എല്ലാം തീരുമാനിച്ച് വച്ചേക്കുവാണ്; കിടിലന്റെ 'ഫൈനല്‍ ഫൈവ്' മറ്റുള്ളവരോട് വെളിപ്പെടുത്തി ഡിംപല്‍

ബിഗ് ബോസ് വീട്ടില്‍ ഇന്നലെ അടിയുണ്ടാക്കിയത് ഡിംപലും കിടിലം ഫിറോസുമായിരുന്നു. ബിഗ് ബോസ് നല്‍കിയ സ്‌പോണ്‍സേര്‍ഡ് ടാസ്‌ക്കില്‍ നിന്നുമായിരുന്നു അടിയുടെ തുടക്കം. ആ അടി പിന്നീട് ബെഡ് റൂമിലേക്കും വ്യാപിക്കുകയായിരുന്നു. സ്‌പോണ്‍സേര്‍ഡ് ടാസ്‌ക്കില്‍ കിടിലം ഫിറോസ് നടത്തിയ ജഡ്ജ്‌മെന്റ് ശരിയായില്ലെന്ന് ആരോപിച്ചു കൊണ്ട് ഡിംപല്‍ രംഗത്ത് എത്തുകയായിരുന്നു.

കൂട്ടുകാരനൊപ്പം ജാന്‍വിയുടെ അവധി ആഘോഷം; ചിത്രങ്ങള്‍

താന്‍ ഫാഷന്‍ രംഗത്തുള്ളതാണെന്നും അതിനാല്‍ തനിക്ക് മനസിലാകുമെന്നും ഡിംപല്‍ പറഞ്ഞു. കിടിലം ഫിറോസ് ചെയ്തത് ചീപ്പ് ആണെന്നും ഡിംപല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്ത് കിടിലം രംഗത്ത് എത്തുകയായിരുന്നു. തന്നെ ചീപ്പ് എന്നു വിളിച്ച് അവഹേളിച്ചുവെന്നും അത് നിയമത്തിന് എതിരാണെന്നുമായിരുന്നു കിടലത്തിന്റെ വാദം. തനിക്ക് ഈ വിഷയത്തില്‍ ധാരണയില്ലെന്ന് പറഞ്ഞതും ശരിയല്ലെന്ന് കിടിലം ഫിറോസ് വ്യക്തമാക്കി.

വലിയ അടിയായി മാറി

ഇത് പിന്നീട് വലിയ അടിയായി മാറുകയായിരുന്നു. അടിക്കൊടുവില്‍ ഡിംപല്‍ ബാത്ത് റൂമിലേക്ക് പോവുകയും കരയുകയുമായിരുന്നു. തുടര്‍ന്ന് ഡിംപലിന് അരികിലെത്തിയ മണിക്കുട്ടന്‍, രമ്യ, അഡോണി, റംസാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് താരത്തെ ആശ്വസിപ്പിച്ചത്.

ഇതിനിടെ കിടിലം ഫിറോസ് നേരത്തെ പറഞ്ഞ നമ്മള്‍ അഞ്ചു പേരാണ് ഫൈനലിലുണ്ടാവുക, അതിനാല്‍ നമ്മള്‍ ഒരുമിച്ച് നിക്കണമെന്നും പറഞ്ഞ സംഭവം ഡിംപല്‍ എടുത്തിടുകയും ചെയ്തു. നേരത്തെ മണിക്കുട്ടനോയും ഡിംപലിനോടും ഇക്കാര്യം കിടിലം ഫിറോസ് സംസാരിച്ചിരുന്നു.

നിങ്ങളോട് പറയാന്‍ പോലും പറ്റില്ല

എനിക്ക് ബിഗ് ബോസിനോട് സംസാരിക്കണം. ഓരോ ആള്‍ക്കാരെ കുറിച്ച് ഇയാള്‍ എന്തൊക്കെയാണ് പറയുന്നതെന്ന് അറിയുമോ എനിക്ക് നിങ്ങളോട് പറയാന്‍ പോലും പറ്റില്ല. എന്നിട്ട് പിന്നേയും അവരുടെ കൂടെയിരുന്ന് ചിരിക്കമ്പോള്‍ അത് അണ്‍റിയല്‍ ആണ്. ഇരുട്ടത്ത് സംസാരിക്കുന്നതും ഒരു മൂലയിലിരുന്ന് സംസാരിക്കുന്നതും ജനങ്ങള്‍ കാണുന്നുണ്ട്. അല്ലാതെ സ്‌റ്റേജില്‍ വന്ന് നിന്ന് സംസാരിക്കുന്നത് മാത്രമല്ല. ഡിംപല്‍ പറയുന്നു.

എന്റെ വീടിന്റെ കളര്‍ എന്നോട് പറഞ്ഞു

എനിക്ക് ഈ ഗെയിം അറിയില്ല. ഫ്രെയിം ടോക്ക് എന്നോടോ. എന്നെ കുറിച്ച് ഫുള്‍ അരച്ച് കലക്കി കുടിച്ചിട്ടാണ് അയാള്‍ വന്നേക്കുന്നത്. എന്റെ വീടിന്റെ കളര്‍ എന്താണെന്ന് എന്നോട് പറഞ്ഞു തരികയാണ്. എന്തുമാത്രം പഠിച്ചിട്ടുണ്ട്. നിങ്ങളുടെ കൂടെയൊക്കെ ഇരുന്ന് അഭിനയിക്കുകയാണ്. അയാള്‍ പ്ലാന്‍ ചെയ്യുകയാണ് ആരൊക്കെയായിരിക്കും ഫൈനല്‍ ഫൈവിലുണ്ടാകണമെന്ന് ഡിംപല്‍ പറഞ്ഞു. മണിക്കുട്ടന്‍, ഡിംപല്‍, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, റംസാന്‍ എന്നിവര്‍ ഫൈനലിലുണ്ടാകുമെന്നായിരുന്നു കിടിലം പറഞ്ഞത്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
ശരിയുണ്ടെങ്കില്‍ ജനങ്ങള്‍  വിശ്വസിക്കും

അങ്ങനെയൊന്നുമില്ല. പുള്ളി ചുമ്മാ പറഞ്ഞെന്നേയുള്ളൂവെന്ന് മണിക്കുട്ടന്‍ ഇതിന് മറുപടി നല്‍കി. അതെയെന്ന് റംസാനും പറഞ്ഞു. ഓരോരുത്തര്‍ക്കും ഓരോ ഗെയിം പ്ലാനുണ്ടാകാം എന്നും റംസാന്‍ പറഞ്ഞു. ഇതും ആളുകള്‍ കാണുന്നുണ്ടാകില്ലേ എന്ന് ഡിംപല്‍ ചോദിച്ചപ്പോള്‍ എല്ലാം എല്ലാവരും കാണുന്നുണ്ടാകുമെന്ന് റംസാനും രമ്യയും മണിക്കുട്ടനും പറഞ്ഞു. അതിനെ കുറിച്ച് ആലോചിച്ച് ടെന്‍ഷന്‍ ആകണ്ട. നമ്മുടെ ഭാഗത്ത് ശരിയുണ്ടെങ്കില്‍ ജനങ്ങള്‍ നമ്മളെ വിശ്വസിക്കുമെന്നും റംസാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X