twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാളുകള്‍ക്ക് ശേഷം ഡിംപലും മണിക്കുട്ടനും ഒരു ഫ്രെയിമില്‍; കാത്തിരിക്കാന്‍ വയ്യെന്ന് ആരാധകര്‍...

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ അറിയാന്‍ ഇനി അധികനാളില്ല. അങ്ങനെ മലയാളികളുടെ ആ കാത്തിരിപ്പിന് അവസാനമാവുകയാണ്. ഷോ നിര്‍ത്തിവെച്ചിട്ടും വിജയിയെ കണ്ടെത്താനുള്ള വോട്ടിംഗ് അവസാനിച്ചിട്ടും നാളുകള്‍ കുറേ ആയിരുന്നുവെങ്കിലും വിജയിയെ പ്രഖ്യാപിക്കാനോ ഫിനാലെ നടത്താനോ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കാത്തിരുന്ന് കാത്തിരുന്ന് ആരാധകര്‍ മുഷിഞ്ഞിരുന്നു. എന്തായാലും ആ കാത്തിരിപ്പ് അവസാനിക്കുകയാണ്.

    മെഗാസ്റ്റാറിന്റെ മെഗാ സ്‌റ്റൈല്‍; പുത്തന്‍ ഹെയര്‍സ്റ്റൈല്‍ വൈറല്‍മെഗാസ്റ്റാറിന്റെ മെഗാ സ്‌റ്റൈല്‍; പുത്തന്‍ ഹെയര്‍സ്റ്റൈല്‍ വൈറല്‍

    ഫിനാലെ ചിത്രീകരണത്തിനായി താരങ്ങള്‍ ചെന്നൈയിലെത്തിയതായാണ് സൂചനകള്‍ പറയുന്നത്. ബിഗ് ബോസ് മത്സരാര്‍ത്ഥികളില്‍ മിക്കവരും എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള ചിത്രങ്ങളും ചെന്നൈ ഹോട്ടലില്‍ നിന്നുമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവച്ചിട്ടുണ്ട്. ഇതോടെയാണ് ഫിനാലെയായിരിക്കുകയാണെന്ന സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വിശദമായി വായിക്കാം.

    ഫിനാലെ

    ജൂലൈ 23 ന് ഫിനാലെയുടെ ചിത്രീകരണം നടക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇതിന് മുന്നോടിയായി താരങ്ങള്‍ ചെന്നൈയിലെത്തിയിരിക്കുകയാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥികളായ മണിക്കുട്ടന്‍, റിതു മന്ത്ര, സൂര്യ, ഡിംപള്‍, സൂര്യ, സന്ധ്യ തുടങ്ങിയവര്‍ ചെന്നൈയിലെ ഹോട്ടലില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവച്ചിരുന്നു. പോയി വരാം എന്നു പറഞ്ഞ കിടിലം ഫിറോസും തന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

     മണിക്കുട്ടനൊപ്പമുള്ള ചിത്രം

    ഇപ്പോഴിതാ മണിക്കുട്ടനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഡിംപല്‍. ബിഗ് ബോസ് വീട്ടിലെ ഡിംപലിന്റേയും മണിക്കുട്ടന്റേയും സൗഹൃദം ആരാധകരുടെ പ്രിയപ്പെട്ട കാഴ്ചകളിലൊന്നായിരുന്നു. ഷോ നിര്‍ത്തി വെക്കേണ്ടി വന്നതിന്റെ കുറച്ച് മുമ്പായിരുന്നു മണിക്കുട്ടന്‍ ഷോയില്‍ നിന്നും പിന്മാറിയതും പിന്നീട് തിരികെ വന്നതും. ഈ സമയത്ത് ഡിംപലിന്റെ സന്തോഷം ആരാധകരുടെ ഹൃദയം തൊടുന്നതായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തന്റെ പപ്പയുടെ മരണത്തെ തുടര്‍ന്ന് ഡിംപലിന് ഷോയില്‍ നിന്നും പിന്മാറേണ്ടി വന്നിരുന്നു.

    ഒരിക്കലും മറക്കില്ല

    ഇതോടെ ഹൃദയം തകര്‍ന്നിരിക്കുന്ന മണിക്കുട്ടനായിരുന്നു കണ്ടത്. ഡിംപലിന്റെ തിരിച്ചുവരവില്‍ സന്തോഷം കൊണ്ട് പൊട്ടിക്കരയുന്ന മണിക്കുട്ടനെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. അതുകൊണ്ട് തന്നെ ഒരിടവേളയ്ക്ക് ശേഷം ഇരുവരേയും ഒരു ഫ്രെയിമില്‍ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നേരത്തെ സന്ധ്യ മനോജ്, സൂര്യ, സജ്‌ന, റിതു എന്നിവര്‍ക്കൊപ്പമുള്ള വീഡിയോയും ഡിംപല്‍ പങ്കുവച്ചിരുന്നു. അഡോണി, രമ്യ പണിക്കര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും വീഡിയോയും ഡിംപല്‍ പങ്കുവച്ചിട്ടുണ്ട്.

    Recommended Video

    വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam
    ആവേശത്തോടെ ആരാധകർ

    ചിത്രങ്ങളും വീഡിയോകളും കണ്ടതോടെ ആരാധകര്‍ ആവേശത്തിലാണ്. ആരായിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി എന്നറിയാനായി ഇനി അധിക നേരം കാത്തിരിക്കേണ്ട. മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, കിടിലം ഫിറോസ്, അനൂപ്, നോബി, റിതു മന്ത്ര, റംസാന്‍ എന്നിവരില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തേണ്ടത്. ഇതിനായുള്ള വോട്ടിംഗ് നേരത്തെ തന്നെ നടന്നിരുന്നു.

    ബിഗ് ബോസ് ഫിനാലെയ്ക്ക് തയ്യാറെടുത്ത് ഡിംപൽ ഭാൽ, ഉടൻ കാണാം, ചിത്രം വൈറലാകുന്നു...ബിഗ് ബോസ് ഫിനാലെയ്ക്ക് തയ്യാറെടുത്ത് ഡിംപൽ ഭാൽ, ഉടൻ കാണാം, ചിത്രം വൈറലാകുന്നു...

    ഞങ്ങള്‍ക്ക് പറയാനുള്ളത്

    പ്രേക്ഷകരെ പോലെ തന്നെ ഞങ്ങളും കാത്തിരിക്കുന്ന ആരാകും ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരെന്നറിയാന്‍. ഏറ്റവും മികച്ച, ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന വ്യക്തി തന്നെ വിജയിയാകട്ടെ.

    English summary
    Bigg Boss Malayalam Season 3 Dimpal Shares Photos With Manikuttan And Fans Can't Wait
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X