അവള്‍ക്ക് ഞാന്‍ വച്ചിട്ടുണ്ട്, ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങട്ടെ: ഡിംപല്‍

കൈയ്യിലൊരു ബോംബുമായാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളിലൊരാളായ മിഷേല്‍ കടന്നു വന്നത്. ആദ്യ ദിവസം തന്നെ ബിഗ് ബോസില്‍ ശക്തയായ മത്സരാര്‍ത്ഥി ഡിംപലുമായി കോര്‍ക്കാന്‍ മിഷേലിന് സാധിച്ചു. ഇതോടെ സംഭവബഹുലമായ രംഗങ്ങള്‍ക്കായിരുന്നു ബിഗ് ബോസ് സാക്ഷ്യം വഹിച്ചത്. ഇരുവരും തമ്മിലുള്ള വാക് പോര് വലിയ പൊട്ടിത്തെറിയായി മാറുകയായിരുന്നു.

നിധിയാണിവള്‍; നിധി അഗര്‍വാളിന്റെ പുതിയ ഫോട്ടോ ഷൂട്ട് കാണാം

ബിഗ് ബോസില്‍ എത്തിയ ഡിംപല്‍ തന്റെ ആത്മസുഹൃത്ത് ജൂലിയറ്റിന്റെ മരണത്തെ കുറിച്ച് പറഞ്ഞത് പ്രേക്ഷകരുടേയും മത്സരാര്‍ത്ഥികളുടേയും കണ്ണ് നനയിച്ചിരുന്നു. എന്നാല്‍ ഈ കഥയെ തന്നെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു മിഷേല്‍ ബിഗ് ബോസിലെത്തിയത്. തുടര്‍ന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ഡിംപല്‍ മിഷേലിനെതിരെ രംഗത്ത് എത്തി. വികാരഭരിതമായ രംഗങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്.

വേറെ മുഖം കാണും

ഇന്നലെയും മിഷേലും ഡിംപലും തമ്മില്‍ കോര്‍ക്കുന്നതിന് ബിഗ് ബോസ് വീട് സാക്ഷിയായി. തനിക്കൊരു സംശയം ഉണ്ടായിരുന്നു അത് ചോദിച്ചതാണെന്നായിരുന്നു മിഷേല്‍ പറഞ്ഞത്. എന്നാല്‍ മിഷേലുമായി സംസാരിക്കാന്‍ ഡിംപല്‍ കൂട്ടാക്കിയില്ല. ഇനി ഇതിനെ കുറിച്ച് സംസാരിച്ചാല്‍ എന്റെ വേറെ മുഖം കാണും, നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങട്ടെ എന്നായിരുന്നു ഡിംപല്‍ പറഞ്ഞത്.

ഡിംപലിനെതിരെ തെളിവുണ്ടെന്നു മിഷേല്‍

നിന്നെ പോലെ കുറെ എണ്ണത്തിനെ ഞാന്‍ കണ്ടിട്ടുണ്ടെന്നും ഡിംപല്‍ പറഞ്ഞു. എന്നാല്‍ ഡിംപലിനെ നാല് വര്‍ഷമായി തനിക്ക് അറിയാമെന്നും സുഹൃത്താണെന്നും അതിനാലാണ് ഈ കഥ വിശ്വസിക്കാന്‍ ബുദ്ധിമുട്ടെന്നുമായിരുന്നു മിഷേല്‍ പറഞ്ഞത്. പുറത്ത് വച്ച് നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ടെന്നും ഒത്തിരി സംസാരിച്ചിട്ടുണ്ടെന്നും മിഷേല്‍ പറഞ്ഞു. തന്റെ പക്കല്‍ ഡിംപലിനെതിരെ തെളിവുണ്ടെന്നും മിഷേല്‍ പറഞ്ഞു.

സ്‌റ്റേജിന് പുറകില്‍

എന്നാല്‍ അങ്ങനൊരു തെളിവുണ്ടെങ്കില്‍ ഒട്ടിച്ചു വച്ച് നടന്നോളാനായിരുന്നു ഡിംപല്‍ പറഞ്ഞത്. നാല് വര്‍ഷമായി ഡിംപലിനെ പരിചയമുണ്ടെന്ന് മിഷേല്‍ പറഞ്ഞപ്പോള്‍ സ്‌റ്റേജിന് പുറകില്‍ കണ്ട് പരിചയം മാത്രമേയുള്ളൂവെന്നും ഹായ് ബായില്‍ ഒതുങ്ങുന്നതാണ് ആ പരിചയമെന്നും ആ അര്‍ത്ഥത്തിലാണ് തനിക്ക് റിതുവിനേയും അറിയുന്നതെന്നും ഡിംപല്‍ പറഞ്ഞു.

പരിചയം മാത്രമേയുള്ളൂ

തന്റെ നമ്പര്‍ മിഷേലിന്റെ പക്കലുണ്ടോയെന്നും അധിക നേരം സംസാരിച്ചിട്ടുണ്ടോയെന്നും ഡിംപല്‍ ചോദിക്കുന്നുണ്ട്. താന്‍ അങ്ങനെയാണെന്നും ഷോയ്ക്കിടെ കാണുമ്പോഴുള്ള പരിചയം മാത്രമേയുള്ളൂവെന്നും സുഹൃത്തല്ലെന്നും ഡിംപല്‍ ആവര്‍ത്തിച്ചു. തുടര്‍ന്ന് ഡിംപല്‍ മിഷേലിന്റെ മുന്നില്‍ നിന്നും പുറത്തേക്ക് പോയതോടെയാണ് അവര്‍ക്കിടയിലെ തര്‍ക്കം അല്‍പ്പമൊന്ന് ശമിച്ചത്. വരും എപ്പിസോഡില്‍ ഇരുവരും വീണ്ടും കൊമ്പുകോര്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.

Recommended Video

Bigg Boss Malayalam : ഡിംബലിനെ ചതിക്കാൻ ഋതു മന്ത്ര | Filmibeat Malayalam
നിയമം ലംഘിച്ചു

ഇതിനിടെ മിഷേല്‍ ബിഗ് ബോസിലെ നിയമം ലംഘിച്ചുവെന്ന് ഡിംപല്‍ ക്യമറയിലൂടെ ആരോപിക്കുകയും ചെയ്തിരുന്നു. ''ആ കുട്ടി എന്താണ് കാണിക്കുന്നത്? നിങ്ങള്‍ എഴുതിയിട്ടില്ലേ സൈന്‍ ചെയ്തപ്പോള്‍ പുറത്തെ കാര്യങ്ങള്‍ നമ്മള്‍ ഇവിടെ സംസാരിക്കാന്‍ പാടില്ലെന്ന്. അതുകൊണ്ട് മാത്രമാണ് കേട്ടോ.എനിക്ക് റൂള്‍സ് ഒക്കെ ഫോളോ ചെയ്യുന്നത് ഇഷ്ടമാണ്. വരാന്‍ പോകുന്ന ആഴ്ചകളില്‍ പറഞ്ഞല്ല, നമുക്ക് ചെയ്തറിയാം അങ്ങോട്ടും ഇങ്ങോട്ടും'' ഡിംപല്‍ പറഞ്ഞു. മിഷേല്‍ നിയമം തെറ്റിച്ചതായി സോഷ്യല്‍ മീഡിയയിലും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X