കൊടുത്താല്‍ കൊല്ലത്തും കിട്ടും; നാളിതുവരെ ഫിറോസ് പറഞ്ഞതെല്ലാം ചോദ്യം ചെയ്ത് മത്സരാര്‍ത്ഥികള്‍, അടിയുടെ പൂരം!
ജയില്‍ നോമിനേഷന് പിന്നാലെ വന്‍ അടിയായിരുന്നു ബിഗ് ബോസ് വീട്ടിലുണ്ടായത്. എല്ലാവരേയും തനിക്കെതിരെ തിരിച്ച ശേഷം ഒറ്റപ്പെടുന്നുവെന്ന ഗെയിം കളിക്കാനാണ് പൊളി ഫിറോസ് കളിക്കുന്നതെന്ന് സായ് വിഷ്ണു മണിക്കുട്ടനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എല്ലാവരും ചേര്‍ന്ന് പൊളി ഫിറോസിനെ ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും ആരംഭിക്കുകയായിരുന്നു. വാക് പോര് നീണ്ടു പോയതോടെ ബിഗ് ബോസ് ബസര്‍ മുഴക്കി ഇടപെടുകയായിരുന്നു.
ഹോട്ട് ലുക്കില്‍ ഫഹദ് ഫാസില്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം
തിരികെ ലിവിംഗ് റൂമിലെത്തിയ മത്സരാര്‍ത്ഥികളോടായി എന്താണ് പ്രശ്‌നമെന്ന് ബിഗ് ബോസ് ആരാഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ക്യാപ്റ്റന്‍ മണിക്കുട്ടന്‍ ബിഗ് ബോസിന് വിശദീകരിച്ചു നല്‍കി. ഇതോടെ പ്രശ്‌നങ്ങള്‍ പറഞ്ഞ് പരിഹരിക്കുന്നതാണ് നല്ലതെന്ന് ബിഗ് ബോസ് മത്സാര്‍ത്ഥികളെ അറിയിച്ചു. പിന്നാലെ ഓരോരുത്തരായി മുന്നോട്ട് വരികയും തങ്ങളുടെ അഭിപ്രായം തുറന്നു പറയുകയും ചെയ്തു.

''ഇപ്പോഴുള്ള ഈ പ്രശ്‌നം മാത്രമല്ല. ഫിറോസും സജ്‌നയും സ്ഥിരം പ്രശ്‌നമാണ്. കഴിഞ്ഞ ദിവസം സജ്‌ന പറഞ്ഞു അവരുടെ ലൈഫില്‍ കയറി പറയരുതെന്ന്. ഇവര്‍ ഓരോ ദിവസവും മറ്റുളളവരുടെ പേഴ്‌സണല്‍ ലൈഫില്‍ കയറി അറ്റാക്ക് ചെയ്യുകയാണ്. സന്ധ്യ ചേച്ചിയുടെ വിവാഹത്തില്‍, റിതുവിന്റെ പ്രഫഷനില്‍, എന്റെ ജീവിതം കള്ളമാണെന്ന്, ഇവിടെ ചാരിറ്റി തട്ടിപ്പെന്നൊക്കെ പറയുന്നു. ഇവരാരാണ് ഇങ്ങനൊക്കെ പറയാന്‍. ഇവര്‍ പറയുമ്പോള്‍ ശരിയും മറ്റുള്ളവര്‍ പറയുമ്പോള്‍ തെറ്റും അതെങ്ങനെ ശരിയാകും. പിന്നെ പറയുന്നത് ധൈര്യമുണ്ടെങ്കില്‍ ആണുങ്ങളെ പോലെ കളിക്കെന്ന്. ഒരു പെണ്ണു തന്നെ പെണ്ണിന്റെ ഗെയിമിനെ ചെറുതാക്കി കാണുന്നു. ഇവരെ പുറത്താക്കണം'' എന്ന് സായ് വിഷ്ണു പറഞ്ഞു.

''ഫിറോസ് തന്നെ പറയാറുണ്ട് നിങ്ങളാരും എന്റെ എതിരാളികളല്ലെന്നും ഞാന്‍ ഒറ്റയ്ക്കാണെന്നും. അങ്ങനെ പറയരുത്. സര്‍വ്വകലാശാലയില്‍ ഫിറോസിന് ഒന്നും ചെയ്യാനില്ലാതെ വന്നപ്പോള്‍ ഫിറോസിനെ ഞങ്ങള്‍ സഹായിക്കുകയായിരുന്നു. അളിയന്‍ മനസിലാക്കേണ്ടത് ഞങ്ങള്‍ എതിരാളികളല്ല. വഴികാട്ടികളാണ്'' എന്ന് നോബിയും അഭിപ്രായപ്പെട്ടു.
''ഫിറോസ് എന്നെ പലരീതിയിലും അറ്റാക്ക് ചെയ്തപ്പോള്‍ തിരിച്ചു ചോദിക്കാത്തത് എന്തെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതിന്റെ ഉത്തരം ഫിറോസ് പുറത്തിറങ്ങുമ്പോള്‍ മനസിലാകും. ഫിറോസ് ഇന്നലേയും പറഞ്ഞു എന്റെ പ്രവര്‍ത്തികള്‍ കാരണമാണ് എന്നെ വിഷക്കടല്‍ എന്നു വിളിച്ചതെന്ന്. എനിക്കുറപ്പാണ് ഞാനിവിടെ 24 മണിക്കൂര്‍ ചെയ്യുന്ന കാര്യങ്ങള്‍ പുറത്തുള്ളവര്‍ കാണുന്നുണ്ടാകുമെന്ന്'' എന്ന് കിടിലം പറഞ്ഞു.
ജീവിതത്തില്‍ ഒരുപാട് അബ്യൂസിവായ അനുഭവങ്ങള്‍ നേരിട്ടത് സജ്‌ന ഇവിടെ പറഞ്ഞിരുന്നു. അന്ന് മുതല്‍ ഈ നിമിഷം വരെ സജ്‌നയെ ഞാന്‍ ബഹുമാനിച്ചിട്ടേയുള്ളൂ. ആ സജ്‌ന തന്റെ ഭര്‍ത്താവ് മറ്റൊരാളുടെ വ്യക്തി ജീവിതത്തിലേക്ക് കയറി ഇടപെടുമ്പോഴോ, ഒരു സ്ത്രീയെ ഓരോ പേര് വിളിച്ച് അവഹേളിക്കുമ്പോഴോ, ഇത്രയും അനുഭവങ്ങളിലൂടെ കടന്നു പോന്നൊരു സ്ത്രീയെന്ന നിലയില്‍ അതിനെ ചോദ്യം ചെയ്യാതെ മാറി നിന്ന് ചിരിക്കുന്ന അനീതി ഈ വീട്ടില്‍ നടക്കുന്നുണ്ട്. എന്നും കിടിലം ഫിറോസ് പറഞ്ഞു.

ഇത് ജനങ്ങള്‍ കാണുന്നൊരു പ്രോഗ്രാമാണ്. ബിഗ് ബോസും അത് പറയാറുണ്ട്. എന്നാല്‍ ആ ബോധ്യമില്ലാത്തെ മത്സരാര്‍ത്ഥികളാണ് ഇവര്‍. അതിനാല്‍ സായിയോടൊപ്പം ഞാനും ഇവരെ പുറത്താക്കണം എന്നാണ് അഭിപ്രായപ്പെടുന്നത് എന്ന് റംസാന്‍ പറഞ്ഞു. പൊളി ഫിറോസ് എന്ന വ്യക്തിയെ മാത്രം പറയുന്നത് കൊണ്ട് പറയുകയാണ്, സജ്‌നയും തുല്യ ഉത്തരവാദിയാണ്. പൊളി ഫിറോസിന്റേല്‍ തെറ്റു വരുമ്പോള്‍ സജ്‌ന അഭിനയിക്കും. പക്ഷെ കഴിഞ്ഞ ദിവസം സജ്‌നയുടെ മുഖംമൂടി അഴിഞ്ഞു വീണു. ഭര്‍ത്താവിന് അടിക്കാനുള്ള അധികാരമുണ്ടെന്ന് പറഞ്ഞത് മുതല്‍ സജ്‌ന അഴിഞ്ഞു വീണു. പിന്നെ ഇവരെന്താണ് പറഞ്ഞത് ഞങ്ങളുടെ വീട്ടുകാര്‍ കാണുന്ന ഷോയാണ്, ഞങ്ങളുടെ ലൈഫിനെ ബാധിക്കുമെന്ന്. ഞങ്ങളുടെ വീട്ടുകാര്‍ കാണുന്നില്ലേ. ഞങ്ങള്‍ക്ക് വേദനിക്കുന്നില്ലേ എന്ന് സായ് ചോദിച്ചു.

അങ്ങനെ ചെയ്തിട്ടില്ലെന്ന് സജ്‌ന. അടിച്ചതും പറഞ്ഞതുമൊക്കെ എല്ലാവരും കണ്ടതാണെന്ന് സായ് വിഷ്ണു പറഞ്ഞു. ഇത്ര ചെറിയ പേര് വിളിച്ചതാണോ പ്രശ്‌നമെന്ന് ചോദിച്ച സജ്‌ന ഇതിലും വലുത് നോബി ചേട്ടന്‍ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ നോബി എഴുന്നേറ്റ് വരികയായിരുന്നു. താന്‍ വിളിച്ചത് സജ്‌ന കേട്ടുവോ എന്ന് നോബി ചോദിച്ചു. പിന്നാലെ പൊളി ഫിറോസ് മറുപടി നല്‍കാനെത്തി.
ഇതിനിടെ വികാരഭരിതയായി സജ്‌ന എഴുന്നേറ്റ് വരികയും ഞങ്ങളിവിടെ നില്‍ക്കുന്നത് ഞങ്ങളുടെ യഥാര്‍ത്ഥ മുഖം പ്രേക്ഷകര്‍ കാണുന്നത് കൊണ്ടാണെന്നും പറഞ്ഞു. നോബി തെറിവിളിച്ച സംഭവമായിരുന്നു പൊളി ഫിറോസ് ചൂണ്ടിക്കാണിച്ചത്. എന്നാല്‍ താന്‍ കേട്ടിട്ടില്ലെന്ന് അനൂപ് പറഞ്ഞു. ഭാഗ്യലക്ഷ്മിയുമായുണ്ടായ വഴക്കില്‍ സജ്‌ന നടത്തിയ ഇടപെടലും ഫിറോസ് ചൂണ്ടിക്കാണിച്ചു.

പിന്നാലെ കിടിലം ഫിറോസിനെ സായ് വിഷ്ണു പെണ്ണെന്ന് വിളിച്ചുവെന്ന് പൊളി ഫിറോസ് പറഞ്ഞു. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഓപ്പണായിട്ട് ചലഞ്ച് ചെയ്യുകയാണെന്നും സായ് പറഞ്ഞു. പിന്നാലെ സന്ധ്യ തനിക്ക് പറയാനുള്ളതുമായി മുന്നോട്ട് വന്നു. സജ്‌ന തന്റെ കുടുംബം തകര്‍ക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ സംഭവമായിരുന്നു സന്ധ്യ ചൂണ്ടിക്കാണിച്ചത്. ഇവിടെ ആരും അതിന് ശ്രമിച്ചിട്ടില്ലെന്നും ഇവിടെ ഒരു കുടുംബ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ മാത്രമാണെന്നും സന്ധ്യ പറഞ്ഞു. 21 കൊല്ലമൊരു ദാമ്പത്യം കൊണ്ടു പോയ എന്നെ കുറിച്ച് പറയുമ്പോള്‍ അവിടെ നിന്ന് ചിരിക്കുകയായിരുന്നു സജ്‌ന. എന്നാല്‍ ഇക്ക ഇത് പറയരുതെന്ന് പറയാന്‍ സജ്‌ന തയ്യാറായില്ലെന്നും സന്ധ്യ പറഞ്ഞു.


Click it and Unblock the Notifications