അവള്‍ അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കിയെന്ന് ഭാനു; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, ഞെട്ടലോടെ ആരാധകര്‍!

ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ താരങ്ങള്‍ ഓരോരുത്തരായി ചെന്നൈയിലെത്തിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഫിനാലെ ചിത്രീകരണം നടക്കുന്നത്. നേരത്തെ ഷോ അപ്രതീക്ഷിതമായി നിര്‍ത്തിവെക്കേണ്ടി വന്നത് മുതല്‍ ഇനിയെന്താകും ഷോയുടെ ഭാവി എന്നറിയാനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.

എന്നാല്‍ ഇതിനിടെ ആരാധകര്‍ക്ക് നിരാശപകരുന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. നേരത്തെ ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തുക്കളായിരുന്നു മജിസിയ ഭാനുവും ഡിംപല്‍ ഭാലും. എന്നാല്‍ പുറത്ത് വന്നതിന് ശേഷം ഇരുവര്‍ക്കുമിടയിലെ ബന്ധം വഷളാവുകയായിരുന്നു. ഇതേതുടര്‍ന്ന് ഡിംപലിനെതിരെ ഭാനു പലവട്ടം രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഫിനാലെ വേദിയിലും ഡിംപലിനെതിരെ ഭാനു രംഗത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മാനസികമായി പീഡിപ്പിക്കുക

ഡിംപലിനെ ഭാനു മാനസികമായി പീഡിപ്പിക്കുകയാണെന്ന ആരോപണവുമായി ഡിംപലിന്റെ സഹോദരി തിങ്കള്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ ഭാനുവിനെതിരെയുള്ള ഡിംപലിന്റെ ഓഡിയോയും പുറത്ത് വന്നിരിക്കുകയാണ്. ഭാനുവുള്ളതിനാല്‍ താന്‍ ഫിനാലെയില്‍ പങ്കെടുക്കില്ലെന്നാണ് ഡിംപല്‍ ഓഡിയോയില്‍ പറയുന്നത്. ഭാനുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഡിംപല്‍ പറയുന്നതായി ഓഡിയോയില്‍ കേള്‍ക്കാം. വിശദമായി വായിക്കാം.

ഡിംപല്‍ പറയുന്നത്

''ഞങ്ങള്‍ വണ്ടിയിലിരിക്കുകയായിരുന്നു. ഞാന്‍ മുന്നില്‍ ഡ്രൈവറുടെ അടുത്തായിരുന്നു ഇരുന്നിരുന്നത്. രമ്യ പിന്നിലായിരുന്നു ഇരുന്നത്. അപ്പോള്‍ മജിസിയ വരികയും വാതില്‍ തുറക്കുകയും ചെയ്തു. അകത്തേക്ക് കയറുന്നതിന് മുമ്പ് അവള്‍ ചിലത് പറയുകയായിരുന്നു. അവള്‍ അവളുടെ അച്ഛനെ കൊന്നിട്ട് ടാറ്റു ഉണ്ടാക്കിയിട്ട് എന്തൊക്കെയാ പറഞ്ഞതെന്ന് അറിയില്ല. ഇത്രയുമാണ് ഞാന്‍ കേട്ടത്''. എന്നാണ് ഡിംപല്‍ പറയുന്നത്.

ഫിനാലെ ചെയ്യില്ല

ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഞാന്‍ എന്റെ പെര്‍ഫോമന്‍സ് നല്‍കും. കാരണം ക്രൂ മൊത്തം അവിടെയുണ്ട്. ഇതവരുടെ ജോലിയാണ്. അതുകൊണ്ട് ഞാന്‍ ചെയ്യും. പക്ഷെ ഇങ്ങനെ സംസാരിച്ചിട്ട് അവളവിടെ ഉണ്ടെങ്കില്‍ ഞാന്‍ ഫിനാലെ ചെയ്യില്ല. ഞാന്‍ എഫ്‌ഐആര്‍ ഇടും. രമ്യ അവിടെയുണ്ടായിരുന്നു. രമ്യ കേട്ടിട്ടുണ്ട്. സാക്ഷിയുണ്ട്. രമ്യയൊരു നല്ല മനുഷ്യനാണ്. എന്നും ഡിംപല്‍ പറയുന്നുണ്ട്. നേരത്തേ ഡിംപലിന്റേതായി മറ്റൊരു ഓഡിയോയും പുറത്ത് വന്നിരുന്നു.

Recommended Video

Bigg boss 3 Malayalam finale | FilmiBeat Malayalam
തിങ്കള്‍ ഭാനുവിനെതിരെ

ഷൂട്ട് നടക്കുന്നതിനിടെ ഭാനു തന്നെ ഫ്രോഡ് എന്നും ജൂലിയറ്റിനെ വിറ്റ് കാശാക്കി എന്നെല്ലാം പറഞ്ഞ് മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു ഈ ഓഡിയോയില്‍ ഡിംപല്‍ പറഞ്ഞിരുന്നത്. ഇത്രയും നാള്‍ താനും കുടുംബവും ഭാനുവിനെ അവഗണിക്കുകയായിരുന്നുവെന്നും എന്നാല്‍ ഇനി പറ്റില്ലെന്നും ഡിംപല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാനുവിനെതിരെ രംഗത്ത് എത്തിയത്. ഭാനുവിനെതിരെ നടപടിയെടുക്കാന്‍ ചാനലിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് തിങ്കള്‍ പറയുന്നത്.

അതേസമയം സോഷ്യല്‍ മീഡിയയിലും ഭാനുവിനെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് മജിസിയയും ലക്ഷ്മി ജയനും ലൈവില്‍ എത്തുകയും ചെയ്തിട്ടുണ്ട്. അപ്രതീക്ഷിത സംഭവങ്ങളെ തുടര്‍ന്ന് ഡിംപല്‍ ഫിനാലെയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ആശങ്ക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X