ബിഗ് ബോസ് വോട്ടിംഗ് നില; അപ്രതീക്ഷിത കുതിപ്പ്, മുന്നിലുള്ളത് ഈ താരങ്ങള്‍!

പ്രേക്ഷകരെ ആകെ നിരാശയിലാക്കിയ സംഭവമായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3യ്ക്ക് അപ്രതീക്ഷിതമായി പൂട്ട് വീണത്. തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഷോ നിര്‍ത്തിവെക്കേണ്ടത്. ചിത്രീകരണ സംഘത്തില്‍ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതാണ് ഇത്തരമൊരു നടപടിയിലേക്ക് എത്തിച്ചത്. എന്നാല്‍ ഈ സമയം ഷോയാകട്ടെ അവസാനഘട്ടത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു. ആരാകും ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി എന്നറിയാനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍.

ചിരിച്ചങ്ങ് മയക്കുവാന്നേ! തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിന്റെ പുത്തന്‍ ചിത്രങ്ങള്‍

പക്ഷെ പ്രേക്ഷകരെ നിരാശരാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായില്ല. വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തുമെന്ന് അറിയിച്ചതോടെ ആരാധകര്‍ വീണ്ടും ആവേശത്തിലായി. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ തന്നെ തങ്ങള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് എത്തുകയും ചെയ്തതോടെ കളി വീണ്ടും സജീവമായി മാറുകയായിരുന്നു. ആരാധകരും തങ്ങളുടെ പ്രിയതാരങ്ങള്‍ക്കായി വോട്ട് ചോദിച്ചു കൊണ്ട് രംഗത്ത് എത്തുകയാണ്.

മത്സര രംഗത്തുള്ളത്

സോഷ്യല്‍ മീഡിയയിലെങ്ങും ഫാന്‍ ആര്‍മികളുടെ വോട്ടഭ്യര്‍ത്ഥനകളും പരസ്പരമുള്ള വിമര്‍ശനങ്ങളുമൊക്കെയാണ്. ഷോ നിര്‍ത്തിവെക്കേണ്ടി വരുമ്പോള്‍ ബിഗ് ബോസ് വീട്ടിലുണ്ടായിരുന്ന താരങ്ങളില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തേണ്ടത്. ഇത് പ്രകാരം ഇപ്പോള്‍ കിരീടത്തിനായി മത്സര രംഗത്തുള്ളത് മണിക്കുട്ടന്‍, സായ്, ഡിംപല്‍, നോബി, റംസാന്‍, റിതു, കിടിലം ഫിറോസ് എന്നിവരാണ്. രമ്യയും സൂര്യയുമായിരുന്നു ഒടുവിലായി ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്.

മുന്നിലുള്ള മത്സരാര്‍ത്ഥി

വോട്ടിംഗ് അവസാനിക്കാന്‍ ഇനി രണ്ട് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പുറത്തുവരുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ മുന്നിലുള്ള മത്സരാര്‍ത്ഥി മണിക്കുട്ടനാണ്. ഷോയുടെ തുടക്കം മുതല്‍ തന്നെ മണിക്കുട്ടന് ശക്തമായ ജനപിന്തുണ ലഭിച്ചിരുന്നു. താരത്തിന്റെ പിന്മാറ്റവും തിരിച്ചുവരവുമെല്ലാം ബിഗ് ബോസ് വീടിന് അകത്തും പുറത്തുമെല്ലാം വലിയ ഓളം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടക്കം മുതല്‍ തന്നെ മണിക്കുട്ടന്‍ വോട്ടിംഗില്‍ ലീഡ് ചെയ്യുന്നുണ്ട്.

തൊട്ടുപിന്നാലെ


എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്ത് സായ് വിഷ്ണു രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. ഷോയുടെ തുടക്കിലുണ്ടായിരുന്ന നെഗറ്റീവ് ഇമേജിനെ മാറ്റാന്‍ സാധിച്ചതാണ് സായ് വിഷ്ണുവിന് ഗുണമായി മാറിയിരിക്കുന്നത്. സായ് വിഷ്ണുവിന് തൊട്ടുപിന്നാലെ തന്നെയായി ഡിംപലുമുണ്ട്. നേരത്തെ തന്നെ ഷോ വിജയിക്കാനടക്കം സാധ്യതയുള്ള മത്സരാര്‍ത്ഥിയായി പലരും വിലയിരുത്തിയ താരമാണ് ഡിംപല്‍. അതേസമയം വോട്ടിംഗില്‍ ആദ്യ രണ്ടില്‍ തന്നെ ഡിംപല്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലുകള്‍ സായ് തിരുത്തുകയും ചെയ്തു.

Recommended Video

ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam
ഇവരില്‍ ഒരാളാകും

സോഷ്യല്‍ മീഡിയയിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള മൂന്ന് പേരാണ് മണിക്കുട്ടനും ഡിംപലും സായിയും. ഇവരില്‍ ഒരാളാകും വിജയിയാവുക എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇവര്‍ക്ക് പിന്നാലെയായി കിടിലം ഫിറോസ്, റംസാന്‍, അനൂപ്, റിതു മന്ത്ര, നോബി എന്നിവരും ഇടം നേടിയിരിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന വലിയ ജനപിന്തുണ നഷ്ടപ്പെടുത്തിയ താരങ്ങളാണ് നോബിയും റംസാനും. അതേസമയം അനൂപ് നല്ല നേട്ടമാണ് ബിഗ് ബോസിലൂടെ സ്വന്തമാക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X