'29 വയസായിട്ടും ഒരു വാതില്‍ വച്ചു കൊടുക്കാനായില്ലേ ഇവന്; സായിക്കെതിരെ ഡിംപല്‍

ഡിംപലിനെതിരെയും മണിക്കുട്ടനെതിരേയുമാണ് സായ് വിഷ്ണു രംഗത്ത് എത്തിയത്. മുമ്പും ഡിംപലിനും മണിക്കുട്ടനുമെതിരെ പലപ്പോഴായി സായ് വിഷ്ണു രംഗത്ത് എത്തിയിരുന്നു.

സംഭവബഹുലമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. ഇതിനകം തന്നെ പൊട്ടിത്തെറികള്‍ക്കും ഗ്രൂപ്പിസത്തിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. പൊട്ടിത്തെറികളുടെ ദിവസമായിരുന്നു ഇന്നലെ. പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ കടന്നു വരവിനും ബിഗ് ബോസ് വീട് സാക്ഷിയായിരിക്കുകയാണ്.

രമ്യ പണിക്കര്‍, എയ്ഞ്ചല്‍ തോമസ് എന്നിവരാണ് ബിഗ് ബോസിലെത്തിയ പുതിയ അംഗങ്ങള്‍. ആദ്യ ദിവസം തന്നെ എയ്്ഞ്ചല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ എയ്ഞ്ചല്‍ എക്‌സ്ട്രാ ദോശ കഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം വലിയ അടികളിലേക്കും വഴിയൊരുക്കിയിരുന്നു. ഡിംപലും ഫിറോസ് ഖാനും തമ്മിലായിരുന്നു വാക് പോര്. പിന്നീടിത് സായ് വിഷ്ണുവും മണിക്കുട്ടനും തമ്മിലുള്ള അടിയായി മാറിയിരുന്നു.

ഡിംപലും മണിക്കുട്ടനും

സായ് വിഷ്ണുവും മണിക്കുട്ടനും തമ്മിലുള്ള പോര് കയ്യാങ്കളിയുടെ വക്കത്ത് വരെ എത്തിയതായിരുന്നു. പിന്നീട് മറ്റ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും പിടിച്ച് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ സായ് വിഷ്ണുവിനെ കുറിച്ച് ഡിംപലും മണിക്കുട്ടനും തമ്മില്‍ നടത്തിയ ചര്‍ച്ച ശ്രദ്ധ നേടുകയാണ്. ഡിംപലിനെതിരെയും മണിക്കുട്ടനെതിരേയുമാണ് സായ് വിഷ്ണു രംഗത്ത് എത്തിയത്. മുമ്പും ഡിംപലിനും മണിക്കുട്ടനുമെതിരെ പലപ്പോഴായി സായ് വിഷ്ണു രംഗത്ത് എത്തിയിരുന്നു.

മണിക്കുട്ടന്‍

ഇവന്റെ ഈ കഥ കേട്ട് കേട്ട് ഞാന്‍ മടുത്തു. വിക്ടിമൈസേഷന്‍. അയ്യോ ഞാന്‍ പാവം അയ്യോ ഞാന്‍ പാവം. എനിക്ക് വേണമെങ്കില്‍ തിരിച്ച് ചോദിക്കാലോ 29 വയസായിട്ടും നിനക്കൊരു വാതില്‍ വച്ച് കൊടുക്കാന്‍ പറ്റിയില്ലേ എന്ന്. ഞങ്ങള്‍ മൂന്ന് പെണ്‍പിള്ളേര്‍ ഇറങ്ങി ഒരു വീട് വച്ചല്ലോ. കഷ്ടപ്പെട്ടിട്ട് ഡിംപല്‍ പറയുന്നു. ഡിംപലിന്റെ വാക്കുകള്‍ അംഗീകരിച്ചു കൊണ്ട് അതെ അതെ എന്ന് മണിക്കുട്ടന്‍ പറയുന്നുണ്ട്.

ഡിംപല്‍

സ്‌നേഹ ബന്ധങ്ങളേ ഉണ്ടാക്കിയിട്ടുള്ളൂ. ആ ബന്ധങ്ങളാണ് നിലനിര്‍ത്തുന്നത്. കഴിഞ്ഞ 10 വര്‍ഷമായി തന്റേടത്തോടെ എറണാകുളത്ത് നില്‍ക്കുന്നത് എങ്ങനെയാണെന്നാ. ആണ്‍ പിള്ളേര്‍ക്കു പോലും പേടിയാണ്. അവര്‍ കൂടെ കിടക്കാന്‍ കൂട്ടുകാരെ വിളിക്കും. എന്റെ സര്‍ജറി കഴിഞ്ഞ് 21-ാം ദിവസം ഞാന്‍ വന്നു പണിയെടുക്കാന്‍. ഞാനിങ്ങനത്തെ വിക്ടിമൈസേഷന്‍ കോപ്പിന് ഇല്ലാട്ടോ എന്നും ഡിംപല്‍ പറയുന്നു. പിന്നാലെ വികാരഭരിതയായ ഡിംപലിനെ മണിക്കുട്ടന്‍ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

സായ് വിഷ്ണു

മണിക്കുട്ടനും സായ് വിഷ്ണുവും തമ്മില്‍ തല്ലിന്റെ വക്കുവരെ എത്തിയിരുന്നു നേരത്തെ. ഫിറോസിന്റേയും ഡിംപലിനേയും പ്രശ്‌നത്തെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് ഇവര്‍ തമ്മില്‍ ഏറ്റുമിട്ടിയത്. എയ്ഞ്ചലിന്റെ കാര്യമല്ല താന്‍ പറഞ്ഞത്. ഡിംപലിന് അങ്ങനെയൊരു സ്വഭാവം ഉണ്ട്. കഴിഞ്ഞ ദിവസം തന്നോട് ഇത്തരത്തില്‍ പെരുമാറിയെന്നും സായ് വിഷ്ണു പറഞ്ഞു. എന്നാല്‍ ഇത് പ്രശ്‌നം നടക്കുമ്പോള്‍ അല്ല പറയേണ്ടതെന്നും മണിക്കുട്ടന്‍ പറയുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിക്കുകയായിരുന്നു.

Recommended Video

തന്നെ ചൊറിഞ്ഞ ഫിറോസിനെ നിർത്തിപൊരിച്ച് സായ് വിഷ്‌ണു
സായി വിഷ്ണുവും

അതേസമയം, എലിമിനേഷനിലേക്കുള്ള നോമിനേഷന്‍ നടന്ന ദിവസമായിരുന്നു ഇന്നലെ. നിയമലംഘനം നടത്തിയതിനാല്‍ ഫിറോസ് സജ്ന മിഷേല്‍ എന്നിവര്‍ ഡയറക്ട് നോമിനേഷനില്‍ എത്തുകയായിരുന്നു. ഡിംപല്‍ (7 വോട്ട്), സൂര്യ (6 വോട്ട്), അനൂപ് , നാല് വോട്ടുകളുമായി ഭാഗ്യലക്ഷ്മിയും സായി വിഷ്ണുവും എന്നിവരാണ് നോമിനേഷനില്‍ എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X