ഡിംപലിനെ ബിഗ് ബോസിലെടുത്തത് സിംപതി കൊണ്ടെന്ന് ഭാഗ്യലക്ഷ്മി; സിംപതി ചോറ് തരുമോ എന്ന് ഡിംപല്‍!

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ പ്രധാന മത്സരാര്‍ത്ഥികളില്‍ പ്രധാനിയാണ് ഡിംപല്‍ ഭാല്‍. തന്റെ അതിജീവന ജീവിതത്തിന്റെ കഥ പറഞ്ഞ് ഡിംപല്‍ ധാരാളം പേരുടെ കൈയ്യടിയും പ്രശംസയും നേടിയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുമ്പോഴും ബിഗ് ബോസില്‍ എല്ലാവര്‍ക്കുമൊപ്പം കട്ടയ്ക്ക് നില്‍ക്കാന്‍ ഡിംപലുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്നെ കുറിച്ചൊരാള്‍ പറഞ്ഞതിനെ കുറിച്ച് ഡിംപല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

എന്തൊരു കരിഷ്മ ആണ് കിടിലന്‍ ചിത്രങ്ങളുമായി കരിഷ്മ ശര്‍മ

തന്നെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞതിനെ കുറിച്ചാണ് ഡിംപല്‍ പ്രതികരിച്ചത്. അനൂപ്, കിടിലം ഫിറോസ്, മജ്‌സിയ ഭാനു എന്നിവരോടായിരുന്നു ഡിംപല്‍ മനസ് തുറന്നത്. തന്നെ ബിഗ് ബോസിലെടുത്തത് സിംപതിയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞുവെന്നാണ് ഡിംപല്‍ പറഞ്ഞത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ വളരെ ചീപ്പ് ആണെന്നാണ് ഡിംപല്‍ പറയുന്നത്. ഡിംപലിനെ ബിഗ് ബോസിലെടുത്തത് സിംപതി കൊണ്ടാണെന്ന് ഭാഗ്യലക്ഷ്മി മണിക്കുട്ടനോട് പറഞ്ഞുവെന്നാണ് ഡിംപല്‍ പറയുന്നത്. അത് മജ്‌സിയയും അംഗീകരിക്കുന്നുണ്ട്.

മാര്‍ക്ക് അല്ല മനുഷ്യരെ നിര്‍വചിക്കുന്നത്

എനിക്ക് അത് കേട്ടിട്ട് വളരെ ചീപ്പ് ആയിട്ടു തോന്നി. ഞാന്‍ കൊണ്ടുവന്നതെല്ലാം ചെറിയ ടോപ്പുകള്‍ ആണ്. എന്റെ മാര്‍ക്ക് കാണിക്കാന്‍ വേണ്ടി. കാരണം ആളുകള്‍ക്ക് അതൊരു സന്ദേശം ആകുമെന്ന് തോന്നി. സ്‌ട്രെച്ച് മാര്‍ക്ക് അല്ല മനുഷ്യരെ നിര്‍വചിക്കുന്നത് എന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഡിംപല്‍ പറഞ്ഞു. വൈകാരികമായിരുന്നു ഡിംപലിന്റെ വാക്കുകള്‍.

ഷോ ഓഫിനുവേണ്ടിയല്ല

താന്‍ അങ്ങനെ ചെയ്യുന്നത് ഷോ ഓഫിനുവേണ്ടിയല്ല. മുഖത്ത് ഒരു മാര്‍ക്ക് വന്നാല്‍ വരെ പെണ്‍കുട്ടികള്‍ക്ക് കല്യാണം മുടങ്ങിപ്പോവാറുണ്ട്. എന്റെ ഒരു കൂട്ടുകാരിയുടെ വിവാഹം മൂന്ന് തവണ മുടങ്ങിപ്പോയി ഒരു സ്‌ട്രെച്ച് മാര്‍ക്ക് ഉണ്ടെന്നു പറഞ്ഞ്. എനിക്ക് അത് കേട്ട് ഭയങ്കര സങ്കടം തോന്നിയിരുന്നു. ഞാന്‍ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് ഇവര്‍ പറയുന്നത്.

സിംപതി  വീട്ടിലേക്കുള്ള ചോറ് തരുമോ?

എന്റെ ജീവിതത്തിന്റെ പ്രചോദനമാണ് അത്. ഇത് എനിക്ക് എങ്ങനെ സിംപതി തരുമെന്ന് പറ. സിംപതി എന്റെ വീട്ടിലേക്കുള്ള ചോറ് തരുമോ? എന്ന് ഡിംപല്‍ ചോദിക്കുന്നു. അതോ കടമൊക്കെ തീര്‍ത്തു തരുമോ? സിംപതി കൊണ്ടല്ല ഞാന്‍ ട്രാക്കില്‍ ഓടിയത്. സിംപതി കൊണ്ടല്ല ഞാന്‍ ഇത്രയും കാലം കഷ്ടപ്പെട്ട് ജീവിച്ചത്. ഒന്നുമില്ലെലും ഇവര്‍ക്ക് എത്ര വയസുണ്ട്? എന്റെ അമ്മയുടെ പ്രായമുണ്ട് എന്നും ഭാഗ്യലക്ഷ്മിയെ കുറിച്ച് ഡിംപല്‍ പറയുന്നു.

ഈ പാതി തളര്‍ന്ന ശരീരം വച്ചിട്ട് ഞാന്‍ ഓടിനടക്കുന്നതിന്റെ പകുതി ആരും ഓടിനടക്കുന്നില്ലല്ലോ. വേദന ദൈവം എല്ലാവര്‍ക്കും കൊടുക്കും. പക്ഷേ മറ്റുള്ളവരുടെ വേദന മനസിലാക്കാനുള്ള മനസ് എത് ചിലര്‍ക്കേ കൊടുക്കൂ. അതില്‍ ഒരാളായിപ്പോയി ഞാന്‍ എന്നും ഡിംപല്‍ പറയുന്നു. ഇങ്ങനെ ആണെങ്കില്‍ നാളെ മുതല്‍ താന്‍ ക്രോപ്പ് ടോപ്പ് ഇട്ട് നടക്കുമെന്നും ഡിംപല്‍ പറയുന്നുണ്ട്.

Recommended Video

Bigg Boss Malayalam : Bhagyalakshmi's pathetic performence
പ്രായത്തെ ബഹുമാനിക്കുന്നു

ഭാനുവും ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ സംസാരിക്കുന്നുണ്ട്. ഡിംപലിന്റെ പുറത്തെ പാടിലൊന്ന് തൊട്ട് നോക്കണം അവരെന്ന് ഭാനു പറയുന്നു. എന്നാല്‍ ഭാഗ്യലക്ഷ്മിയോട് നേരിട്ട് സംസാരിച്ചു കൂടെ എന്ന് ഫിറോസ് ഡിംപലിനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ അതിന് താല്‍പര്യമില്ലെന്നും താന്‍ അവരുടെ പ്രായത്തെ ബഹുമാനിക്കുന്നുണ്ടെന്നും ഡിംപല്‍ പറയുന്നു. അവരും തന്നെപ്പോലെ കുട്ടിക്കാലത്ത് കഷ്ടപ്പാടുകള്‍ അനുഭവിച്ചവരാണ്. അതിനാല്‍ അവരുടെ വേദന താന്‍ മനസിലാക്കുന്നുണ്ടെന്നും ഡിംപല്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X