അവന്റെ കഷ്ടപ്പാട് പാഷനും എന്റേത് സിംപതിയും, 29 വയസായില്ലേ വാതില്‍ വെക്കാനായില്ലേ? തുറന്നടിച്ച് ഡിംപല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തരായ മത്സരാര്‍ത്ഥികളാണ് മണിക്കുട്ടനും ഡിംപല്‍ ഭാലും. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇവര്‍ക്കിടയില്‍ നടന്ന ചര്‍ച്ച ശ്രദ്ധ നേടുകയാണ്. ഭാഗ്യലക്ഷ്മി, സായ് എന്നിവരെ കുറിച്ചും അവര്‍ അടങ്ങിയ സംഘത്തെ കുറിച്ചുമാണ് ഇരുവരും സംസാരിച്ചത്. സൂര്യയോട് മറ്റുള്ളവര്‍ പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് മണിക്കുട്ടന്‍ ഡിംപലിനോട് പറയുകയായിരുന്നു.

വൈറലായി മീര നന്ദന്റെ പുത്തന്‍ ചിത്രങ്ങള്‍; എപ്പോള്‍ മടങ്ങി വരുമെന്ന് ആരാധകര്‍

''ഇവര്‍ക്ക് നാണമില്ലേ എന്നാണ് ഞാന്‍ ചോദിക്കുന്നത്. ഇവര്‍ ആരേയും വിലയിരുത്തുന്നില്ല. മോഹന്‍ലാല്‍ സാറിനേയും ബിഗ് ബോസിനേയും ഒന്നും. ഈ പ്ലാറ്റ്‌ഫോം എനിക്ക് ഒന്നുമല്ല. ഞാനെന്റെ ആക്ടിങ് വേറെ ഇടത്ത് കാണിക്കുമെന്ന്. ഈ പ്രോഗ്രാമിനോട് അവന് പുച്ഛം. പിന്നെന്തിനാണ് ഇങ്ങോട്ട് വന്നത്. ഇങ്ങനെ ഒരാളില്‍ ആളുകള്‍ക്ക് എന്ത് താല്‍പര്യമുണ്ടാകാനാണ്. 29 വയസായിട്ട് 5000 രൂപയ്‌ക്കൊരു വാതില്‍ വെക്കാനായിട്ടില്ലെങ്കില്‍ അത് നിന്റെ പരാജയമാണ്. പറയുന്നതില്‍ നല്ല വിഷമമുണ്ട്'' ഡിംപല്‍ പറയുന്നു.

പ്രോവോക്ക് ചെയ്തു

''ഈ കൂടെ നില്‍ക്കുന്നവര്‍. സായ് എന്താ പറഞ്ഞതെന്ന് പകുതി പോലും കേട്ടിട്ടില്ല. മോഹന്‍ലാല്‍ സാര്‍ വന്ന് വലിച് കീറിയില്ലേ. തമാശയാകാം. എന്തുമാകാം. മെന്റല്‍ ടോര്‍ച്ചര്‍ ആകാം. പക്ഷെ ഇത് വേറെ ലെവല്‍ ആയിപ്പോയി. അതുകൊണ്ടാണല്ലോ അവര്‍ ഇടപെട്ടത്. അതുപോലും വിലയിരുത്തുന്നില്ല. അതുപോലെ തന്നെയാണ് സായിയുടെ കാര്യം. ചെയ്യാത്ത തെറ്റിന് എന്തിനാണ് മാപ്പ് ചോദിച്ചത്. ആദ്യം പറയുന്നു ചെയ്തിട്ടില്ല. പിന്നെ പറയുന്നു ചെയ്തു എന്ന്. രാവിലെ പ്രോവോക്ക് ചെയ്തു'' ഡിംപല്‍ വ്യക്തമാക്കി.

തെറ്റ് ചെയ്തവരല്ല

ആദ്യം പറയുന്നു ഇവിടെ ആക്ട് ചെയ്യാനല്ല വന്നതെന്ന്. പിന്നെ പറയുന്നു ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെന്ന്. തെറ്റ് ചെയ്തവരാണോ ഇന്ന് അതിനകത്ത് ഇരിക്കുന്നതെന്ന് ഡിംപല്‍ ചോദിക്കുന്നു. സൂര്യ നന്നായി പെര്‍ഫോം ചെയ്തതാണ് എന്ന് മണിക്കുട്ടന്‍ മറുപടി നല്‍കുന്നു. മിഷേല്‍ എന്റെ ടീമിലുള്ളതാണ്. ഉറക്കത്തീന്ന് നേരെ വരുന്നവളാണ്. ആ റിതുവാണ് എനിക്ക് ഒരുങ്ങണം കുളിക്കണം എന്നൊക്കെ പറയുന്നതെന്നും ഡിംപലും പറഞ്ഞു. സൂര്യ ഏറ്റവും കൂടുതല്‍ സഹായിച്ചത് ഫിറോസിനെയാണ്. ആ ഫിറോസാണ് അവളുടെ പേര് പറഞ്ഞതെന്നും മണിക്കുട്ടന്‍ ഓര്‍മ്മപ്പെടുത്തി.

തെറ്റ് തെറ്റാണെന്നും ശരി ശരിയാണെന്നും

ഇവരെന്തിനാ എല്ലാവരേയും നന്നാക്കുന്നത്. നന്നാക്കാനാണോ നമ്മള്‍ വന്നത്. തെറ്റ് തെറ്റാണെന്നും ശരി ശരിയാണെന്നും പറയണം. എനിക്ക് ഒരുപാട് ഗ്രൂമിങ് ആവശ്യമുണ്ട്. ഒരു സമൂഹത്തില്‍ പെരുമാറുന്നതിനൊരു രീതിയുണ്ട്. സമൂഹം കാണുന്നത് പോലെയാണോ പെരുമാറുന്നത്. എടി പോടി മറ്റവളെ മറിച്ചവളെ എന്നൊക്കെ വിളിക്കുന്നതാണോ ശരി. നിനക്കിട്ട് ഒരെണ്ണം കിട്ടണ്ടതായിരുന്നുവെന്ന് പറഞ്ഞത് ഞാന്‍ കേട്ടതാണ്. അതുകൊണ്ടാണ് ഞാന്‍ സായിയോട് സംസാരിക്കാന്‍ താല്‍പര്യപ്പെടാത്തത്. അവന് പോലും അറിയില്ല എന്താ പറയുന്നതെന്ന്. എല്ലാ ടാസ്‌ക്കിലും പിന്നിലാണ് ഡിംപല്‍ പറഞ്ഞു.

ഭാഗ്യലക്ഷ്മി എന്താണ് ഇങ്ങനൊക്കെ സംസാരിക്കുന്നതെന്ന് മണിക്കുട്ടന്‍ ആശങ്കപ്പെട്ടു. തുടര്‍ന്ന് ഡിംപലും ഭാഗ്യലക്ഷ്മിയെ വിമര്‍ശിച്ചു. 29 വയസുള്ളവന്‍ ഷര്‍ട്ടും പാന്റുമിട്ട് മുടിയും വളര്‍ത്തി നടക്കുന്നത് അവന്റെ പാഷന് ആണ്. എന്റെ ദേഹത്തെ പാട് എന്റെ അഭിമാനമാണ്. ഒരു തലവേദന വരുമ്പോള്‍ ഞൊണ്ടി നടക്കുന്നവരാണ് ഇവര്‍. ഞാനിങ്ങനെ നില്‍ക്കുന്നത് പോലെ നില്‍ക്കാന്‍ മറ്റാര്‍ക്കും പറ്റില്ല. ഇവരുടെ ഒക്കെ കഷ്ടപ്പാടുകള്‍ കഴിഞ്ഞു. ഞാന്‍ മരിക്കുന്നത് വരെ ഇങ്ങനെയാണ് ജീവിക്കേണ്ടത്. എന്റെ ശരീരത്തെ ഞാന്‍ കൊണ്ടു പോകുന്നത് എന്റെ മനസു കൊണ്ടാണ്. ഞാനിങ്ങനെ ജീവിക്കുന്നത് മറ്റുള്ളവര്‍ക്കൊരു പ്രചോദനമാകണമെന്ന് കരുതിയാണ് ഡിംപല്‍ പറയുന്നു.

Recommended Video

സഹതാപം കൊണ്ട് മാത്രമാണ് ഡിംപലിനെ ബിഗ് ബോസിലെടുത്തത് | FilmiBeat Malayalam
സിംപതി കളിക്കുന്നത്

ഡിംപല്‍ സിംപതി കളിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതിനെ കുറിച്ചും മണിക്കുട്ടന്‍ സൂചിപ്പിച്ചു. സിംപതി കളിക്കുന്നത് അവനാണ്. അയ്യോ എനിക്ക് വീടില്ല അയ്യോ എന്നു പറഞ്ഞ്. എന്റെ അച്ഛനും അമ്മയും നല്ല ബ്രാന്‍ഡഡ് വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഞാനുണ്ടാക്കി കൊടുക്കുന്നതാണ്. എന്റെ അച്ഛനും അമ്മയും നല്ല വസ്ത്രവും നല്ല ഷൂസും വാച്ചുമൊക്കെ ധരിക്കണമെന്നത് എന്റെ നിര്‍ബന്ധമാണ്. അത് ഞാനുറപ്പുവരുത്തുന്നതാണ്. എന്റെ വേദന, എന്റെ വേദന നിന്റെ വേദന വെറും സ്റ്റോറി എന്ന് പറയരുത് എന്നായിരുന്നു ഇതിന് ഡിംപലിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X