For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിടിച്ച് നിക്കാന്‍ പറ്റാതെ സ്വയം പോയവര്‍ക്ക് എന്തിന് വോട്ട് ചെയ്യണം എന്ന് ഒമര്‍ ലുലു; മറുപടിയുമായി പ്രേക്ഷകർ

  |

  ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. തുടക്കം മുതല്‍ തന്നെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ ബിഗ് ബോസിന് സാധിച്ചിരുന്നു. സാധാരണക്കാര്‍ മാത്രമല്ല സെലിബ്രിറ്റികളും ബിഗ് ബോസ് ആരാധകരായുണ്ട്. സെലിബ്രിറ്റികള്‍ മത്സരിക്കുന്ന ഷോ എന്നതിനാല്‍ ചിലരൊക്കെ പരസ്യമായി തന്നെ തങ്ങളുടെ പ്രിയതാരത്തിനും സുഹൃത്തിനുമൊക്കെ വോട്ട് ചോദിച്ചു കൊണ്ട് രംഗത്ത് എത്താറുമുണ്ട്.

  സാരി മുതല്‍ മോഡേണ്‍ ഡ്രെസ് വരെ; സാക്ഷി ഹോട്ടാണ്!

  ഇപ്പോഴിതാ വോട്ടഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായ റംസാന് വേണ്ടിയാണ് ഒമര്‍ ലുലു വോട്ട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. തന്റെ വോട്ട് റംസാന് ആണെന്നും നിങ്ങളും പിന്തുണയ്ക്കണമെന്നും ഒമര്‍ ലുലു ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. പിന്നാലെ നിരവധി പേര്‍ പിന്തുണ അറിയിച്ചും അതുപോലെ വിമര്‍ശിച്ചുമൊക്കെ രംഗത്ത് എത്തിയിട്ടുണ്ട്.

  പിന്നാലെ മറ്റൊരു പോസ്റ്റുമായും ഒമര്‍ ലുലു എത്തിയിരിക്കുകയാണ്. 100 ദിവസം പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെ ഒരുമിച്ച് ഒരുക്കൂട്ടം ആളുക്കള്‍ അതെ ബിഗ് ബോസ് ഒരു മെന്റല്‍ സ്‌ട്രെംഗ്ത് ഗെയിം ആണ്. അത്‌കൊണ്ട് അവിടെ പിടിച്ച് നിക്കാന്‍ പറ്റാതെ സ്വയം ഒഴിവായി പോയവര്‍ക്ക് എന്തിന് വോട്ട് ചെയ്യണം? എന്നായിരുന്നു ഒമര്‍ ലുലുവിന്റെ കുറിപ്പ്. ബിഗ് ബോസില്‍ നിന്നും സ്വയം പിന്മാറുകയും പിന്നീട് തിരികെ വരികയും ചെയ്ത മണിക്കുട്ടനെ പരോക്ഷമായി പരാമര്‍ശിക്കുന്നതായിരുന്നു ഒമര്‍ ലുലുവിന്റെ പോസ്റ്റ്.

  പോസ്റ്റിന് മറുപടിയുമായി സോഷ്യല്‍ മീഡിയയും മണിക്കുട്ടന്‍ ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളിലൂടെ തങ്ങളുടെ എതിര്‍പ്പ് അറിയിക്കുന്നത്. അതേസമയം ഒമര്‍ ലുലുവിനെ അഭിനന്ദിച്ചു കൊണ്ടും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.


  ''ബിഗ് ബോസ് ഷോയുടെ റേറ്റിംഗ് നിലനിര്‍ത്താന്‍ ആ പോയവരെ തിരികെ കൊണ്ട് വന്നിട്ടുണ്ടെങ്കില്‍ ആ വന്നവര്‍ പിന്നെ അങ്ങോട്ടും നല്ല രീതിയില്‍ കളിച്ചിട്ടുണ്ടെങ്കില്‍ ജനം അത് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ വിജയി ആവുകയും ചെയ്യും. അല്ല ടോക്സിക് ആയി സര്‍വ്വ ലോകത്തോടും പുച്ഛം മാത്രമുള്ളവരാണ് ജയിക്കേണ്ടത് എന്നു ഭൂരിഭാഗം ജനം തീരുമാനിച്ചാല്‍ അത് പോലെ. കാത്തിരുന്ന് കാണാം' എന്നായിരുന്നു ഒരാളുടെ കമന്റ്.

  നിനക്ക് കുറച്ചു ഫോളോവേഴ്സ് ഉണ്ടെന്നു കരുതി നീ പറയുന്നതെല്ലാം അങ്ങ് വിഴുങ്ങാന്‍ മണ്ടന്മാരല്ല ഇവിടെ ഉള്ളത്. ശരിയും തെറ്റും എല്ലാം മനസിലാക്കാന്‍ പറ്റുന്ന ആളുകള്‍ തന്നെ ആണ് . നിനക്ക് റംസാനിലെ ആണ് ഇഷ്ടെങ്കില്‍ നീ അവനു വോട്ട് ചെയ്‌തോ ബാക്കിയുള്ളവര്‍ ആര്‍ക്കു വോട്ട് ചെയ്യണമെന്ന് അവര്‍ തീരുമാനിക്കും. ബിഗ് ബോസ് കണ്ടവര്‍ക്കറിയാം റംസാന്‍ വെറും ഊള ആണെന്ന്. പിന്നെ പോയി വന്നതും ഗെയിം കളിച്ചതും ഒക്കെ ഈ ഷോ ഇലെ ഒരു ഭാഗമാണ് .
  ഇക്ക വെറുതെ ഉള്ള വില കളയല്ലേ എന്നായിരുന്നു മറ്റൊരു പ്രതികരണം.

  നിങ്ങള്‍ ആരെയാണ് ഉന്നം വെയ്ക്കുന്നത് എന്ന് എല്ലവര്‍ക്കും അറിയാം. താങ്കള്‍ അല്ലെ പറഞ്ഞത് ബിഗ് ബോസ് കാണാറില്ലെന്ന്. വെറുതെ അവനവന് ഇഷ്ട്ടമുള്ള വ്യക്തികള്‍ക്ക് കിട്ടാതാവുമ്പോള്‍ ഇത് പോലെ ചീപ്പ് ഈഗോ ആയി വരരുതെന്നായിരുന്നു മറ്റൊരു പ്രതികരണം. നിരവധി പേരാണ് കമന്‍റ് ് ചെയ്തിരിക്കുന്നത്.

  ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam

  ചേട്ടന് ഇഷ്ടം ഉള്ള ആള്‍ക്ക് പോസിറ്റീവ് ഒന്നും ഇല്ലാത്തത് കൊണ്ടാണോ മറ്റൊരാളെ ഡീഗ്രേഡ് ചെയ്ത് പോസ്റ്റ് ഇടുന്നത്. വോട്ട് ചോദിക്കുമ്പോള്‍ ഇഷ്ടം ഉള്ള ആളിന്റെ നല്ലത് പറഞ്ഞ് ചോദിക്ക്. ഇല്ലെങ്കില്‍ ഇത് ഒരാളോട് ഉള്ള പേടി ആയേ കാണാന്‍ പറ്റുവെന്നായിരുന്നു മറ്റാെരു കമന്റ്.

  English summary
  Bigg Boss Malayalam Season 3 Director Omar Lulu Comes Against Voting For Manikuttan, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X