twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നിന്നെ ഞാന്‍ മിസ് ചെയ്യും ഡിംപി'; കൂട്ടുകാരിയെക്കുറിച്ച് ഭാനു

    |

    അങ്ങനെ ഒരാള്‍ കൂടി ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുകയാണ്. മജിസിയ ഭാനുവാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞ് പുറത്തക്ക് വന്നത്. മികച്ച മത്സരാര്‍ത്ഥിയായിരുന്ന ഭാനുവിന്റെ പുറത്താകല്‍ ബിഗ് ബോസ് വീട്ടിലുള്ളവര്‍ക്കും പ്രേക്ഷകര്‍ക്കും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഭാനുവിന്റെ പുറത്താകല്‍ ഉള്‍ക്കൊള്ളാനാകാതെ പൊട്ടിക്കരഞ്ഞ ഡിംപലും ഇന്നലെ മനസ് തൊടുന്ന കാഴ്ചയായിരുന്നു.

    പുറത്താകുന്നത് ആരാണെന്ന് പറയുന്നതിന് മുമ്പായി ഡിംപലിന്റേയും ഭാനുവിന്റേയും സൗഹൃദത്തിലെ മനോഹരമായ നിമിഷങ്ങളും കാണിച്ചിരുന്നു. കരഞ്ഞു കലങ്ങിയാണ് ഡിംപല്‍ ഭാനുവിനെ യാത്രയാക്കിയത്. കരയാതെ ചിരിച്ചുകൊണ്ടായിരുന്നു കൂട്ടുകാരിയോട് ഭാനു യാത്ര പറഞ്ഞത്. പുറത്ത് വന്നതും താന്‍ ഡിംപലിനെ മിസ് ചെയ്യുമെന്നും അവള്‍ തന്റെ സ്‌പെഷ്യല്‍ ഫ്രണ്ട് ആണെന്നും ഭാനു പറഞ്ഞു.

    majiziya bhanu

    ഭാനുവിന്റെ പുറത്താകലിന് പിന്നാലെ സോഷ്യല്‍ മീഡിയയും ഇരുവരുടേയും സൗഹൃദത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ബിഗ് ബോസ് പോലൊരു പരിപാടിയില്‍ ഇത്ര ആഴത്തിലുള്ള സൗഹൃദം അതും ഇത്രയും ചെറിയ കാലത്തിനുള്ള പടുത്തുയര്‍ത്താന്‍ സാധിച്ചത് അത്ഭുതമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഇതിനിടെ ഇപ്പോഴിതാ മജിസിയ പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

    നോക്കിയാല്‍ കണ്ണെടുക്കാനാകില്ല ഹോട്ട് ചിത്രങ്ങളുമായി മാളവിക മോഹനന്‍

    പുറത്ത് വന്നതിന് പിന്നാലെയാണ് ഭാനുവിന്റെ പോസ്റ്റ്. നിന്നെ എനിക്ക് മിസ് ചെയ്യും ഡിംപി എന്നാണ് ഭാനു കുറിച്ചിരിക്കുന്നത്. ഡിംപല്‍ നല്‍കിയ ബട്ടര്‍ഫ്‌ളൈ, മോതിരം, ലോക്കറ്റ് എന്നിവയുടെ ചിത്രവും ഭാനു പങ്കുവച്ചിട്ടുണ്ട്. നേരത്തെ പ്രിയകൂട്ടൂകാരിയ്ക്ക് നല്‍കാനായി തന്റെ പക്കലുണ്ടായിരുന്ന ചോക്ലറ്റുകള്‍ ഡിംപല്‍ കൊടുത്തതും ആരാധകരുടെ മനസിലിടം നേടിയ കാഴ്ച്ചയായിരുന്നു. പിന്നാലെ മജിസിയയുടെ പോസ്റ്റും ശ്രദ്ധ കവരുകയായിരുന്നു.

    Recommended Video

    Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

    ഡിംപല്‍ തനിക്ക് സ്‌പെഷ്യല്‍ ഫ്രണ്ടാണെന്നാണ് ഭാനു പറയുന്നത്. അതേസമയം തങ്ങള്‍ രണ്ടു പേരും എല്ലാം കൊണ്ടും തീര്‍ത്തും വ്യത്യസ്തരായ രണ്ട് വ്യക്തികളാണെന്നും ഭാനു പറയുന്നു. രണ്ടു പേരും വരുന്ന സംസ്‌കാരങ്ങള്‍ വ്യത്യസ്തമാണ്. ഡിംപല്‍ വൃത്തിയുടെ കാര്യത്തില്‍ വളരെ ശ്രദ്ധയുള്ള വ്യക്തിയാണ്. താന്‍ നേരെ തിരിച്ചും. പലപ്പോഴും ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി അടിയുണ്ടാക്കാറുണ്ടായിരുന്നുവെന്നും ഭാനു പറയുന്നു. ഡിംപലുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് അവിടെ പലരും തന്നോട് അകല്‍ച്ച കാണിച്ചിരുന്നതെന്നും ഭാനു പറയുന്നുണ്ട്.

    Read more about: bigg boss bigg boss malayalam
    English summary
    Bigg Boss Malayalam Season 3 Evicted Majiziya Bhanu Remembers Best Friend Dimpal, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X