാരണം. പ്രേക്ഷകര്‍ക്കിടയിലും റിതുവിന് ശ്രദ്ധ നേടാന്‍ സാധിച്ചിരുന്നു.

അത്ര പേരായിരുന്നു

എന്നാല്‍ റിതുവിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെന്ന അഭിപ്രായമുള്ള രണ്ടു പേര്‍ ബിഗ് ബോസ് വീട്ടിലുണ്ട്. മജിസിയ ഭാനുവും രമ്യ പണിക്കരുമാണ് ആ രണ്ടു പേര്‍. നേരത്തേയും റിതുവിനോടുള്ള എതിര്‍പ്പ് രമ്യയും ഭാനുവും തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ക്യാപ്റ്റന്‍സി നോമിനേഷന് പിന്നാലെ നടന്ന സംസാരത്തിലാണ് രമ്യയും ഭാനുവും റിതുവിനെ കുറിച്ച് പറഞ്ഞത്. കിച്ചണില്‍ വച്ചായിരുന്നു സംഭവം.

ഇഷ്ടപ്പെട്ടില്ല

എനിക്ക് റിതുവിന്റെ പ്രകടനം തീരെ ഇഷ്ടപ്പെട്ടില്ലെന്ന് രമ്യ ഭാനുവിനോട് പറയുകയായിരുന്നു. ഭാനുവും അതു തന്നെ പറഞ്ഞു. എന്ത് യക്ഷിയായിരുന്നുവെന്ന് രമ്യ ചോദിച്ചു. അവള്‍ക്ക് മൂന്ന് പാട്ട് ലഭിച്ചതു കൊണ്ട് പെര്‍ഫോം ചെയ്യാന്‍ പറ്റിയെന്നാണ് രമ്യ പറയുന്നത്. യക്ഷിയും റംസാനും തമ്മില്‍ കളിക്കുന്നതല്ലാതെ നമ്മളുടെ അടുത്ത് വന്നിരുന്നില്ലെന്നും രമ്യ പറഞ്ഞു.

റിതുവിന് പിന്നാലെ

ഒരു തവണ തന്റെ അടുത്ത് വന്ന റിതു ഇവളോ ഇവള്‍ വേണ്ട എന്നു പറഞ്ഞ് പോയെന്നും രമ്യ പറയുന്നു. തന്റെ അടുത്തും അങ്ങനെ ചെയ്തുവെന്ന് ഭാനുവും പറഞ്ഞു. എന്നിട്ട് താന്‍ റിതുവിന് പിന്നാലെ പോവുകയായിരുന്നുവെന്നാണ് ഭാനു പറയുന്നത്. ഒരു തവണ മാത്രമാണ് തന്റെ അരികില്‍ ഇരുന്ന് സംസാരിച്ചതെന്നും അപ്പോഴാണ് താന്‍ എല്ലാവരേയും ഉള്‍പ്പെടുത്തിയതെന്നും രമ്യ പറഞ്ഞു. താന്‍ മനസില്‍ കണ്ട തീം ഒരു കോളനിയുടേതായിരുന്നുവെന്നും രമ്യ പറയുന്നു.

കമന്റുകളുമായി പ്രേക്ഷകരും

വീഡിയോയ്ക്ക് കമന്റുകളുമായി പ്രേക്ഷകരുമെത്തിയിട്ടുണ്ട്. രമ്യക്ക് റിതു നെ ഇഷ്ടമേയല്ല എന്ന് പലപ്പോഴും തെളിയിച്ചു. അസൂയ ഒട്ടും ഇല്ലാത്ത രണ്ടു പേര്‍. റിതു നന്നായി തന്നെയാണ് ചെയ്തത്.പക്ഷെ പെണ്ണുങ്ങളുടെ ഇടയില്‍ യക്ഷി എത്തിയില്ല. റിതു കൂടുതലും റംസാന്റെ ഒപ്പം ആയിരുന്നു എങ്കിലും യക്ഷി ആയി റിതു തകര്‍ത്തിരുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്.

Recommended Video

അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല
ഇത് അസൂയ

ഈ പറയുന്ന രമ്യയുടെ പരിമളം എന്ന റോള്‍ എത്ര മനോഹരം ആക്കാമായിരുന്നു. ഭാനു പിന്നെ നടി അല്ല എന്ന് പറയാം.റിതു കിട്ടിയ റോള്‍ വളരെ മനോഹരം ആക്കിയിട്ടുണ്ട്. ഈ പറയുന്ന നിങ്ങള്‍ എന്ത് ചെയ്തു? പെര്‍ഫോമന്‍സ് മാത്രമല്ല ക്യാരക്റ്റര്‍ വിടാതെ തന്നെ ഫുള്‍ എന്റര്‍ടൈന്‍മെന്റ് ഉണ്ടാക്കി റിതു (ഡ്രസിങ് റൂം ഒഴിച്ചാല്‍ ). ഈ പറയുന്ന മജിസിയ മൈക് മാറ്റികൊണ്ട് നോമിനേഷന്‍ ഡിസ്സ്‌ക്കസ് ചെയ്തതല്ലേ. രമ്യ അവിടെ ഉണ്ടാര്‍ന്നോ ഇപ്പോഴാ കാണുന്നെ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X