തജം തകജം ട്രോളുകളോട് സന്ധ്യയ്ക്ക് പറയാനുള്ളത്; വൈറലായി താരത്തിന്റെ മറുപടി

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മത്സരാര്‍ത്ഥിയായിരുന്നു സന്ധ്യ മനോജ്. നര്‍ത്തകിയായ സന്ധ്യയെ പ്രേക്ഷകര്‍ക്ക് അത്ര പരിചയമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തുടക്കത്തില്‍ സന്ധ്യയ്ക്ക കാര്യമായ പിന്തുണയും ലഭിച്ചിരുന്നു. ആദ്യ ആഴ്ചകളില്‍ തന്നെ സന്ധ്യ പുറത്താകുമെന്ന് വരെ പലരും വിലയിരുത്തിയിരുന്നു. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളേയും കാറ്റില്‍പ്പറത്തി ശക്തമായ മത്സരമാണ് സന്ധ്യ കാഴ്ചവച്ചത്.

സാരിയില്‍ സെക്‌സിയായി പ്രിയങ്ക; ഹോട്ട് ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തയായൊരു മത്സരാര്‍ത്ഥിയായി മാറാനും ധാരാളം ദിവസം വീടിനുള്ളില്‍ തുടരാനും സന്ധ്യയ്ക്ക് സാധിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം സന്ധ്യ നല്‍കിയ അഭിമുഖങ്ങളും ചര്‍ച്ചയായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളെ കുറിച്ചെല്ലാം സന്ധ്യ സംസാരിച്ചിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുണ്ടായിരുന്ന ട്രോളുകളെ കുറിച്ച് സന്ധ്യ മനസ് തുറക്കുകയാണ്.

തജം തകജം

ബിഗ് ബോസ് മലയാളത്തെ കുറിച്ചുള്ള വീഡിയോകളിലൂടെ ശ്രദ്ധ നേടിയ വ്‌ളോഗര്‍ രേവതിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രോളുകളെ കുറിച്ച് സന്ധ്യ മനസ് തുറന്നത്. പുറത്തായതിന് പിന്നാലെ ക്രൂവിലുള്ളവരോട് തന്നെ താന്‍ എന്തെങ്കിലും നെഗറ്റീവ് പ്രതികരണം തന്നെക്കുറിച്ച് ഉണ്ടോയെന്ന് ചോദിച്ചിരുന്നുവെന്നും ഇല്ലെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നതെന്നും സന്ധ്യ പറയുന്നു. പുറത്ത് വന്ന താന്‍ തനിക്ക് ലഭിച്ച തജം തകജം എന്ന ഇരട്ട പേരൊക്കെ കണ്ടുവെന്നും എന്നാല്‍ തന്നെ വിളിക്കാനെങ്കിലും നൃത്തത്തിലെ ഒരു ചൊല്ല് അവര്‍ പറയുന്നതില്‍ സന്തോഷമേയുള്ളൂവെന്നും സന്ധ്യ പറഞ്ഞു.

ആരാകും ബിഗ് ബോസ് വിജയി

അതേസമയം ആരാകും ബിഗ് ബോസ് വിജയി എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം മറ്റൊരു അഭിമുഖത്തില്‍ സന്ധ്യ നല്‍കിയ മറുപടി ശ്രദ്ധ നേടിയിരുന്നു. മണിക്കുട്ടന്‍ വിജയിക്കുമെന്നായിരുന്നു സന്ധ്യ പറഞ്ഞത്. മണിക്കുട്ടന്‍ നല്ല പ്ലെയര്‍ ആണെന്നും ആളുകള്‍ക്ക് മണിക്കുട്ടനെ ഇഷ്ടമാണെന്നും സന്ധ്യ പറഞ്ഞു. അതേസമയം ബിഗ് ബോസ് വീട്ടിലെ കിടിലം പ്ലെയര്‍ ആരെന്ന ചോദ്യത്തിന് സന്ധ്യ നല്‍കിയ ഉത്തരം ഡിംപല്‍ എന്നതായിരുന്നു. ബിഗ് ബോസ് വീട്ടില്‍ നിന്നും തനിക്ക് ലഭിച്ച ജീവിതകാലത്തേക്കുള്ള സുഹൃത്തായി സന്ധ്യ പറയുന്ന പേര് ഭാഗ്യലക്ഷ്മിയുടേതാണ്.

പഞ്ചാര

ബിഗ് ബോസ് വീട്ടിലെ ഫിലോസഫര്‍ കിടിലം ഫിറോസ് ആണെന്നും പഞ്ചാര അനൂപാണെന്നും സന്ധ്യ പറഞ്ഞു. അതേസമയം സായ് വിഷ്ണുവാണ് മാറ്റങ്ങള്‍ വന്ന മത്സരാര്‍ത്ഥിയെന്നും അത് നല്ല ഗെയിമര്‍ ആയത് കൊണ്ടാണെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് വീട്ടിലെ മാനുപ്പുലേറ്റര്‍ ആരെന്ന ചോദ്യത്തിന് സൂര്യ എന്നായിരുന്നു സന്ധ്യ നല്‍കിയ മറുപടി. ബിഹൈന്‍ഡ് വുഡ്‌സിനോടായിരുന്നു സന്ധ്യയുടെ പ്രതികരണം.

Recommended Video

ആരാണീ ബിഗ്ഗ് ബോസ് 3യിലെ സന്ധ്യ മനോജ് ? | FilmiBeat Malayalam
പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്

അതേസമയം ആരാകും ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അപ്രതീക്ഷിതമായി ബിഗ് ബോസ് നിര്‍ത്തി വെക്കേണ്ടി വന്നപ്പോള്‍ ഉണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തേണ്ടത്. മണിക്കുട്ടന്‍, ഡിംപല്‍, സായ് വിഷ്ണു, റംസാന്‍, കിടിലം ഫിറോസ്, റിതു മന്ത്ര, അനൂപ്, നോബി എന്നിവരാണ് മത്സര രംഗത്തുള്ളത്. വോട്ടിംഗിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്. ഇതിനായുള്ള വോട്ടിംഗ് അവസാനിച്ചിരുന്നു. ഇനി ഫല പ്രഖ്യാപനമാണുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X