'പപ്പ ഒരുപാട് സന്തോഷിക്കുന്നുണ്ടാകും'; നോവായി ഡിംപലിന്റെ വാക്കുകള്‍; കാണാന്‍ വയ്യെന്ന് പ്രേക്ഷകര്‍

ഒരേ സമയം സന്തോഷവും സങ്കടവുമാണ് ബിഗ് ബോസ് പ്രേക്ഷകര്‍ അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നിന്നും പോയ മണിക്കുട്ടന്‍ ഇന്ന് തിരികെ വരികയാണ്. എന്നാല്‍ ജനപ്രീയ മത്സരാര്‍ത്ഥിയായ ഡിംപല്‍ ഭാലിന്റെ പിതാവ് മരിച്ചുവെന്ന വാര്‍ത്ത് പ്രേക്ഷകരെ ഒന്നാകെ സങ്കടത്തിലാക്കിയിരിക്കുകയാണ്.

കടലില്‍ മുങ്ങി കാഴ്ചകള്‍ കണ്ട് പാര്‍വതി നായര്‍; അവധിക്കാല ചിത്രങ്ങള്‍

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിംപലിനെ പപ്പ മരിച്ച വിവരം അറിയിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഡിംപല്‍ ഷോയില്‍ നിന്നും പിന്മാറിയെന്നും പപ്പയെ അവസാനമായി കാണാന്‍ വേണ്ടി ഡിംപല്‍ പുറപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ നടന്ന സംഭവങ്ങള്‍ പ്രേക്ഷകരെയാകെ സങ്കടത്തിലാക്കിയിരിക്കുകയാണ്.

പപ്പയെ കുറിച്ച് ഡിംപല്‍

ടാസ്‌ക്കിനൊടുവില്‍ തന്റെ പപ്പയെ കുറിച്ച് ഡിംപല്‍ പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചിരിക്കുന്നത്. ഓടിക്കളിച്ചും ചിരിച്ചുല്ലസിച്ചുമായിരുന്നു ഡിംപല്‍ ടാസ്‌ക്കില്‍ പങ്കെടുത്തത്. ടാസ്‌ക് കഴിഞ്ഞപ്പോള്‍ താന്‍ ഓടിക്കളിക്കുന്നത് കണുമ്പോള്‍ പപ്പ ഒരുപാട് സന്തോഷിക്കുന്നുണ്ടാകുമെന്ന് ഡിംപല്‍ ക്യാമറയില്‍ നോക്കി പറയുകയാണ്. ഏറെ സന്തോഷത്തോടെയാണ് ഡിംപല്‍ പപ്പയെ കുറിച്ച് പറയുന്നത്. ഡിംപലിന്റെ വാക്കുകളിലേക്ക്.

ഞാന്‍ ഒരുപാട് ആസ്വദിച്ചു

''ഇത് വെറുമൊരു ടാസ്‌ക് അല്ല. ഞാന്‍ എന്തൊക്കെയാണ് ചെയ്തത്. ഞാന്‍ ഒരുപാട് ആസ്വദിച്ചു. ഭയങ്കര സന്തോഷം. പക്ഷെ സന്തോഷം പങ്കുവെക്കാന്‍ ഭാനുവില്ല മണിക്കുട്ടനുമില്ല. പിന്നെ എന്റെ അഖില്‍ മോനില്ല. സദ്ദാം ഹുസൈനില്ല. ഇതിങ്ങനെ ചുറ്റിനും ഓടുമ്പോള്‍ ഒരു ട്രാക്ക് കിട്ടിയിരുന്നുവെങ്കില്‍ എന്ന് ചിന്തിച്ചു. ഗ്രൗണ്ടില്‍ ഓടണം എനിക്ക്. ഇതീന്ന് പോയിക്കഴിഞ്ഞാല്‍ എന്റെ അടുത്ത ലക്ഷ്യം അതാണ്. ഒരു റൗണ്ട് എടുക്കണം''.

പപ്പയ്ക്ക് അത് മനസിലാക്കാന്‍ പറ്റും

''നന്ദി ബിഗ് ബോസ്. ഇത് വെറുമൊരു ടാസ്‌ക് അല്ല. ഞാന്‍ വര്‍ഷങ്ങളായി കണ്ടു കൊണ്ടിരുന്ന എന്റെ സ്വപ്‌നം പൂര്‍ത്തിയായി. ഉള്ളില്‍ സന്തോഷം ഇങ്ങനെ നിറഞ്ഞിട്ട് അത് പൊട്ടിത്തെറിക്കുന്ന അവസ്ഥയിലാണ്. ഇത് പറഞ്ഞാല്‍ മനസിലാകുന്ന ആളുകള്‍ വേണം. പപ്പയ്ക്ക് അത് മനസിലാക്കാന്‍ പറ്റും. പപ്പയോട് ഞാന്‍ പറയുമായിരുന്നു പപ്പ ഞാന്‍ ദിവസും ഓടുന്നതായി സ്വപ്‌നം കാണുമെന്ന്. അപ്പോള്‍ പപ്പ സാരമില്ല മോളേ സ്വപ്‌നം കണ്ടു കൊള്ളൂവെന്ന് പറയും''.

പപ്പ കണ്ടാല്‍

അതിന്റര്‍ത്ഥം ഓടണമെന്നല്ല നിന്റെ ആരോഗ്യം നോക്കൂവെന്ന് പറയും. ഇത് പപ്പ കണ്ടാല്‍ അദ്ദേഹത്തിന് ഒരുപാട് സന്തോഷമാകുമെന്നും ഡിംപല്‍ പറയുന്നു. തന്റെ പപ്പ എന്നന്നേക്കുമായി തന്നെ വിട്ടു പോയെന്നറിയാതെ ഡിംപല്‍ പറഞ്ഞ വാക്കുകള്‍ പ്രേക്ഷകരുടെ ഹൃദയത്തിലാണ് കൊണ്ടത്. വിഷമത്തോടെയല്ലാതെ ഈ രംഗങ്ങള്‍ കണ്ടു നില്‍ക്കാന്‍ സാധിച്ചില്ലെന്നാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. നിരവധി പേരാണ് പപ്പയുടെ മരണ വാര്‍ത്ത താങ്ങാനുള്ള കരുത്ത് ഡിംപലിന് ഉണ്ടാകണമേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് എത്തിയിരിക്കുന്നത്.

Recommended Video

Thinkal about Dimpal Bhal's Father's demise | FilmiBeat Malayalam
ഹൃദയം തകരുന്ന കാഴ്ച

അതേസമയം പപ്പയുടെ മരണ വാര്‍ത്ത ഡിംപലിനെ അറിയിക്കുന്ന നിമിഷങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ പ്രൊമോയിലൂടെ പുരത്ത് വിട്ടിരുന്നു. സഹോദരി തിങ്കളാണ് ഫോണിലൂടെ ഡിംപലിനെ പപ്പയുടെ മരണവാര്‍ത്ത അറിയിക്കുന്നത്. വിശ്വസിക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു ഡിംപല്‍. പ്രേക്ഷകരുടെ ഹൃദയം തകരുന്നതായിരുന്നു ആ കാഴ്ച. ഏപ്രില്‍ 27 ന് രാത്രി പനിയെ തുടര്‍ന്നാണ് ഡിംപലിന്റ പപ്പ സത്യവീര്‍ സിംഗ് ഭാല്‍ മരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X