റംസാനെ ജയിലിലേക്ക് അയക്കരുത്, പകരം ഞാന്‍ പോകാം; ബിഗ് ബോസിനോട് അപേക്ഷിച്ച് ഡിംപല്‍
ആവേശം നിറഞ്ഞ വീക്കിലി ടാസ്‌ക്കിന് ശേഷം ക്യാപ്റ്റന്‍സിക്കായി മത്സരിക്കാനായുള്ള മൂന്ന് പേരേയും ജയിലില്‍ പോകാനുള്ള രണ്ട് പേരേയും കണ്ടെത്തിയ എപ്പിസോഡായിരുന്നു ഇന്നലെ ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ കണ്ടത്. ഇതുവരെയുള്ള നോമിനേഷനുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ ക്യാപ്റ്റന്‍സി നോമിനേഷും ജയില്‍ നോമിനേഷനുമെന്ന് നിസ്സംശയം പറയാം.
അവധിക്കാലം ആഘോഷമാക്കി ശ്രിയയും ഭർത്താവും ചിത്രങ്ങള്‍ കാണാം
മത്സരാര്‍ത്ഥികള്‍ പരസ്പരമുള്ള ദേഷ്യവും ഗെയിം സ്ട്രാറ്റജിയുമെല്ലാം മറന്ന് അര്‍ഹരായവരെ തന്നെയാണ് ക്യാപ്റ്റന്‍സിക്കായി തിരഞ്ഞെടുത്തതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ബിഗ് ബോസ് വീട്ടില്‍ സ്ഥിരമായി അടിയുണ്ടാക്കുന്ന ഡിംപലും സായിയും പരസ്പരം ക്യാപ്റ്റന്‍സിക്കായി നോമിനേറ്റ് ചെയ്തത് മുതല്‍ ഫിറോസ് സജ്‌ന ദമ്പതികളെ തിരഞ്ഞെടുത്തത് വരെ ക്യാപ്റ്റന്‍സിയിലെ നല്ല മുഹൂര്‍ത്തങ്ങളായിരുന്നു.

അതേസമയം ജയിലില്‍ പോകാന്‍ സ്വയം തയ്യാറായി റംസാനും നോബിയും കടന്നു വന്നതും രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു. ഇതോടെ പിന്നെ അരങ്ങേറിയത് രസകരമായ നിമിഷങ്ങളായിരുന്നു. കളിയും ചിരിയുമായാണ് ജയില്‍ നോമിനേഷന്‍ കഴിഞ്ഞു പോയത്. എ്ന്നാല്‍ പിന്നീട് റംസാനെ ജയിലില്‍ അയക്കരുതെന്ന അപേക്ഷയുമായി ഡിംപല്‍ ബിഗ് ബോസിന് മുമ്പെത്തി. നേരത്തെ ഭാഗ്യലക്ഷ്മിയോടും ഡിംപല്‍ ഇത് പറഞ്ഞിരുന്നു. റംസാനെക്കാള്‍ പോയന്റ് കുറവ് തനിക്കാണെന്നും റംസാന്‍ നന്നായി പെര്‍ഫോം ചെയ്തിരുന്നുവെന്നുമാണ് ഡിംപല്‍ പറയുന്നത്.

''എങ്ങനെയാണ് ഇവിടെ അപേക്ഷിക്കേണ്ടത് എന്നെനിക്കറിയില്ല. ശരിയായ കാര്യമാണ് ഇവിടെ നടക്കേണ്ടത്. ഏത് തീരുമാനവും മാറ്റാനുള്ള അധികാരം ബിഗ് ബോസിനുണ്ട്. എന്റെ പെര്‍ഫോമന്‍സ് റംസാന്റെ പെര്‍ഫോമന്‍സിനേക്കാള്‍ നല്ലതായിരുന്നില്ല. എന്റെ മാര്‍ക്ക് റംസാനേക്കാള്‍ കുറവാണ്. ഞാന്‍ സ്വമേധയാ സന്തോഷത്തോടെ തന്നെ എനിക്ക് ലഭിച്ച് സ്ഥാനം വേണ്ടെന്ന് വെക്കാനും ജയിലില്‍ പോകാനും തയ്യാറാണ്''. ഡിംപല്‍ പറയുന്നു.

'ഇനി ഇത് എക്‌സ്‌ചേഞ്ച് ചെയ്ത് റംസാന് കൊടുക്കണമെങ്കില്‍ ഞാന്‍ അതിനും റെഡിയാണ്. ചെയ്യുന്നതില്‍ ന്യായമുണ്ടായിരിക്കണം, നീതിയുണ്ടായിരിക്കണം. മാര്‍ക്കും പെര്‍ഫോമന്‍സും താരതമ്യം ചെയ്തു നോക്കിയാല്‍ ഞാന്‍ റംസാന്റെ പിന്നിലാണ്. ഞാന്‍ സ്വമേധയാ തന്നെ ജയിലില്‍ പോകാന്‍ റെഡിയാണ്. എന്റേതൊരു അപേക്ഷയാണ്. നീതിയുണ്ടാകണം എന്നാണ്. ദയവ് ചെയ്ത് ഇത് കേള്‍ക്കണം'. ഡിംപല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡിംപലിന്റെ അപേക്ഷയ്ക്ക് പിന്നാലെ ബിഗ് ബോസില്‍ ഇന്നലെ മൊത്തം നന്മയാണെന്ന കമന്റുകളുമായി സോഷ്യല്‍ മീഡിയയുമെത്തിയിട്ടുണ്ട്. ഈയാഴ്ച എല്ലാവരും കുറച്ച് നന്മ മരങ്ങളും നീതിബോധമുള്ളവരും. കാരണം എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? ബിഗ് ബോസ് കൊടുത്ത ഓരോ മുത്തൂറ്റ് ബോക്‌സുകളില്‍ കോയിന്‍ കളക്ട് ചെയ്യുന്നതിന് വേണ്ടിയാണ് അവരുടെ ഈ മാറ്റം എന്നായിരുന്നു ഒരു കമന്റ്.
Recommended Video

ക്യാപ്റ്റന്‍സി ടാസ്‌കില്‍ അര്‍ഹതപ്പെട്ടവരെ കണ്ടു കിളി പോയവര്‍ ഉണ്ടോ? ആദ്യയിട്ടാണ് ഗ്രൂപ്പിസം പൊളിച്ച് സ്വന്തം അഭിപ്രായം എല്ലാവരും പറഞ്ഞത് 3 പേരും അര്‍ഹതപ്പെട്ടവര്‍ തന്നെ. ഇന്ന് അവിടെ നന്മ പരക്കുവാണല്ലോ. ഡിംപല്‍, പൊളി ഫിറോസ്, ഭാഗ്യ എല്ലാവര്‍ക്കും ഭീകര മാറ്റം. ഇന്ന് എല്ലാര്‍ക്കും എന്താ സംഭവിച്ചത്. എന്റമ്മോ കിടിലതിന്റെ നന്മ രോഗം എല്ലാര്‍ക്കും പടര്‍ന്നു പിടിച്ചോ? എന്നൊക്കെയാണ് ചിലരുടെ കമന്റുകള്‍.


Click it and Unblock the Notifications











