'തുടങ്ങി വച്ചത് തീര്‍ക്കാതെ എങ്ങനെ പോകും'; കാത്തിരിപ്പിന് വിരാമം, ഡിംപല്‍ തിരികെ എത്തി!

കാത്തിരിപ്പുകള്‍ക്ക് വിരാമം. ആരാധകര്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്ന തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച് ബിഗ് ബോസ് വീട്. കഴിഞ്ഞ ദിവസം പ്രൊമോ വീഡിയോ വന്നപ്പോള്‍ മുതല്‍ ആരാധകര്‍ ഡിംപലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. മത്സരാര്‍ത്ഥികളെ എല്ലാവരേയും വിളിച്ചിരുത്തിയ ശേഷമായിരുന്നു ഡിംപല്‍ തിരികെ വരുന്ന വിവരം ബിഗ് ബോസ് അറിയിച്ചത്. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോയെന്ന് ചോദിക്കുകയും ചെയ്തു.

ഹോട്ട് ഫോട്ടോഷൂട്ടുമായി കരിഷ്മ കോട്ടക് എന്തൊരു കരിഷ്മ!

പാട്ടിന്റെ അകമ്പടിയോടെയായിരുന്നു ഡിംപല്‍ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നത്. കൈയ്യടിച്ചും കെട്ടിപ്പിടിച്ചുമാണ് ഡിംപലിനെ മറ്റുള്ളവര്‍ സ്വീകരിച്ചത്. നിറകണ്ണുകളോടെയായിരുന്നു ഡിംപലിനെ മണിക്കുട്ടന്‍ സ്വീകരിച്ചത്. ഇരുവരും കെട്ടിപിടിച്ചും കൈകള്‍ കോര്‍ത്തുപിടിച്ചുമാണ് സംസാരിച്ചത്. പിന്നാലെ ക്യാമറയ്ക്ക് മുന്നിലെത്തി ബിഗ് ബോസിനോട് നന്ദി പറയാനും മണിക്കുട്ടന്‍ മറന്നില്ല.

ഡിംപലിന്റെ തിരിച്ചുവരവ്

ഇന്നു രാവിലത്തെ മോണിംഗ് ആക്ടിവിറ്റിയിലും മണിക്കുട്ടന്‍ ഡിംപലിനെ കുറിച്ച് സംസാരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഡിംപലിന്റെ തിരിച്ചുവരവ് മണിക്കുട്ടന് ഏറെ സന്തോഷമുണ്ടാക്കുന്നതായിരുന്നു. മത്സരാര്‍ത്ഥികളെല്ലാം ഡിംപലിനോട് വീട്ടിലെ കാര്യങ്ങള്‍ ചോദിക്കുകയും ബിഗ് ബോസ് വീട്ടില്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയുമൊക്കെ ചെയ്തു.

ഇട്ടിട്ട് പോകാന്‍ പറ്റില്ല

മാസ് ഡയലോഗുകള്‍ അടിച്ചായിരുന്നു ഡിംപല്‍ ബിഗ് ബോസ് വീട്ടിലേക്ക് കയറിയത് തന്നെ. ഇടയ്ക്ക് വച്ച് ഇട്ടിട്ട് പോകാന്‍ പറ്റില്ല. തുടങ്ങി വച്ചത് തീര്‍ത്തിട്ട് വേണ്ടേ പേകാന്‍ എന്നായിരുന്നു ഡിംപല്‍ പറഞ്ഞത്. പിന്നീട് ഡിംപലും മണിക്കുട്ടനും ഒരുമിച്ചിരുന്ന് പരസ്പരം മനസ് തുറന്നു. തന്റെ പപ്പയെ കുറിച്ചും മറ്റും ഡിംപല്‍ മണിക്കുട്ടനോട് മനസ് തുറന്നു. പപ്പയുടെ ആഗ്രഹം പൂര്‍ത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഡിംപല്‍ പറഞ്ഞു.

സന്തോഷത്തേക്കാള്‍ കണ്ടത് ടെന്‍ഷന്‍

അതേസമയം തന്നെ കണ്ടതും മറ്റുള്ളവരെ മുഖത്ത് സന്തോഷത്തേക്കാള്‍ കണ്ടത് ടെന്‍ഷന്‍ ആണെന്നും ഡിംപല്‍ മണിക്കുട്ടനോട് പറഞ്ഞു. അത് ശരിയാണെന്ന് മണിക്കുട്ടനും പറഞ്ഞു. ഇവിടെ എന്തൊക്കെ രീതിയില്‍ സംസാരിക്കാറുണ്ടെന്ന് പറഞ്ഞ മണിക്കുട്ടന്‍ രമ്യയുമായുണ്ടായ പ്രശ്‌നത്തെ കുറിച്ച് പരാമര്‍ശിച്ചു. ഈ സമയമത്രയും മറ്റുള്ളവര്‍ ചര്‍ച്ച ചെയ്തിരുന്നത് ഡിംപലിന്റെ തിരിച്ചുവരവിനെ കുറിച്ചായിരുന്നു. പുറത്തു നിന്നും ഷോ കണ്ടിട്ടാകില്ലേ ഡിംപല്‍ വന്നതെന്നായിരുന്നു സൂര്യ പങ്കുവച്ച ആശങ്ക.

അടുത്ത ക്യാപ്റ്റന്‍

അതേസമയം ബിഗ് ബോസ് വീട്ടിലെ അടുത്ത ക്യാപ്റ്റനെ കണ്ടെത്താനുള്ള നോമിനേഷനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. മൂന്നു പേരെയായിരുന്നു നിര്‍ദ്ദേശിക്കേണ്ടത്. ഇത് പ്രകാരം നടന്ന വോട്ടിംഗില്‍ നോബി, കിടിലം ഫിറോസ്, റംസാന്‍, സൂര്യ, മണിക്കുട്ടന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ വോട്ട് ലഭിച്ചത്. ടൈ ആയതോടെ വീണ്ടും വോട്ടിംഗ് നടന്നു. ഇതോടെ റംസാന്‍, നോബി, മണിക്കുട്ടന്‍ എന്നിവര്‍ ക്യാപ്റ്റന്‍സിക്കായി തിരഞ്ഞെടുക്കപ്പെട്ടു. ആരാണ് ക്യാപ്റ്റന്‍ എന്ന് നാളെ കണ്ടെത്തും. ഡിംപലിന്റെ വരവോടെ ബിഗ് ബോസ് വീട്ടിലെ ഗെയിം പ്ലാനുകളെല്ലാം മാറിമറയുമെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X