നാട്ടിലെത്തിയ ഡിംപല്‍ ആദ്യം പോയത് അവിടേയ്ക്ക്; മജിസിയയ്ക്കുള്ള മുഖമടച്ച മറുപടിയോ?
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഡിംപല്‍ ഭാല്‍. ഇതിന് മുമ്പ് ഡിംപല്‍ എന്ന പേര് മലയാളികളില്‍ ഭൂരിപക്ഷത്തിനും അറിയില്ലായിരുന്നു. എന്നാല്‍ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്ന ആദ്യ ആഴ്ച മുതല്‍ തന്നെ ബിഗ് ബോസ് ഷോയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു ഡിംപല്‍ ഭാല്‍. ഡോണ്ട് കമന്റ് ഓണ്‍ കോസ്റ്റിയും എന്ന ഡിംപലിന്റെ വാക്കുകള്‍ ആയിരുന്നു ആദ്യ ആഴ്ചയിലെ ട്രെന്റിംഗ് നിമിഷം എന്ന് ഉറപ്പിച്ചു പറയാം.
തുടക്കത്തില്‍ തന്നെ താനൊരു തീപ്പൊരിയാണെന്ന് കാണിച്ചു തന്ന ഡിംപല്‍ മലയാളികളുടെ മനസിലേക്ക് കടന്നത് തന്റെ സുഹൃത്ത് ജൂലിയറ്റിനെക്കുറിച്ചുള്ള വാക്കുകളിലൂടെയായിരുന്നു. ഡിംപലിന്റേയും ജൂലിയറ്റിന്റേയും കഥ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. ജൂലിയറ്റിന്റെ വീട്ടില്‍ പോയതിന്റേയും തന്റെ കൈയ്യിലെ ജൂലിയറ്റ് എന്ന ഡിംപലിന്റെ ടാറ്റുവിന്റേയുമെല്ലാം ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

എന്നാല്‍ ഡിംപലിന്റെ വാക്കുകള്‍ വലിയ തോതില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ബിഗ് ബോസ് വീടിന് അകത്തും പുറത്തുമെല്ലാം ഡിംപല്‍ പറയുന്നത് നുണകളാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട ഡിംപലിന്റെ കരച്ചില്‍ ഷോയുടെ പ്രേക്ഷകരാരും മറന്നിട്ടുണ്ടാകില്ല. എന്തിരുന്നാലും തന്നെ വിമര്‍ശിച്ചവര്‍ക്കും സംശയിച്ചവര്‍ക്കും മറുപടി നല്‍കാന്‍ ഡിംപലിന് സാധിച്ചു. ഇതോടെ ഡിംപല്‍ എന്ന മത്സരരാര്‍ത്ഥി ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ശക്തയും ജനപ്രീയയുമായ മത്സരാര്‍ത്ഥിയായി മാറുകയായിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഫിനാലെ വരെ എത്തിയിരിക്കുകയാണ് ഡിംപല്‍. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മൂന്നാം സ്ഥാനക്കാരിയുമാണ് ഡിംപല്‍. തന്റെ പേരിനൊപ്പം എന്നും ജൂലിയറ്റിനേയും ആളുകള്‍ ഓര്‍ക്കണം എന്ന ഡിംപലിന്റെ വാക്കുകള്‍ ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. ഇല്ലെങ്കില്‍ ഒരിക്ക്ല്‍ കൂടി അവരെ അത് ഓര്‍മ്മിപ്പിക്കുകയാണ് ഡിംപല്‍ പങ്കുവച്ച ചിത്രങ്ങള്‍. ഫിനാലെയ്ക്ക് ശേഷം നാട്ടിലെത്തിയ ഡിംപല്‍ ആദ്യം കാണാനെത്തിയത് ജൂലിയറ്റിന്റെ അമ്മയേയേും അച്ഛനേയും സഹോദരനേയുമായിരുന്നു. മൂന്ന് പേര്‍ക്കുമൊപ്പമുള്ള ചിത്രം താരം പങ്കുവച്ചിട്ടുണ്ട്. തന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
Recommended Video

നേരത്തെ ഡിംപലിനെതിരെ ജൂലിയറ്റിന്റെ മരണത്തെ പോലും വിറ്റ് വോട്ടാക്കിയവള്‍ എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിഗ് ബോസ് വീട്ടിലെ സുഹൃത്തായിരുന്ന, പിന്നീട് പിണക്കത്തിലായ മജിസിയ ഭാനുവും ഡിംപലിനെതിരെ ആരോപണം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഡിംപല്‍ പങ്കുവച്ച ചിത്രങ്ങള്‍ ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഫിനാലെയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഓഗസ്റ്റ് ഒന്നിനാണ് ഫിനാലെയുടെ സംപ്രേക്ഷണം. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കുട്ടന്‍ ആണ് വിജയി. സായ് വിഷ്ണു രണ്ടാമത് എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Click it and Unblock the Notifications











