For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്, നന്മമരം വിളി കൊണ്ട് നന്മയില്ലാതാകില്ല; മനസ് തുറന്ന് കിടിലം ഫിറോസ്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു കിടിലം ഫിറോസ്. ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെ മുന്നില്‍ തന്നെയുണ്ടായിരുന്നു ഫിറോസ്. എങ്കിലും അവസാന അഞ്ചിലെത്താന്‍ ഫിറോസിന് സാധിച്ചില്ല. പക്ഷെ ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തനായ മത്സരാര്‍ത്ഥിയായി തന്നെയാകും അദ്ദേഹത്തെ പ്രേക്ഷകര്‍ വിലയിരുത്തുക.

  നിരവധി വിവാദങ്ങളും വിമര്‍ശനങ്ങളും നിറഞ്ഞതായിരുന്നു ഫിറോസിന്റെ ബിഗ് ബോസ് യാത്ര. ഇതിനിടെ കളിയാക്കലുകളും ഫിറോസിനെതിരെയുണ്ടായിരുന്നു. ഓണവില്ല്, നന്മമരം തുടങ്ങിയ ഇരട്ടപേരുകളും വിമര്‍ശകര്‍ ഫിറോസിന് നല്‍്കി. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ചും തന്റെ സ്വപ്‌നമായ ആദുരാലയത്തെക്കുറിച്ചുമെല്ലാം ഫിറോസ് മനസ് തുറക്കുകയാണ്. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഫിറോസ് മനസ് തുറന്നത്.

  Bigg Boss Malayalam

  നിങ്ങളൊക്കെ കളിയാക്കിയ ഓണവില്ല് ക്യാപ്റ്റന്‍സി വരെ ഞാന്‍ നന്മമരമായിരുന്നു. എന്നിട്ട് എനിക്ക് എന്ത് കിട്ടി? എനിക്ക് കുറേ ഇരട്ടപ്പേരുകള്‍ കിട്ടി. കുറേ വിമര്‍ശനങ്ങള്‍ കിട്ടി. നന്മയ്ക്ക് ഈ നാട്ടില്‍ കൊടുക്കുന്ന പരിഗണന വളരെ കുറവാണ്. എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതും അതാണ്. എന്റെ ക്യാപ്റ്റന്‍സിയില്‍ അവിടെ ഒരാഴ്ച അടിയുണ്ടായില്ല. അടി ഉണ്ടാകാതിരുന്നതിനാണ് പിന്നെ ഞാന്‍ അനുഭവിക്കുന്നതെന്നാണ് ഫിറോസ് ചിരിച്ചു കൊണ്ട് പറയുന്നത്.

  അപ്പോള്‍ എന്നെ അകത്ത് വിളിച്ചിട്ട് നിങ്ങള്‍ ആക്രമിച്ച് കളിക്കാന്‍ പറ്റുന്നയാളാണ്. നിങ്ങള്‍ ആക്രമിച്ച് കളിക്കണമെന്ന് പറഞ്ഞ് മോട്ടിവേഷന്‍ തന്നു. എനിക്ക് അഭിമാനിക്കാവുന്ന കാര്യം ഞാന്‍ നിങ്ങളോട് പറയാതെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ആരുടെ മാതാപിതാക്കളെയാണോ വിഷമിപ്പിച്ചത് അവരോട് ഞാന്‍ മാപ്പ് ചോദിച്ചത് കാണിക്കപ്പെടാതിരുന്നിട്ടുണ്ട്. പക്ഷെ ഞാന്‍ എന്റെ മനസാക്ഷിയ്ക്ക് ശരിയെന്ന് തോന്നിയത് ചെയ്തിട്ടുണ്ട്. ആക്രമിച്ച് കളിക്കുമെന്ന് പറഞ്ഞിട്ടാണ് കളിച്ചത്. എന്നിട്ട് ഞാനും റംസും തമ്മില്‍ അടിയായി. അപ്പോള്‍ വിളിച്ചിട്ട് പറഞ്ഞു നിങ്ങള്‍ കവല ചട്ടമ്പിമാരെ പോലെ പെരുമാറരുതെന്ന്. എനിക്കെന്റെ രണ്ട് വശങ്ങളും അതില്‍ കാണിക്കാന്‍ പറ്റി. എന്നും ഫിറോസ് പറയുന്നു.

  നന്മ മരം എന്ന് കളിയാക്കി ഒരാളെ വിളിക്കുന്നത് കൊണ്ട് ഒരാളുടെ ഉള്ളിലെ നന്മ ഇല്ലാതാകുന്നില്ല. പ്രവര്‍ത്തനങ്ങള്‍ തുടരമെന്നാണ് ഫിറോസ് പറയുന്നത്. പിന്നീട് താന്‍ ആരംഭിക്കാന്‍ പോകുന്ന അനാഥാലയത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. ആദുരാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏത് ഘട്ടത്തിലാണെന്നും ഭാവിയില്‍ എന്തായിരിക്കും എന്നും അദ്ദേഹം പറയുന്നുണ്ട്. ഒപ്പം തന്നെ വിലയിരുത്തുന്നവരോടും അദ്ദേഹത്തിന് ചിലത് പറയാനുണ്ട്.

  ഹോട്ട് ലുക്കില്‍ യുവതാരം ജാന്‍വി കപൂര്‍; ഹോട്ട് ഫോട്ടോഷൂട്ട് കാണാം

  വയനാട് മാനന്തവാടിയിലെ തവിഞ്ഞാല്‍ എന്ന ഗ്രാമത്തിലെ പായിക്കാടന്‍സ് എന്ന കുടുംബത്തിന്റെ സ്ഥലത്താണ് ചിറക് എന്ന പേരില്‍ സനാഥലയം ആരംഭിക്കുന്നത്. കാട് വെട്ടിത്തെളിച്ചു. ഇനി കെട്ടിടം ഉയരും. അവിടേക്ക് ഇരുപത് അമ്മക്കിളികളെ കൊണ്ട് വന്ന് പാര്‍പ്പിക്കും. നിങ്ങള്‍ ഇപ്പോള്‍ എന്നെ വിലയിരുത്തുന്നത് മാറ്റി വെക്കൂ, എന്നിട്ട് അഞ്ച് കൊല്ലം കഴിഞ്ഞിട്ട് നോക്കൂ. അപ്പോള്‍ മനസിലാകും ബിഗ് ബോസ് അല്ല ജീവിതമെന്നാണ് അദ്ദേഹം പറയുന്നത്.

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  ഇതൊന്നും എന്നെ ബാധിക്കില്ല. ഞാന്‍ ഇതിന്റെയൊക്കെ അപ്പുറം കടന്നിട്ടാണ് വന്നതെന്നും ഫിറോസ് കൂട്ടിച്ചേര്‍ക്കുന്നു. ആകാംഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ മണിക്കുട്ടനാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയായത്. സായ് വിഷ്ണുവായിരുന്നു റണ്ണറപ്പ്. ഡിംപല്‍ ഭാല്‍ മൂന്നാമത് എത്തിയപ്പോള്‍ റംസാന്‍ നാലാമതും അനൂപ് കൃഷ്ണന്‍ അഞ്ചാമതുമെത്തി. ആറാം സ്ഥാനത്തായിരുന്നു കിടിലം ഫിറോസ്.

  English summary
  Bigg Boss Malayalam Season 3 Contestand Kidlam Firoz Opens Up About Trolls He Faced
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X