ചെക്കന്‍ ഇപ്പോഴും നെവര്‍ എവറില്‍ നില്‍ക്കുവാണ്; റംസാനോട് ഡിംപല്‍ ആര്‍മിക്കു പറയാനുള്ളത്, കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 3 രസകരമായ രംഗങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ എപ്പിസോഡില്‍ ബിഗ് ബോസ് വീടിന് പുതിയ ക്യാപ്റ്റനെ ലഭിച്ചു. മണിക്കുട്ടന്‍, നോബി, ലക്ഷ്മി ജയന്‍ എന്നിവര്‍ തമ്മില്‍ നടന്ന മത്സരത്തില്‍ മണിക്കുട്ടനാണ് ജയിച്ചത്. ഇതോടെ സൂര്യയില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനം മണിക്കുട്ടന്‍ ഏറ്റുവാങ്ങി. പുതിയ ക്യാപ്റ്റനെ കണ്ടെത്തുന്നതിനോടൊപ്പം തന്നെ ജയിലിന്റെ കടന്നു വരവിനും കഴിഞ്ഞ ദിവസം ബിഗ് ബോസ് സാക്ഷ്യം വഹിച്ചു.

അതീവ ഗ്ലാമറസായി ഇനിയ; കിടിലന്‍ ചിത്രങ്ങള്‍ കാണാം

രണ്ടു പേരെയായിരുന്നു ജയിലില്‍ അടക്കേണ്ടിയിരുന്നത്. ഞാന്‍ പോകാം എന്ന് പറഞ്ഞ് കിടിലം ഫിറോസ് മുന്നോട്ട് വന്നു. അടുത്തയാളെ മറ്റ് മത്സരാര്‍ത്ഥികള്‍ ചേര്‍ന്നു തിരഞ്ഞെടുക്കണമായിരുന്നു. മിക്കവരും പറഞ്ഞത് സായ് വിഷ്ണുവിന്റെ പേരായിരുന്നു. ഇതോടെ ഫിറോസും സായ് വിഷ്ണുവും ജയിലില്‍ അടക്കപ്പെട്ടു. വോട്ടിങ്ങിനിടെ റംസാന്‍ നിര്‍ദ്ദേശിച്ച ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച മത്സര്‍ത്ഥിയുടെ പേര് ഡിംപല്‍ ആയിരുന്നു.

മറുപടി നല്‍കി ഡിംപല്‍

സീസണിന്റെ തുടക്കത്തില്‍ തന്നെ ഡിംപലും റംസാനും തമ്മില്‍ ഉരസിയിരുന്നു. ഡിംപലിന്റെ വസ്ത്രത്തെ കുറിച്ച് റംസാന്‍ നടത്തിയ പരാമര്‍ശത്തിന് ചുട്ടമറുപടി നല്‍കി ഡിംപല്‍ കൈയ്യടി നേടിയിരുന്നു. ഇതിന്റെ ദേഷ്യമാണ് റംസാന്‍ ഡിംപലിനോട് തീര്‍ത്തുകൊണ്ടിരിക്കുന്നതെന്നാണ് ഡിംപലിന്റെ ആരാധകര്‍ പറയുന്നത്. നേരത്തെയും റംസാന്‍ ഡിംപലിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ റംസാനോടുള്ള ഡിംപല്‍ ആര്‍മിയുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുകയാണ്.

 ഡിംപല്‍ ആര്‍മിക്കു പറയാനുള്ളത്

ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. റംസാനോട് ഡിംപല്‍ ആര്‍മിക്കു പറയാനുള്ളത് എന്ന മുഖവുരയോടെയുള്ള കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇന്നലെ മോശം പ്രകടനം നടത്തിയവര്‍ ആരെന്നു കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ റംസാന്‍ ഡിംപലിന്റെ പേര് പറയുകയുണ്ടായിരുന്നു. റംസനോട് ഡിംപല്‍ ആര്‍മിക്കു പറയാനുള്ളത് എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

 മനസ്സില്‍ ഒരു നീറ്റലായി

''നമുക്ക് ജീവിതത്തില്‍ പലരില്‍ നിന്നും മോശമായ അനുഭവങ്ങള്‍ ഉണ്ടാവാറുണ്ട് അത്തരം അനുഭവങ്ങള്‍ മനസ്സില്‍ ഒരു നീറ്റലായി കിടക്കുന്നതായി കാണാം സത്യത്തില്‍ വെറുപ്പ്, പക,വിദ്വേഷം തുടങ്ങിയ വികാരങ്ങള്‍ ഒരു വ്യക്തിയോട് വച്ച് പുലര്‍ത്തുന്ന നാം നമ്മുടെ തന്നെ ജീവിതമാണ് ദുരിതപൂര്‍ണ്ണതയില്‍ ആക്കുന്നത്.അത് സ്വയം തളര്‍ത്തുകയും വിജയ മാര്‍ഗ്ഗം ഇല്ലാതാക്കുകയും ചെയ്യും'' കുറിപ്പില്‍ പറയുന്നു.

''ഡിംപല്‍ തന്റെ ജീവിതത്തിലൂടെ സമൂഹത്തിനു കാട്ടിക്കൊടുത്തൊരു മാതൃകയുണ്ട് 'തളര്‍ത്താന്‍ പാകത്തില്‍ പ്രതിസന്ധികള്‍ നമ്മെ തേടിയെത്തിയേക്കാം. തോല്‍പ്പിക്കാനായി എതിരാളികള്‍ നിരന്നു നിന്നേക്കാം. നിരുത്സാഹപ്പെടുത്തുന്ന വാക്കുകള്‍ കാതുകളിലേക്ക് ഓടി എത്തിയേക്കാം. പ്രതിസന്ധികളില്‍ പതറരുത്'' എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

Recommended Video

Bigg Boss Malayalam Season 3 : മിഷേലിനെ പൊളിച്ചടുക്കി ഡിമ്പൽ | FilmiBeat Malayalam
 നെവര്‍ എവറില്‍

കുറിപ്പിന് കമന്റുമായി നിരവധി പേര്‍ എത്തിയിട്ടുമുണ്ട്. 'ചെക്കന്‍ നെവര്‍ എവറില്‍ തന്നെ നില്‍ക്കുവാണ്, എനിക്കു തോന്നിയത് നെവര്‍ എവര്‍ ഡയലോഗ് പറഞ്ഞത് അവനു പിടിച്ചിട്ടില്ല അതാണ് സംഭവം. അന്നുമുതല്‍ അവന്‍ പറയുന്നുണ്ട് ഒരു ദിവസം അഡോണി യോട് ഡിംപല്‍ എവിടെ 'ചത്തോ 'എന്ന് ചോദിച്ചിരുന്നു. പിന്നീട് ഫേക്ക് ആണെന്ന് പറഞ്ഞതും ഇതേ റംസാന്‍ ആണ്. ഡൗണ്‍ ആണെന്ന് പറഞ്ഞു അവന്റെ മുന്നില്‍ പോയ് പെര്‍ഫോം ചെയ്തിട്ട് അവന്‍ കണ്ടില്ലന്നു പറയുന്നു' എന്നെല്ലാമാണ് കമന്റുകള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X