പഴവുമായി പിന്നാലെ നടന്നിട്ടും റിതുവിനെ മൈന്റാക്കാതെ റംസാന്‍; 'ചാട്ടം എങ്ങോട്ടെന്ന്' പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് റംസാന്‍. ടാസ്‌ക്കുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാറുള്ള റംസാന് ധാരാളം ആരാധകരുണ്ട്. അതേസമയം ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ചയായ വിഷയമായിരുന്നു റംസാനും റിതു മന്ത്രയും തമ്മിലുള്ള സൗഹൃദം. ഇവര്‍ക്കിടയില്‍ പ്രണയമാണോ എന്ന സംശയം സോഷ്യല്‍ മീഡിയ ഉയര്‍ത്തിയിരുന്നു.

തട്ടത്തിന്‍ മറയത്തെ സുന്ദരിയായി രമ്യ പാണ്ഡ്യന്‍; ചിത്രങ്ങളിതാ

കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വന്നപ്പോള്‍ രാത്രി റിതു റംസാന് ആപ്പിള്‍ മുറിച്ചു നല്‍കിയ സംഭവത്തെ കുറിച്ച് ചോദിച്ചിരുന്നു. എയ്ഞ്ചല്‍-അഡോണി പോലെ മറ്റൊരു ജോഡിയായി റംസാനും റിതുവും മാറുമോ എന്ന സംശയം പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ഇവര്‍ക്കിടയില്‍ ചെറിയൊരു പിണക്കം ഉടലെടുത്തിരിക്കുകയാണ്.

അവഗണനയുമായി റംസാന്‍

മുമ്പും റംസാനും റിതുവും പിണങ്ങിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തേത് കുറച്ച് സീരിയസാണെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്. റിതു നല്‍കിയ പഴം കഴിക്കാന്‍ റംസാന്‍ വിസമ്മതിക്കുന്ന രംഗത്തില്‍ നിന്നുമാണ് തുടക്കം. റിതു എത്ര നിര്‍ബന്ധിച്ചിട്ടും റംസാന്‍ പഴം കഴിക്കാന്‍ തയ്യാറാകാതെ മാറിയിരിക്കുകയായിരുന്നു. പിടിച്ചു വലിച്ചിട്ടു പോലും റംസാന്‍ റിതുവിനെ ഗൗനിച്ചില്ല. നിനക്കെന്താ പേടിയാണോ എന്നാണ് റിതു ചോദിച്ചത്.

മറുപടിയില്ലാതെ റംസാന്‍

ഒടുവില്‍ നിന്റെ കാമുകി കാണുമോ എന്ന പേടിയാണോ എന്ന് ചോദിച്ചപ്പോഴാണ് റംസാന്‍ പഴം കഴിച്ചത്. എന്തിനാണ് എന്നോട് സംസാരിക്കാതിരിക്കുന്നതെന്ന് റിതു ചോദിക്കുന്നുണ്ട്. റംസാന്‍ കൃത്യമായ മറുപടി നല്‍കുന്നില്ല. പിന്നീട് ഇതേക്കുറിച്ച് റിതു സായിയോടും സംസാരിക്കുന്നുണ്ടായിരുന്നു. എന്തിനാണ് ഇത്ര ചെറിയ കാര്യങ്ങള്‍ക്ക് തന്നോട് മിണ്ടാതിരിക്കുന്നതെന്നാണ് റിതു ചോദിക്കുന്നത്. നിങ്ങള്‍ക്കിടയില്‍ പ്രത്യേക ബന്ധമുണ്ടെന്നായിരുന്നു സായിയുടെ ഉത്തരം.

പിണക്കത്തിന്റെ കാരണം

രാത്രി റംസാനേയും റിതുവിനേയും വിളിച്ചിരുത്തി പ്രശ്‌നം പരിഹരിക്കാന്‍ സായിയും അഡോണിയും ശ്രമിച്ചു. എന്നാല്‍ റംസാന്‍ റിതുവിനോട് കയര്‍ക്കുകയായിരുന്നു. ഒടുവില്‍ എന്നോട് നീ ഇനി സംസാരിക്കേണ്ടതില്ലെന്ന് റിതു റംസാനോട് പറയുകയായിരുന്നു. ഇതോടെ ഇരുവര്‍ക്കുമിടയിലെ പിണക്കത്തിന്റെ കാരണം തിരയുകയാണ് സോഷ്യല്‍ മീഡിയ. വീഡിയോകളുടെ കമന്റിലൂടെ പ്രേക്ഷകര്‍ തങ്ങളുടെ വിലയിരുത്തലുകള്‍ അറിയിക്കുന്നുണ്ട്.

നോമിനേഷന്‍ ഫ്രീ കാര്‍ഡ്

റംസാന്റെ കൈയ്യിലെ നോമിനേഷന്‍ ഫ്രീ കാര്‍ഡ് സ്വന്തമാക്കുകയാണ് റിതുവിന്റെ ലക്ഷ്യമെന്നാണ് പ്രേക്ഷകരുടെ വാദം. അതേസമയം ലവ് ട്രാക്ക് പേടിച്ചിട്ടാണ് റംസാന്‍ റിതുവിനെ അവഗണിക്കുന്നതെന്നും ചിലര്‍ റയുന്നു. റംസാന്റെ നോമിനേഷന്‍ ഫ്രീ കാര്‍ഡ് അടിച്ചു മാറ്റാനുള്ള റിതുവിന്റെ അടുത്ത നീക്കം. റംസാന്റെ കയ്യില്‍ നിന്ന് കാര്‍ഡ് കിട്ടാനുള്ള സ്ട്രാറ്റെജി ആണെന്ന് ആര്‍ക്കൊക്കെ മനസ്സിലായി. എയ്ഞ്ചല്‍ പോയത് റംസാന്‍ ഒരു വാണിംഗ് ആയി എടുത്തിണ്ട്. അതാണ് റിതുവിനെ അടുപ്പിക്കാത്തത്. നല്ലതാ മോനെ. അതാ നിനക്ക് നല്ലത്. റംസാന് റിതുവിന്റെ ഉള്ളിലിരിപ്പ് മനസ്സിലായി. റംസാന് മോഹന്‍ലാല്‍ വന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമോ എന്ന പേടി ഇങ്ങനെ പോകുന്ന പ്രേക്ഷകരുടെ കമന്റുകള്‍.

Recommended Video

Bigg Boss Malayalam Season 3 : ആദ്യമായി ഏറ്റുമുട്ടി ഡിംപലും സായിയും | FilmiBeat Malayalam
നോമിനേഷന്‍

ഈ ആഴ്ചയിലെ നോമിനേഷന്‍ എപ്പിസോഡായിരുന്നു ഇന്നലെ നടന്നത്. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ വോട്ടിംഗ്. മജിസിയ ഭാനു ആദ്യമായി വോട്ടിംഗില്‍ വന്നു. രമ്യയും ആദ്യമായാണ് എലിമിനേഷനെ നേരിടുന്നത്. ഈ ആഴ്ചത്തെ നോമിനേഷനില്‍ കിടിലന്‍ ഫിറോസ്, സായ് വിഷ്ണു, രമ്യാ പണിക്കര്‍,റിതു മന്ത്ര. മജ്സിയ, ഡിംപല്‍ , ഫിറോസ് - സജ്ന എന്നിവരാണ എത്തിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X