'ഇനി ഇത് ആവര്‍ത്തിച്ചാല്‍ പുറത്താക്കും'; ഫിറോസിനും സജ്‌നയ്ക്കും ബിഗ് ബോസിന്റെ താക്കീത്

പൊട്ടിത്തെറികളുടെ ദിവസമായിരുന്നു ഇന്നലെ ബിഗ് ബോസില്‍. ഫിറോസ് ഖാനുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു വാക്‌പോരിലേക്ക് കടന്നത്. നടന്‍ അനൂപ് കൃഷ്ണനും ഫിറോസും തമ്മിലുള്ള വാക്‌പോര് വലിയ പൊട്ടിത്തെറിയായും മാറി. ഫിറോസ് ഖാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും അവിടെ നടക്കുന്നത് ഇവിടെ വന്ന് പറയുന്നത് ശരിയല്ലെന്നും അനൂപ് പറഞ്ഞു. തുടര്‍ന്നായിരുന്നു ബഹളമായത്.

സെക്‌സി ലുക്കില്‍ എമി ജാക്‌സണ്‍; ഹോട്ട് ചിത്രങ്ങള്‍ കാണാം

ഭാഗ്യലക്ഷ്മിയുമായി ഫിറോസ് നടത്തിയ സംഭാഷണവും മിഷേല്‍-ഡിംപല്‍ വിഷയത്തില്‍ ഫിറോസ് നടത്തിയ ഇടപെടലുകളുമായിരുന്നു ചര്‍ച്ചയായത്. പിന്നാലെ രംഗം വഷളായി. ഇതിന് പിന്നാലെ ഫിറോസിനെ ന്യായീകരിച്ചുകൊണ്ട് ഭാര്യ സജ്‌ന എത്തി. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു സജ്‌നയുടെ പ്രതികരണം. തന്നേയും ഇക്കയേയും എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്ന് സജ്‌ന പറഞ്ഞു.

ആത്മഹത്യ ഭീഷണി

ഇതിനിടെ സജ്‌ന ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ഇതേക്കുറിച്ച് മണിക്കുട്ടനും നോബിയും ചോദിച്ചപ്പോള്‍ താന്‍ പറഞ്ഞിരിക്കാം പക്ഷെ തനിക്കത് ഓര്‍മ്മയില്ലെന്നായിരുന്നു സജ്‌നയുടെ പ്രതികരണം. ഈ സമയം സജ്‌നയുടെ അരികിലുണ്ടായിരുന്ന സന്ധ്യ മനോജും മജിസിയയും പുറത്തേക്ക് ഇറങ്ങി. ഫിറോസുമായി തകര്‍ക്കിച്ച് പുറത്തേക്ക് വന്ന അനൂപും ഭാഗ്യലക്ഷ്മിയുമെല്ലാം അവിടെ ഉണ്ടായിരുന്നു. സജ്‌ന പറഞ്ഞ കാര്യങ്ങള്‍ ഇരുവരും അവിടെ അവതരിപ്പിച്ചു.

ബിഗ് ബോസിനോട്

സജ്‌ന ആത്മഹത്യ ഭീഷണി മുഴക്കിയെന്നും ആത്മഹത്യ പ്രവണതയുള്ള ആളാണെന്നും അറിഞ്ഞതോടെ വിഷയം അനൂപ് ബിഗ് ബോസിനോട് അവതരിപ്പിച്ചു. സജ്‌ന ഭീഷണി മുഴക്കുകയാണെന്നും ഉടനെ എന്തെങ്കിലും ചെയ്യണമെന്നും തങ്ങള്‍ക്ക് റിസ്‌ക് എടുക്കാനാകില്ലെന്നും അനൂപ് ബിഗ് ബോസിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ബിഗ് ബോസ് ഫിറോസിനേയും സജ്‌നയേയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുകയായിരുന്നു.

പോകാന്‍ താല്‍പര്യമില്ല

കണ്‍ഫെഷന്‍ റൂമിലെത്തിയ ദമ്പതികളോട് ബിഗ് ബോസ് സംസാരിച്ചു. സജ്‌ന ആത്മഹത്യ ഭീഷണി മുഴക്കിയത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ബിഗ് ബോസ് അറിയിച്ചു. ഷോയില്‍ നിന്നും പുറത്തേക്ക് പോകാന്‍ ആഗ്രഹമുണ്ടോയെന്നും ബിഗ് ബോസ് ആരാഞ്ഞു. എന്നാല്‍ പുറത്ത് പോകാന്‍ താല്‍പര്യമില്ലെന്നും ക്ഷമിക്കണമെന്നുമായിരുന്നു സജ്‌നയുടെ മറുപടി. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് പോകാമെന്ന് സജ്‌ന ഫിറോസിനോട് പറഞ്ഞത് ചര്‍ച്ചയായിരുന്നു.

നിങ്ങള്‍ക്ക് നിങ്ങളുടെ വഴി

താന്‍ അറിയാതെ പറഞ്ഞു പോയതാണെന്നും ഇനി അങ്ങനെ സംഭവിക്കില്ലെന്നും ഒരുപാട് ആഗ്രഹിച്ചാണ് ബിഗ് ബോസിലെത്തിയതെന്നും സജ്‌ന പറഞ്ഞു. സജ്‌നയുടെ മാപ്പ് അംഗീകരിച്ച ബിഗ് ബോസ് വീട്ടിലെ എല്ലാവരുടേയും ജീവന്‍ പ്രധാനപ്പെട്ടതാണെന്നും സമ്മര്‍ദ്ദങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വഴി തിരഞ്ഞെടുക്കാമെന്നും അറിയിച്ചു.

ഇവിടെ തുടരണമെങ്കില്‍ ഇവിടുത്തെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ബിഗ് ബോസ് ഇരുവരേയും അറിയിച്ചു. നിങ്ങള്‍ ഈ രീതി ആവര്‍ത്തിച്ചാല്‍ വീട്ടില്‍ നിന്നും ഇനിയൊരു മുന്നറിയിപ്പില്ലാതെ തന്നെ പുറത്താക്കുകയും സ്വന്തം വീട്ടിലേക്ക് അയക്കുമെന്നും ബിഗ് ബോസ് വ്യക്തമാക്കി.

Recommended Video

Bigg Boss Malayalam : Firoz khan and sajna scolded by bigg boss
 ഒറ്റപ്പെട്ട അവസ്ഥ

സംഭവബഹുലമായ സംഭവങ്ങളായിരുന്നു ഇന്നലെ അരങ്ങേറിയത്. രാത്രി മിഷേലുമായി ഫിറോസും സജ്‌നയും നടത്തിയ ചര്‍ച്ചയും ശ്രദ്ധേയമായിരുന്നു. മിഷേല്‍ ഡിംപലിനെതിരെ നടത്തിയ ആരോപണങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ച. മിഷേലിനെ തങ്ങള്‍ നേരത്തെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും മിഷേലാണ് തങ്ങളെ ഡിംപലിനെതിരെ തിരിച്ചതെന്നുമായിരുന്നു ദമ്പതികളുടെ അവകാശവാദം.

വരും ദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഫിറോസും സജ്‌നയും ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. എന്നാല്‍ ഇതിന്റെ കാരണം ഫിറോസിന്റെ ഇടപെടലുകളാണെന്നാണ് വീട്ടിലെ മറ്റ് അംഗങ്ങളുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X